ETV Bharat / travel-and-food

ഫാസ്റ്റായൊരു ബ്രേക്ക് ഫാസ്റ്റ്; സിമ്പിള്‍ ബനാന മില്‍ക്ക് ടോസ്റ്റ്, റെസിപ്പി ഇങ്ങനെ... - Banana Milk Toast Recipe

ബ്രെഡും നേന്ത്രപ്പഴവും കൊണ്ടൊരു സിമ്പിള്‍ റെസിപ്പി. തയ്യാറാക്കാന്‍ വെറും മിനിറ്റുകള്‍ മാത്രം മതി. ആവശ്യമായ ചേരുവകളും തയ്യാറാക്കേണ്ട വിധവും ഇങ്ങനെ.

BANANA Snacks Recipe  Banana Bread Simple Recipe  Milk and Bread Recipe  Simple Breakfast Recipe
Banana Milk Toast Recipe (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 26, 2024, 11:12 AM IST

ദിവസവും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പല വീട്ടമ്മമാരും ആലോചിക്കുന്ന ഒരു കാര്യമാണ് നാളെ ബ്രേക്ക് ഫാസ്റ്റിന് എന്തുണ്ടാക്കുമെന്ന്. രാവിലെ സ്‌കൂളിലും കോളജിലും പോകുന്ന മക്കളുണ്ടെങ്കില്‍ പിന്നെ വേഗത്തില്‍ എന്താണ് ഉണ്ടാക്കാന്‍ കഴിയുകയെന്ന ചിന്തയും ഉണ്ടാകും. എന്നാല്‍ ഇനി ആശങ്കപ്പെടേണ്ടതില്ല. അത്തരക്കാര്‍ക്ക് ഉപകാരപ്രദമായ ഒരു റെസിപ്പിയാണ് സിമ്പിള്‍ ബനാന മില്‍ക്ക് ടോസ്റ്റ്. വിഭവത്തിന്‍റെ പേര് അല്‍പം വലുതാണെങ്കിലും വളരെ കുറഞ്ഞ ചേരുവകള്‍ കൊണ്ട് മിനിറ്റുകള്‍ക്കകം തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്. നഴ്‌സറി കുട്ടികളാണെങ്കില്‍ സ്‌കൂളിലേക്ക് കൊടുത്തുവിടാനും കഴിയുന്ന ഒരു കിടുക്കാച്ചി ഐറ്റം. ഇത് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

BANANA SNACKS RECIPE  BANANA BREAD SIMPLE RECIPE  MILK AND BREAD RECIPE  SIMPLE BREAKFAST RECIPE
Bread Milk Toast Recipe (ETV Bharat)

ആവശ്യമുള്ള ചേരുവകള്‍:

  • ബ്രെഡ്
  • നേന്ത്രപ്പഴം
  • പാല്‍
  • ബട്ടര്‍
  • തേന്‍/ കണ്ടന്‍സ്‌ഡ് മില്‍ക്ക്

തയ്യാറാക്കുന്ന വിധം: നല്ലത് പോലെ പഴുത്ത രണ്ട് നേന്ത്രപ്പഴം ചെറുതായി കൊത്തിയരിയുക. ഒരു ബ്രെഡ് എടുത്ത് ഈ പഴത്തിന്‍റെ കഷണങ്ങള്‍ അതിലേക്ക് നിരത്തിവയ്‌ക്കുക. ബട്ടര്‍ എടുത്ത് ബ്രെഡിന്‍റെ നാലുവശത്തും പുരട്ടുക. എന്നിട്ട് മറ്റൊരു ബ്രെഡ് എടുത്ത് അതിന് മുകളില്‍ വയ്‌ക്കുക. തുടര്‍ന്ന് നോണ്‍ സ്റ്റിക് പാന്‍ അടുപ്പില്‍ വച്ച് ചെറിയ ചൂടാകുമ്പോള്‍ അതിലേക്ക് ഈ ബ്രെഡ് വയ്‌ക്കുക. എന്നിട്ട് ഒരു വശം ചൂടാകുമ്പോള്‍ മറിച്ചിടുക. ശേഷം ബ്രെഡിന് മുകളിലേക്ക് കുറച്ച് പാല്‍ ഒഴിക്കുക. പാലെല്ലാം ബ്രെഡിലേക്ക് കുതിരുന്ന വിധം ബ്രെഡ് സ്ലൈസ് പാനിന്‍റെ വിവിധ വശങ്ങളിലേക്ക് നീക്കി കൊടുക്കുക. ഒഴിച്ച് കൊടുത്ത പാല്‍ മുഴുവന്‍ ബ്രെഡിലേക്ക് പിടിച്ച് കഴിഞ്ഞാല്‍ മറുവശത്തേക്ക് മറിച്ചിടുക. വീണ്ടും അല്‍പം പാല്‍ ഒഴിച്ച് കൊടുക്കുക. പാല്‍ മുഴുവന്‍ ബ്രെഡിലേക്ക് പിടിച്ച് കഴിഞ്ഞാല്‍ പതിയെ ഇരുവശത്തേക്കും മറിച്ചിട്ട് ചെറുതായൊന്ന് നിറം മാറും വരെ മറിച്ചിടുക. ഇരുവശത്തേക്കും തിരിച്ചിടുമ്പോള്‍ ബ്രെഡ് ഉടഞ്ഞ് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യത്തിന് വേവായി കഴിഞ്ഞാല്‍ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം മധുരത്തിന് ആവശ്യമായോ തേനോ അല്ലെങ്കില്‍ കണ്ടന്‍സ്‌ഡ് മില്‍ക്കോ ബ്രെഡിന് മുകളിലേക്ക് ആവശ്യത്തിന് ചേര്‍ക്കാം. സൂപ്പര്‍ ആന്‍ഡ് ടേസ്റ്റി ബനാന മില്‍ക്ക് ടോസ്റ്റ് റെഡി.

Simple Bread Recipe (ETV Bharat)

Also Read: പഴമയുടെ മലബാര്‍ രുചി; തലശേരിക്കാരുടെ സ്‌പെഷ്യല്‍ പഞ്ചാരപ്പാറ്റ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.