ETV Bharat / travel-and-food

ശരിയായ ദിശയിൽ കറിവേപ്പില നട്ടില്ലെങ്കിൽ വീടിന് ആപത്ത്: വാസ്‌തു ശാസ്‌ത്രം പറയുന്നതിങ്ങനെ, വിശദമായി അറിയാം - VASTU TIPS FOR CURRY LEAVES PLANTS - VASTU TIPS FOR CURRY LEAVES PLANTS

വീട്ടിൽ കറിവേപ്പില വച്ചുപിടിപ്പിക്കുമ്പോൾ വാസ്‌തു ശാസ്‌ത്ര പ്രകാരം ശരിയായ ദിശയിൽ നടേണ്ടതുണ്ട്. കറിവേപ്പില ചെടി ശരിയായ ദിശയിലല്ലെങ്കിൽ അത് വീട്ടിലേക്ക് നെഗറ്റീവ് എനർജി കൊണ്ടുവരുകയും പല പ്രശ്‌നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.

CURRY LEAVES PLANTING  TIPS FOR PLANTING CURRY LEAVES  കറിവേപ്പില  കറിവേപ്പില നടേണ്ടത് എവിടെ
Curry leaves plant (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 28, 2024, 5:18 PM IST

മാർക്കറ്റുകളിൽ നിന്നും വിഷമയമായ പച്ചക്കറികൾ മാത്രം ലഭിക്കുന്ന ഈ കാലത്ത് വീടിനോട് ചേർന്നുള്ള സ്ഥലത്ത് അടുക്കളത്തോട്ടം ഉള്ളവരാണല്ലോ മലയാളികളിൽ ഏറെയും. അവരുടെ അടുക്കളത്തോട്ടത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന ഒന്നായിരിക്കും കറിവേപ്പില. എന്നാൽ വാസ്‌തു ശാസ്‌ത്ര പ്രകാരം കറിവേപ്പില നടുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കറിവേപ്പില ശരിയായ ദിശയിൽ നടുന്നത്, ചെടിയുടെ ആരോഗ്യത്തിന് മാത്രമല്ല. കുടുംബത്തിന്‍റെ സമൃദ്ധിക്കും ഇടയാക്കുമെന്നാണ് വാസ്‌തു ശാസ്‌ത്ര പ്രകാരം പറയപ്പെടുന്നത്. ശരിയായ ദിശയിൽ നട്ടില്ലെങ്കിൽ അത് വീടിനും ദോഷം ചെയ്യും.

വീട്ടിൽ കറിവേപ്പില നടുന്നതിന് ഏറ്റവും അനുയോജ്യമായത് വീടിൻ്റെ പടിഞ്ഞാറ് ദിശയാണ്. ശരിയായ ദിശയിൽ നട്ടില്ലെങ്കിൽ വീട്ടിൽ നെഗറ്റീവ് എനർജി കടന്നുവരാനും ഇത് സാമ്പത്തിക പ്രശ്‌നങ്ങൾക്കും കുടുംബപ്രശ്‌നങ്ങൾക്കും ഇടയാക്കാനും സാധ്യതയുണ്ടെന്നാണ് വാസ്‌തു ശാസ്‌ത്ര വിദഗ്‌ദരുടെ അഭിപ്രായം. ശരിയായ ദിശയിൽ കറിവേപ്പില നടുന്നത് വഴി നെഗറ്റീവ് എനർജി ഇല്ലാതാകുകയും പോസിറ്റീവ് എനർജി വർധിക്കുകയും ചെയ്യും. ലക്ഷ്‌മീദേവിയുടെ കൃപയിൽ വീട്ടിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകും.

അതേസമയം ശരിയായ ദിശയിൽ നടുന്നതിനോടൊപ്പം കറിവേപ്പിലയുടെ സംരക്ഷണത്തിനായി ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. കാരണം കറിവേപ്പില ഉണങ്ങുകയോ, നശിക്കുകയോ ചെയ്‌താൽ അത് കുടുംബാംഗങ്ങളെ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കിലേക്കോ സാമ്പത്തിക പ്രതിസന്ധിയിലേക്കോ മറ്റ് പ്രശ്‌നങ്ങളിലേക്കോ ആണ് ഇത് വഴി ചൂണ്ടുന്നത് എന്നാണ് വാസ്‌തു ശാസ്‌ത്ര പ്രകാരം പറയപ്പെടുന്നത്.

കറിവേപ്പില ആരോഗ്യത്തോടെ വളരാനും കീടബാധ വരാതിരിക്കാനും കൃത്യമായ പരിചരണം നൽകേണ്ടതുണ്ട്. മാത്രമല്ല, കീടബാധ കണ്ടാൽ ഉടൻ ആ ഭാഗം നീക്കം ചെയ്യേണ്ടതുണ്ട്. കറിവേപ്പിലയുടെ അരികിൽ മറ്റു ചെടികൾ വച്ചുപിടിപ്പിക്കരുത്. പുളി മരവും കറിവേപ്പിലയും അടുത്തടുത്ത് വളർത്തരുത്.

കാരണം ഇത് വീടിന്‍റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കും. അതേസമയം ഈ വിവരങ്ങൾ വാസ്‌തു ശാസ്ത്രത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല എന്നതും ഓർക്കേണ്ടതുണ്ട്.

Also Read: ദക്ഷിണ കാശിയായ കൊട്ടിയൂർ; ഇവിടെ പ്രസാദം 'മുനിയുടെ താടി'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.