ഓണം പടിവാതില്‍ക്കലെത്തി. ആഘോഷങ്ങള്‍ ഗംഭീരമാക്കാനും ഒപ്പം രുചികരമായ സദ്യയൊരുക്കുന്നതിനുമുള്ള തിരക്കുകളിലാണ് മലയാളികള്‍. തിരുവോണത്തിന് 18 ഐറ്റം വിഭവങ്ങള്‍ അടങ്ങുന്ന സദ്യ ഏറെ പ്രധാനമാണ്. സാധാരണയുള്ള വിഭവങ്ങളില്‍ നിന്നും അല്‍പം വ്യത്യസ്‌തമായ വിഭവങ്ങള്‍ ഇത്തവണ സദ്യയ്‌ക്കായി ഒരുക്കിയാലോ.
സദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് പച്ചടി. ഇത് അധികവും രണ്ട് തരത്തിലാണ് ഉണ്ടാക്കാറുള്ളത്. വെള്ളരിക്ക പച്ചടി, ബീറ്റ്‌റൂട്ട് പച്ചടി എന്നിവയാണ് അധികവും കാണാറുള്ളത്. എന്നാല്‍ ഇത്തവണ സദ്യക്കൊരു വെറൈറ്റി പച്ചടിയാക്കാം. അല്‍പം മധുരവും പുളിയുമെല്ലാമുള്ള പൈനാപ്പിള്‍ പച്ചടി.
ആവശ്യമുള്ള ചേരുവകള്‍:
- പൈനാപ്പിള്‍
- പച്ചമുളക്
- തേങ്ങ
- ജീരകം
- ചെറിയ ഉള്ളി
- ഇഞ്ചി
- കറിവേപ്പില
- ഉപ്പ്
- തൈര്
- പഞ്ചസാര
- വെളിച്ചെണ്ണ
- കടുക്
- വറ്റല്‍ മുളക്
- ചെറിയ ഉള്ളി
- കറിവേപ്പില
- മഞ്ഞള്‍പൊടി
തയ്യാറാക്കുന്ന വിധം: ചെറുതായി കൊത്തിയരിഞ്ഞ പൈനാപ്പിള്‍ ഒരു പാനിലേക്ക് ഇടുക. അതിലേക്ക് അല്‍പം വെള്ളവും പച്ചമുളകും ഇഞ്ചി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. കഷണങ്ങളെല്ലാം വേവായാല്‍ അതിലേക്ക് തേങ്ങയും ചെറിയ ഉള്ളിയും കടുകും ചേര്‍ത്ത് അരച്ചെടുത്തത് ചേര്‍ക്കാം. ഇതിലേക്ക് പുളിക്ക് ആവശ്യത്തിനുള്ള തൈര് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തുടര്‍ന്ന് ആവശ്യത്തിനുള്ള പഞ്ചസാരയും ഉപ്പും ഇതിലേക്ക് ചേര്‍ക്കാം.
തേങ്ങ അരപ്പിന്‍റെ പച്ചമണം മാറിയാല്‍ അടുപ്പില്‍ നിന്നും ഇറക്കി വയ്‌ക്കാം. ഇനി ഇതിലേക്ക് കടുക് താളിച്ചിടാം. അതിനായി ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക് ഇടുക. കടുക് പൊട്ടിക്കഴിഞ്ഞാല്‍ വറ്റല്‍ മുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവയിട്ട് വഴറ്റി പച്ചടിയിലേക്ക് ചേര്‍ത്ത് ഇളക്കാം. ഇപ്പോള്‍ രുചികരമായ പൈനാപ്പിള്‍ പച്ചടി റെഡി.
Also Read: ഓണസദ്യയ്‌ക്ക് കിടിലന്‍ വെറൈറ്റി വിഭവം; നാവില്‍ കൊതിയൂറും മുരിങ്ങക്കായ അച്ചാര്‍