തിരുവാലി എംബി ഓഡിറ്റോറിയത്തിലെ മോഷണം; പ്രതി പിടിയിൽ - മോഷണ കേസ്
🎬 Watch Now: Feature Video
Published : Feb 7, 2024, 10:36 PM IST
മലപ്പുറം: തിരുവാലി എംബി ഓഡിറ്റോറിയത്തിലുണ്ടായ മോഷണ കേസിലെ പ്രതി പിടിയിൽ. തിരുവാലി പഞ്ചായത്ത് പടി സ്വദേശി 20 കാരൻ റിബിനാണ് ഇന്ന് പുലർച്ചെയോടെ എടവണ്ണ പൊലീസിന്‍റെ പിടിയിലായത് (Accused arrested who committed theft case). പ്രതി റിബിനെ എടവണ്ണ പൊലീസ് വീട്ടില്‍ നിന്നാണ് പിടികൂടിയത്. ഓഡിറ്റോറിയത്തിലെ 27 ഓളം വിലപിടിപ്പുള്ള വാട്ടർ ടാപ്പുകളാണ് മോഷണം പോയിരുന്നത്. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അഞ്ചാം തീയതി പുലർച്ചയോടെയാണ് ഓഡിറ്റോറിയത്തിൽ മോഷണം നടന്നത്. മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടതോടെ ഉടമ എടവണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണത്തിലാണ് റിബിൻ പിടിയിലാകുന്നത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. മോഷ്‌ടിച്ച ടാപ്പുകൾ ആക്രിക്കടയിൽ വിൽപ്പന നടത്തുകയും ബാക്കിയുള്ളവ തിരുവാലി പഞ്ചായത്ത് പടിയിലെ റബ്ബർ തോട്ടത്തിലെ കുഴിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ സിസി ക്യാമറകൾ ഉൾപ്പെടെയുള്ളവ പൊലീസ് പരിശോധിച്ചിരുന്നു. തുടർന്നാണ് പ്രതിയിലേക്ക് എത്തുന്നത്. സ്‌റ്റേഷൻ എസ്എച്ച് ഒഇ ബാബു, എസ്ഐ അബ്‌ദുൽ അസീസ്, എഎസ്ഐ സുനിത, സിപിഒ മാരായ ഷബീറലി കുഴിക്കാടൻ, ദിനേശ് മായന്നൂർ, എസ്‌സിപിഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.