ഗൾഫിലുള്ള സുഹൃത്തിന് കൊടുക്കാനേൽപ്പിച്ച ഇറച്ചിപ്പൊതിക്കുളളിൽ കഞ്ചാവ്; പ്രതി അറസ്‌റ്റിൽ - ഇറച്ചിപ്പൊതിയിൽ കഞ്ചാവ്
🎬 Watch Now: Feature Video
Published : Feb 8, 2024, 9:34 PM IST
മലപ്പുറം: ഗൾഫിലുള്ള സുഹൃത്തിന് കൊടുക്കാനേൽപിച്ച ഇറച്ചിപ്പൊതിക്കുള്ളിൽ കഞ്ചാവ്. കേസിൽ ഒരാൾ അറസ്‌റ്റിൽ. ഗൾഫിലേക്കു പോകുന്ന സുഹൃത്തിന്‍റെ കൈയ്യിൽ മറ്റൊരു സുഹൃത്തിനായി കൊടുത്തയച്ച മാംസ പാക്കറ്റിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ വാഴക്കാട് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പികെ ഷമീം (23) ആണ് അറസ്‌റ്റിലായത് (accused arrested Ganja inside meat package to be given to a friend in Gulf). പ്രവാസിയായ ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ ലീവ് കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ ഗൾഫിലുള്ള സുഹൃത്തിനു നൽകാൻ പ്രതിയായ പി കെ ഷമീം ഏൽപ്പിച്ച മാംസപ്പൊതി കണ്ട് സംശയം തോന്നി അഴിച്ചുനോക്കിയപ്പോഴാണ് പ്ലാസ്‌റ്റിക് കവറിൽ പ്ലാസ്‌റ്ററിട്ട് ഒട്ടിച്ച പൊതി കാണാനിടയായത്. പരിശോധനയിൽ കഞ്ചാവാണെന്നു വ്യക്തമായി. തുടർന്ന് ഫൈസൽ വാഴക്കാട് സ്‌റ്റേഷനിൽ പരാതി നൽകിയ ശേഷം ഗൾഫിലേക്കു പോയി. തുടർന്നാണ് അറസ്‌റ്റുണ്ടായത്. കുവൈത്ത് വിമാനത്താവളത്തിൽ കാത്തിരുന്ന സുഹൃത്തിനെ ഫൈസൽ കാര്യങ്ങൾ ധരിപ്പിച്ചു. ഇയാൾ ക്ഷമ ചോദിച്ചു മടങ്ങി. എന്നാൽ പരാതിയുമായി മുന്നോട്ടുപോകുമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കുമെന്നും പരാതിക്കാരൻ പറഞ്ഞു.