ETV Bharat / travel-and-food

എരിവും പുളിയും സമാസമം; നാവില്‍ കൊതിയൂറും ഷാപ്പിലെ മത്തി മുളകിട്ടത്, റെസിപ്പിയിതാ ഇവിടെ

ഷാപ്പിലെ മത്തി മുളകിട്ടതിന്‍റെ റെസിപ്പി.

SARDINE FISH CURRY RECIPE  VARIETY FISH CURRY RECIPE  ഷാപ്പിലെ മത്തി മുളകിട്ടത്  ഷാപ്പിലെ കറി റെസിപ്പി
Fish Curry Recipe (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 5, 2024, 5:33 PM IST

ലയാളികള്‍ക്ക് ഏറ്റവും ഇഷ്‌ടമുള്ള വിഭവങ്ങളിലൊന്നാണ് മീന്‍ കറിയും മീന്‍ വറുത്തതും. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാന്‍ ടേബിളിന് അടുത്തെത്തിയാല്‍ ഇതില്ലെങ്കില്‍ നെറ്റി ചുളിക്കുന്നവരാണ് മിക്കവരും. മീനുകള്‍ അടക്കമുള്ള സീ ഫുഡുകളുടെ വിവിധ വെറൈറ്റികളാണിപ്പോള്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്നത്. മീന്‍ വറ്റിച്ചത്, മീന്‍ കറി, മീന്‍ വറുത്തത്, പൊള്ളിച്ചത് ഇങ്ങനെ നീളും വെറൈറ്റിയുടെ പട്ടിക. ഇതില്‍ തന്നെ മിക്കവരും ഇഷ്‌ടപ്പെടുന്ന ഒന്നാണ് ഷാപ്പിലെ മീന്‍ കറി. എരിവും പുളിയും ഉപ്പുമെല്ലാം ആവശ്യാനുസരണം ചേര്‍ത്ത കറിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. അത്തരത്തില്‍ ഷാപ്പിലെ മുളകിട്ട മീന്‍ കറിയാണ് ഇന്നത്തെ റെസിപ്പി.

ആവശ്യമുള്ള ചേരുവകള്‍:

  • മത്തി
  • വെളിച്ചെണ്ണ
  • കടുക്
  • ഉലുവ
  • ഇഞ്ചി
  • വെളുത്തുള്ളി
  • ചെറിയ ഉള്ളി
  • തക്കാളി
  • കുടംപുളി (വെള്ളത്തില്‍ സോക്ക് ചെയ്‌തത്)
  • കറിവേപ്പില
  • മഞ്ഞള്‍ പൊടി
  • മുളക് പൊടി
  • ഉപ്പ്

തയ്യാറാക്കുന്ന വിധം: നന്നായി കഴുകി വൃത്തിയാക്കിയ മത്തി കത്തി കൊണ്ട് വരഞ്ഞെടുക്കുക. (മസാല മീനിന് അകത്തേക്ക് പിടിക്കാനാണിത്). ഒരു മണ്‍ ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അല്‍പം ഉലുവയിട്ട് പൊട്ടിക്കുക. അതിലേക്ക് കടുക് ചേര്‍ക്കുക. തുടര്‍ന്ന് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് ഇളക്കുക അല്‍പം നിറം മാറി തുടങ്ങുമ്പോള്‍ അതിലേക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, അല്‍പം കശ്‌മീരി മുളക് പൊടി എന്നിവ ചേര്‍ത്തിളക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മസാലയുടെ പച്ചമണം മാറുമ്പോള്‍ അതിലേക്ക് തക്കാളി ചെറുതായി അറിഞ്ഞത് ചേര്‍ക്കുക. തക്കാളി വേവായി കഴിഞ്ഞാല്‍ അതിലേക്ക് സോക്ക് ചെയ്‌ത് വച്ച കുടംപുളി ചേര്‍ക്കുക. ആവശ്യത്തിനുള്ള ഉപ്പും കൂടി ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ചട്ടി അടച്ച് വച്ച് വേവിക്കുക. അല്‍പം നേരം തിളച്ചതിന് ശേഷം അടപ്പ് മാറ്റി മത്തി അതിലേക്ക് ചേര്‍ക്കുക. തുടര്‍ന്ന് ചട്ടി വീണ്ടും അടച്ച് വച്ച് ചെറിയ തീയില്‍ വേവിക്കുക. മത്തി വേവായി കഴിഞ്ഞാല്‍ അതിന് മുകളില്‍ അല്‍പം ഉലുവ വറുത്ത് പൊടിച്ചതും മല്ലിയില അരിഞ്ഞതും ചേര്‍ത്ത് വാങ്ങി വയ്‌ക്കാം. തുടര്‍ന്ന് കറിയിലേക്ക് അല്‍പം വെളിച്ചെണ്ണ ചേര്‍ക്കാം. ഇതോടെ രുചിയേറും ഷാപ്പിലെ മത്തി മുളകിട്ടത് റെഡി.

Also Read: കുഴിയും കുക്കറും വേണ്ട; വളരെ എളുപ്പത്തില്‍ രുചിയൂറും അറേബ്യന്‍ ചിക്കന്‍ മന്തി

കുട്ടികളെ അവരറിയാതെ പ്രോട്ടീന്‍ റിച്ചാക്കാം; സ്‌പെഷല്‍ ചോക്ലേറ്റ്-നട്‌സ് മില്‍ക്ക് ഷേക്ക്, റെസിപ്പി ഇതാ...

ഫാസ്റ്റായൊരു ബ്രേക്ക് ഫാസ്റ്റ്; സിമ്പിള്‍ ബനാന മില്‍ക്ക് ടോസ്റ്റ്, റെസിപ്പി ഇങ്ങനെ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.