ETV Bharat / travel-and-food

ചരിത്രം ഇവിടെയുറങ്ങുന്നു...ഗോല്‍ക്കൊണ്ടയിലേക്ക് പോകാം...ആകർഷകമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോ

വാസ്‌തു വിദ്യ സൗന്ദര്യം കൊണ്ടും, പൈതൃക ഘടനകൊണ്ടും, ചരിത്രപരമായ പ്രാധാന്യം കൊണ്ടും ഗോല്‍ക്കൊണ്ട കോട്ടയ്ക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും ശ്രദ്ധേയമായ സ്ഥാനമാണ്.

Golconda Fort  ഗോല്‍ക്കൊണ്ട കോട്ട  light and Sound show  ഇന്ത്യയിലെ മനോഹരമായ കോട്ട  built by Kakatiya ruler  ഹൈദരാബാദിലെ ഗോല്‍കൊണ്ട കോട്ട
Golconda Fort hyderabad
author img

By ETV Bharat Kerala Team

Published : Jan 25, 2024, 2:51 PM IST

ഗോല്‍ക്കൊണ്ട കോട്ട, ഹൈദരാബാദ്

തെലങ്കാന: ഇന്ത്യയിലെ ഏറ്റവും മനോഹരമായ കോട്ട സമുച്ചയങ്ങളിലൊന്നാണ് ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ഗോല്‍ക്കൊണ്ട കോട്ട. ഹൈദരാബാദിന്‍റെ മഹത്തായ ഭൂതകാലത്തിന്‍റെ സാക്ഷ്യമാണ് ഈ നിര്‍മ്മിതി. വിവിധ രാജവംശങ്ങളുടെ ഉയർച്ചയും പതനവും ഈ കോട്ട കണ്ടിട്ടുണ്ട് (The fort was originally built by Kakatiya ruler in the 11th century).

Golconda Fort  ഗോല്‍കൊണ്ട കോട്ട  light and Sound show  ഇന്ത്യയിലെ മനോഹരമായ കോട്ട  built by Kakatiya ruler  ഹൈദരാബാദിലെ ഗോല്‍കൊണ്ട കോട്ട
ഗോല്‍ക്കൊണ്ട കോട്ട, ഉള്‍വശം

വാസ്‌തു വിദ്യ സൗന്ദര്യം കൊണ്ടും, പൈതൃക ഘടനകൊണ്ടും, ചരിത്രപരമായ പ്രാധാന്യം കൊണ്ടും ഗോല്‍ക്കൊണ്ട കോട്ടയ്ക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും ശ്രദ്ധേയമായ സ്ഥാനമാണ്. രജപുത്ര വാസ്‌തു വിദ്യയുമായി ബന്ധപ്പെട്ടാണ് കോട്ടയുടെ വാസ്‌തു വിദ്യയും, ഘടനയും ഒരുക്കിയിരിക്കുന്നത്. വാസ്‌തുവിദ്യ പ്രാധാന്യം കണക്കിലെടുത്ത് 1997 മുതല്‍ യുനെസ്കോ ഗോല്‍ക്കൊണ്ട കോട്ടയെ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു (It was originally a small mud fort built by Prataparudra of the Kakatiya Empire).

ചരിത്രം: എഡി 13-ാം നൂറ്റാണ്ടില്‍ കാകതീയ രാജാക്കന്മാരാണ് ഗോല്‍കൊണ്ട കോട്ടയുടെ നിർമാണത്തിന് തുടക്കമിട്ടത്. ഇടയൻ കുന്ന് എന്ന് അര്‍ത്ഥം വരുന്ന 'ഗൊല്ല കൊണ്ട' എന്നായിരുന്നു മണ്ണുകൊണ്ട് നിര്‍മ്മിച്ച ഈ കോട്ടയുടെ പേര്. പിന്നീട് പ്രതാപശാലികളായ ഖുതുബ് ഷാഹി രാജവംശം 'ഗൊല്ല കൊണ്ട' കീഴടക്കി.

ഗോല്‍ക്കൊണ്ട കോട്ട

മുഹമ്മദ് കുലി കുത്തബ് ഷായുടെ ഭരണത്തിൽ 1575-ല്‍ കോട്ട പുനര്‍നിര്‍മ്മിച്ചു. അദ്ദേഹം കോട്ടയ്ക്ക് ഗോൽക്കൊണ്ട എന്ന് നാമകരണം ചെയ്യുകയും ചെയ്‌തു. ഖുതുബ് ഷാഹികളുടെയും, നിസാമുകളുടെയും വസതിയായിരുന്നു ഈ മനോഹരമായ കൊട്ടാരം.

ഗോല്‍ക്കൊണ്ട കോട്ട, മുകളില്‍ നിന്നുള്ള ദൃശ്യം

നവാബി സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന കോട്ടയിൽ നിരവധി കൂട്ടിച്ചേർക്കലുകളും ഇതിനിടെ നടത്തി. 1687-ൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് കോട്ട പിടിച്ചെടുത്തതോടെ ഗോൽക്കൊണ്ടയിലെ ഖുതുബ് ഷാഹികളുടെ ഭരണം അവസാനിച്ചു.

കോട്ടയുടെ പ്രത്യേകതകള്‍: 400 അടി ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് ഗോൽക്കൊണ്ട കോട്ട നിർമ്മിച്ചിരിക്കുന്നത്. ഇസ്‌ലാമിക-ഹിന്ദു വാസ്‌തുവിദ്യയുടെ മനോഹരമായ സമന്വയത്തിന്‍റെ ഉദാഹരണമാണ് കോട്ട. കോട്ടയുടെ മതിലുകൾക്ക് 87 കൊത്തളങ്ങളും, 8 കവാടങ്ങളും, 60 അടി വരെ ഉയരവുമുണ്ട്. രാജകുമാരിമാരുടെയും രാജ്ഞിമാരുടെയും മനോഹരവും വിശാലവുമായ വിശ്രമമുറികളും കോട്ടയില്‍ കാണാന്‍ സാധിക്കും. ലോകത്തിലെ ജനപ്രിയ വജ്രങ്ങളുടെയെല്ലാം ഉത്ഭവം ഗോൽക്കൊണ്ടയില്‍ നിന്നാണ്. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് കൊഹിനൂര്‍.

ചരിത്രമുറങ്ങുന്ന കോട്ട കാണാം: വർഷത്തിൽ ഏത് സമയത്തും ഗോൽക്കൊണ്ട കോട്ട സന്ദർശിക്കാമെങ്കിലും, ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് കോട്ടയിലേക്കുള്ള ടൂർ ആസൂത്രണം ചെയ്യുന്നതാണ് വിനോദസഞ്ചാരികൾക്ക് ഉചിതം. പ്രശസ്‌തമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആസ്വദിക്കണമെങ്കില്‍ വൈകുന്നേരങ്ങളിൽ കോട്ടയിലേക്ക് പോകണം.

അതേസമയം വേനൽക്കാലത്ത് വിനോദസഞ്ചാരികൾ ഗോൽക്കൊണ്ട കോട്ട സന്ദർശിക്കുന്നത് ഒഴിവാക്കണം. വിസ്‌മയിപ്പിക്കുന്ന ശബ്‌ദ -പ്രകാശ പ്രദർശനം, കോട്ടയുടെ മുകൾ ഭാഗത്ത് നിന്നുള്ള മനോഹരമായ സൂര്യാസ്‌തമയ കാഴ്‌ച, സ്‌മാരകവുമായി ബന്ധപ്പെട്ട നിഗൂഢതകൾ എന്നിവയാണ് രാജ്യത്തും വിദേശത്തും കോട്ടയെ ജനപ്രീതി നേടാൻ സഹായിച്ചത്.

എങ്ങനെ പോകാം: തെലങ്കാനയിലെ ഹൈദരാബാദ് നഗരത്തില്‍ നിന്നും ഏകദേശം 11 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്തായാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ ചരിത്ര സ്‌മാരകം സ്ഥിതി ചെയ്യുന്നത്.

ഹൈദരാബാദ് മഹാത്മാഗാന്ധി ബസ് സ്റ്റേഷനിൽ നിന്ന് 12.3 കിലോമീറ്ററാണ് ഗോല്‍ക്കൊണ്ട കോട്ടയിലേക്കുള്ള ദൂരം. ഹൈദരാബാദ്, സെക്കന്തരാബാദ്, കാച്ചിഗുഡ എന്നിവയാണ് അടുത്തുള്ള പ്രധാന റെയില്‍വേ സ്‌റ്റേഷനുകൾ. ഹൈദരാബാദ് -ഷംസാബാദ് വിമാനത്താവളമാണ് തൊട്ടടുത്തുള്ള വിമാനത്താവളം.

കോട്ടയിലേക്ക് എങ്ങനെ പ്രവേശിക്കാം: കോട്ടയ്ക്ക് ചുറ്റുമായുള്ള നാല് കവാടങ്ങളിലൂടെയും അകത്തേക്ക് പ്രവേശിക്കാനാകും. കോട്ടയിലെത്താൻ ഒരാൾക്ക് ആകെ എത്ര പടികൾ താണ്ടണം എന്ന് വ്യക്തമല്ലെങ്കിലും സന്ദർശകർ 366 പടികളിൽ കുറയാതെ കയറേണ്ടതുണ്ട്. നിലവിൽ കിഴക്ക് ഭാഗത്തെ ഗേറ്റ് മാത്രമാണ് സന്ദർശനത്തിനായി തുറന്നിരിക്കുന്നത്.

ജുമ മസ്‌ജിദ് റോഡില്‍ നിന്നാണ് കോട്ടയിലേക്കുള്ള പ്രധാന കവാടം ആരംഭിക്കുന്നത്. രണ്ട് പ്രവേശന കവാടങ്ങള്‍ കൂടിയുള്ള ഒരു വലിയ തുറന്ന സ്ഥലത്തേക്കാണ് ഇതുവഴി ചെന്നെത്തുക. ഇവിടെ നിന്നും കിഴക്കോട്ടും വടക്കോട്ടുമായി വീണ്ടും രണ്ട് കവാടങ്ങള്‍. ആദ്യ കവാടത്തിലൂടെ കയറിച്ചെല്ലുന്നത് മുഹമ്മദ് നബിയുടെ ആരാധനാലയത്തിലേക്കാണ്.

രണ്ടാമത്തെ കവാടം വഴി സരസ്വതി, ലക്ഷ്‌മി ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ചെറിയ ക്ഷേത്രത്തിലെത്താം. നവാബി വാസ്‌തുവിദ്യ ശൈലി പ്രകടമാക്കുന്ന ബാലാഹിസർ ദർവാസയാണ് പ്രാധാന്യമുള്ള മറ്റൊരു കവാടം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. കാൽനടയായി ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതിനാൽ സുഖകരവും കാറ്റുള്ളതുമായ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുന്നത് ഉറപ്പാക്കുക.

2. കോട്ട വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുക.

3. ഗോൽക്കൊണ്ട കോട്ട പൊതു സ്വത്താണ് അതിനാൽ കോട്ടയുടെ പരിസരത്ത് മാലിന്യം തള്ളുന്നത് ഒഴിവാക്കുക.

4. കോട്ടയിലേക്ക് പോകുമ്പോൾ ആവശ്യത്തിന് കുടിവെള്ളം കരുതുക.

5. ഐതിഹാസിക ഘടനയുടെ ചരിത്രപരമായ പ്രാധാന്യവും അതുല്യതയും വിശദീകരിക്കാൻ കഴിയുന്ന ഒരു പ്രാദേശിക ഗൈഡിനെ നിയമിക്കുന്ന കാര്യം ടൂറിസ്‌റ്റുകൾക്ക് പരിഗണിക്കാവുന്നതാണ്.

പ്രവേശന സമയവും, ഫീസും: രാവിലെ 9.00 മണി മുതല്‍ വൈകീട്ട് 5.00 മണി വരെയാണ് കോട്ടയിലേക്കുള്ള പ്രവേശന സമയം. വിദേശികളായ മുതിര്‍ന്നവര്‍ക്ക് 100 - 200 രൂപയും, കുട്ടികള്‍ക്ക് 50 രൂപയുമാണ് ഫീസ്. ഇന്ത്യയിലെ മുതിര്‍ന്നവര്‍ക്ക് 25 രൂപയും, കുട്ടികള്‍ക്ക് 20 രൂപയുമാണ് ഫീസ്.

ശ്രദ്ധിക്കുക: ഗോൽകൊണ്ട കോട്ടയിലെ പ്രവേശന സമയം: 9:00 AM മുതൽ 5:00 PM വരെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.