മുള്ളുണ്ടെങ്കിലും രുചിയില്‍ ഒട്ടും കോമ്പ്രമൈസില്ലാത്ത ഒന്നാണ് പൈനാപ്പിള്‍. ചെറിയ കഷണങ്ങളാക്കിയും ജ്യൂസ് ആക്കിയും പച്ചടി വച്ചുമെല്ലാം പൈനാപ്പിള്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇതുകൊണ്ട് വെറൈറ്റി ഒരു വിഭവം തയ്യാറാക്കാം. എരിവും മധുരവും പുളിയും ഉപ്പുമെല്ലാം ചേര്‍ന്നുള്ള രുചികരമായ വിഭവം. അതാണ് പൈനാപ്പിള്‍ ഫ്രൈ. ഈ കിടിലന്‍ വിഭവം എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
- പൈനാപ്പിള്‍
- മുളക് പൊടി
- ഉപ്പ്
- കുരുമുളക് പൊടി
- പഞ്ചസാര
- എണ്ണ
തയ്യാറാക്കേണ്ട വിധം: പൈനാപ്പിള്‍ നീളത്തില്‍ അരിഞ്ഞെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, മുളക് പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ക്കുക. മസാലയെല്ലാം കഷണങ്ങളില്‍ നന്നായി തേച്ച് പിടിപ്പിക്കാം. ശേഷം ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് അല്‍പം എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ കഷണങ്ങള്‍ അതിലേക്ക് നിരത്തിവയ്‌ക്കാം. ചെറിയ ചൂടില്‍ ഇത് ഫ്രൈ ചെയ്‌തെടുക്കാം. ആവശ്യത്തിന് ഫ്രൈ ആകുമ്പോള്‍ കഷണങ്ങള്‍ക്ക് മുകളിലേക്ക് അല്‍പം പഞ്ചസാര തൂകി കൊടുക്കുക. ഇതോടെ രുചിയേറും പൈനാപ്പിള്‍ ഫ്രൈ റെഡി.
Also Read:
- ഒരു പറ അരിയുടെ ചോറുണ്ണും ഈ ചമ്മന്തിയുണ്ടെങ്കില്‍; കിടുക്കാച്ചി റെസിപ്പിയിതാ...
- തട്ടുകട രുചിയുടെ ആരുമറിയാത്ത രഹസ്യം; എഗ്ഗ് ഗ്രീന്‍പീസ് മസാല; കിടിലന്‍ റെസിപ്പിയിതാ...
- ചുവന്നുള്ളിയും തേങ്ങാക്കൊത്തും; മലപ്പുറത്തിന്റെ വെറൈറ്റി ഉള്ളി ചിക്കന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായ റെസിപ്പി
- എരിവും പുളിയും സമാസമം; നാവില്‍ കൊതിയൂറും ഷാപ്പിലെ മത്തി മുളകിട്ടത്, റെസിപ്പിയിതാ ഇവിടെ
- ഓവനും ഗ്രില്ലും വേണ്ട; വേഗത്തില്‍ തയ്യാറാക്കാം പെരിപെരി അല്‍ഫാം, റെസിപ്പി ഇതാ...