രണ്ടര കിലോഗ്രാം കഞ്ചാവ് കടത്തി ഒളിവിൽ പോയ പ്രതി പിടിയിൽ - കഞ്ചാവ് കേസ് പ്രതി പിടിയില്‍
🎬 Watch Now: Feature Video
Published : Jan 28, 2024, 10:48 PM IST
മലപ്പുറം: രണ്ടര കിലോഗ്രാം കഞ്ചാവ് കടത്തി ഒളിവിൽ പോയ പ്രതി വഴിക്കടവ് പൊലീസിന്‍റെ പിടിയിൽ. പ്രതിയായ ഷാക്കിറാണ് വഴിക്കടവ് ഇൻസ്പെക്‌ടർ മനോജ് പറയട്ടയുടെ പിടിയിലായത്. വഴിക്കടവ് പൊലീസ് സബ് ഇൻസ്പെക്‌ടർ ജോസ് കെ ജി നടത്തിയ പരിശോധനയിലാണ് രണ്ടര കിലോ കഞ്ചാവ് വീട്ടിൽ നിന്നും പിടികൂടിയത്. പൊലീസ് കഞ്ചാവ് കണ്ടെടുത്തവിവരം അറിഞ്ഞ പ്രതി സ്ഥലത്ത് നിന്നും മുങ്ങി ആദ്യം മഞ്ചേരിയിലും പിന്നീട് കോട്ടയത്തേക്കും കടന്നു കളഞ്ഞു. പിന്നീട് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരൻ ഐപിഎസിന്‍റെ നിർദേശ പ്രകാരം പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഘം പ്രതിയെ സമീപ പ്രദേശങ്ങളിലും, ശാസ്ത്രീയമായ അന്വേഷണവും നടത്തിയതിലൂടെയാണ് പ്രതിയായ ഷാക്കിറിനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്. തുടർന്ന് വഴിക്കടവ് പൊലീസ് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ഒളിച്ചു താമസിക്കുന്ന മാമൂട് ചങ്ങാനശേരിയിലെ സ്ഥലം കണ്ടെത്തുകയായിരുന്നു. തൃക്കോടിത്താനം പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.