LIVE: മൗനം വെടിഞ്ഞ് മോഹന്‍ലാല്‍; വിവാദങ്ങള്‍ക്കിടെ മാധ്യമങ്ങളെ കാണുന്നു - actor mohanlal press meet - ACTOR MOHANLAL PRESS MEET
🎬 Watch Now: Feature Video


Published : Aug 31, 2024, 2:10 PM IST
|Updated : Aug 31, 2024, 2:38 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി പുറത്ത് വിട്ടതിന് പിന്നാലെ സിനിമ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ മാധ്യമങ്ങളെ കാണുന്നു. തിരുവനന്തപുരം വഴുതക്കാടുള്ള ഹയാത് റീജൻസിയിൽ വച്ചാണ് കൂടിക്കാഴ്‌ച. കേരള ക്രിക്കറ്റ് ലീഗിന്‍റെ ലോഗോ പ്രകാശന ചടങ്ങിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുണ്ടായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അമ്മ ഭരണ സമിതിയാകെ രാജിവച്ചൊഴിഞ്ഞിരുന്നു. സിനിമ മേഖലയിലെ ചൂഷണങ്ങൾ വിശദമാക്കുന്ന ആരോപണങ്ങൾ ഓരോ ദിവസവും പുറത്തുവരുന്നതിനിടെയും 'അമ്മ'യുടെ ഭാഗത്ത് നിന്ന് പത്രക്കുറിപ്പ് മാത്രമായിരുന്നു ഇതുവരെ പുറത്ത് വന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് തലസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്. സിനിമ മേഖലയില്‍ നിന്നുണ്ടായ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അദ്ദേഹം പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. മോഹന്‍ലാലിന്‍റെ പ്രതികരണം ഏറെ നിര്‍ണായകമാണ്. നടനും എംഎല്‍എയുമായ മുകേഷ്, നടന്മാരായ ഇടവേള ബാബു, മണിയന്‍ പിള്ള രാജു, ജയസൂര്യ, സിദ്ധിഖ്, സംവിധാകയന്‍ രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും ആരോപണമുയര്‍ന്നിട്ടുള്ളത്. മുകേഷിന്‍റെ എംഎല്‍എ സ്ഥാനം രാജി വയ്‌ക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നതിനിടെയാണ് മോഹന്‍ലാലിന്‍റെ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്‌ച.
Last Updated : Aug 31, 2024, 2:38 PM IST