പനാജി ( ഗോവ ) : വടക്കൻ ഗോവയിലെ ഒരു സിവിൽ ബോഡി അതിന്‍റെ അധികാരപരിധിയിലെ വഴിയോര സ്‌റ്റാളുകളിൽ ജനപ്രിയ തെരുവ് ഭക്ഷണമായ 'ഗോബി മഞ്ചൂരിയൻ' വിൽക്കുന്നത് നിരോധിച്ചു (Goa Civic Body Bans Sale Of 'Gobi Manchurian' At Street Stalls). വിഭവം തയ്യാറാക്കുന്ന വൃത്തിഹീനമായ സാഹചര്യത്തെ കുറിച്ചുള്ള ആശങ്ക കൊണ്ടാണ് ഈ ഭക്ഷണം നിരോധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. തെരുവ് ഭക്ഷണ കച്ചവടക്കാർ ഈ വിഭവം വിൽക്കുന്നത് നിരോധിക്കണം എന്ന് അറിയിച്ച് കൊണ്ട് മപുസ നഗരത്തിലെ മുനിസിപ്പൽ കൗൺസിൽ കഴിഞ്ഞയാഴ്‌ച പ്രമേയം പാസാക്കിയിരുന്നുവെന്ന് എംഎംസി ചെയർപേഴ്‌സൺ പ്രിയ മിഷാൽ പറഞ്ഞു.
വൃത്തിഹീനമായ രീതിയിലാണ് കച്ചവടക്കാര്‍ ഈ വിഭവം തയ്യാറാക്കുന്നത്. മാത്രമല്ല സിന്തറ്റിക് നിറങ്ങളും ഗോബി മഞ്ചൂരിയൻ തയ്യാറാക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന് മിഷാൽ പറഞ്ഞു. ശ്രീ ബോദ്ഗേശ്വര ക്ഷേത്രത്തിലെ വാർഷിക മേളയിൽ 'ഗോബി മഞ്ചൂരിയൻ' വിൽക്കുന്ന സ്‌റ്റാളുകൾ അനുവദിക്കരുതെന്ന് കൗൺസിലർ താരക് അരോൽക്കർ നിർദ്ദേശിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷേത്ര മേളയിൽ വിഭവം വിൽക്കാൻ അനുവദിക്കില്ലെന്നും പിന്നീട് എംഎംസി അധികാരപരിധിയിലെ എല്ലാ വഴിയോര തട്ടുകടകളിലേക്കും ഇതിന്‍റെ നിരോധനം വ്യാപിപ്പിക്കുമെന്നും കൗൺസിൽ ഏകകണ്‌ഠേന പാസാക്കിയ പ്രമേയമാണെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. ഇതാദ്യമായല്ല ഈ വിഭവം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
2022 ലും വാസ്‌കോയിലെ ശ്രീ ദാമോദർ ക്ഷേത്രത്തിലെ മേളയിൽ 'ഗോബി മഞ്ചൂരിയൻ' വിൽക്കുന്ന സ്‌റ്റാളുകളുടെ എണ്ണം നിയന്ത്രിക്കാൻ സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്ട്രേഷൻ (എഫ്‌ഡിഎ) സൗത്ത് ഗോവയിലെ മോർമുഗാവോ മുനിസിപ്പൽ കൗൺസിലിന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
'ഗോബി മഞ്ചൂരിയൻ' വിൽപ്പനക്കാർ 'റീത്ത' (ഇന്ത്യൻ സോപ്പ്‌ബെറി) അടങ്ങിയ പൊടിയിൽ നിർമ്മിച്ച നിലവാരമില്ലാത്ത സോസാണ് ഉപയോഗിക്കുന്നതെന്ന് മുതിർന്ന എഫ്‌ഡിഎ ഡയറക്‌ടർ ജ്യോതി സർദേശായി പറഞ്ഞു. വസ്‌ത്രങ്ങൾ അലക്കാനാണ് സാധാരണ റീത്ത ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു.
ഹോസ്‌റ്റലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മിന്നല്‍ പരിശോധന; 11 മെസുകളുടെ പ്രവര്‍ത്തനം നിറുത്തിവപ്പിച്ചു : തിരുവനന്തപുരത്ത് ഹോസ്‌റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 4 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ച് സംസ്ഥാന ഭക്ഷ്യ വകുപ്പ്. രണ്ട് ദിവസങ്ങളിലായി സർക്കാർ സ്വകാര്യ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന 602 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
ഡിസംബര്‍, ജനുവരി മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി ആകെ 1597 പരിശോധനകളാണ് നടത്തിയത്. വീഴ്‌ചകള്‍ കണ്ടെത്തിയ 11 സ്ഥാപനങ്ങളിലെ കാന്‍റീനുകളുടേയും മെസ്സുകളുടേയും പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവെപ്പിച്ചത്. ഹോസ്‌റ്റലുകളിലെ ഭക്ഷണത്തെപ്പറ്റിയുള്ള പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
സംസ്ഥാനത്തെ സ്‌കൂള്‍, കോളേജ്, വിവിധ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാന്‍റീന്‍, ഹോസ്‌റ്റല്‍, മെസ്സ് എന്നിവിടങ്ങിലാണ് ഭക്ഷ്യ വകുപ്പ് പരിശോധന നടത്തിയത്. കൃത്യമായ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഇല്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെയും ഭക്ഷ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ വീഴ്‌ചകള്‍ കണ്ടെത്തിയ 159 സ്ഥാപനങ്ങള്‍ക്ക് റെക്‌ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. ഗുരുതര വീഴ്‌ചകള്‍ കണ്ടെത്തിയ 75 സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്നതിനായി കോമ്പൗണ്ടിംഗ് നോട്ടീസും ഏഴ് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്മെന്‍റ് നോട്ടീസും നല്‍കി.
ALSO READ : കാസർകോട് ഭക്ഷ്യ വിഷബാധ,96 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി