ETV Bharat / travel-and-food

കോടമഞ്ഞിലുറങ്ങുന്ന സുന്ദരി; നിത്യഹരിത വനങ്ങള്‍ മോടിചാര്‍ത്തി 'വയലട', ഇത് 'കോഴിക്കോട്ടെ ഗവി'

പ്രകൃതി കനിഞ്ഞൊരിടം കോഴിക്കോട്ടെ വയലട. സഞ്ചാരികള്‍ക്ക് വിസ്‌മയമായി മഞ്ഞും കാറ്റും കുളിരും. അറിയാം വയലടയിലെ ടൂറിസം ഡെസ്റ്റിനേഷനെ കുറിച്ച്.

author img

By ETV Bharat Kerala Team

Published : 2 hours ago

VAYALADA VIEW POINT  TOURIST SPOT IN VAYALADA  VAYALADA KOZHIKODE  കോഴിക്കോട് വയലട
Vayalada (ETV Bharat)

ഞ്ഞ് പെയ്യുന്ന മലനിരകള്‍...പച്ചവിരിച്ച് കോടമഞ്ഞില്‍ പുതഞ്ഞുള്ള നിത്യഹരിത വനങ്ങള്‍...മേഘക്കെട്ടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന സൂര്യന്‍റെ വെള്ളിക്കിരണങ്ങളേറ്റ് തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍... ഇത് നിത്യഹരിത വനങ്ങള്‍ മോടി ചാര്‍ത്തുന്ന കോഴിക്കോട്ടെ വയലടയില്‍ നിന്നുള്ള വിസ്‌മയ കാഴ്‌ച.

പേര് പോലെ തന്നെ സുന്ദരമാണിവിടം. കോടമഞ്ഞുള്ള പ്രഭാതങ്ങളും സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ മറയാനൊരുങ്ങുന്ന സായന്തനങ്ങളും ആസ്വദിക്കാനാകുന്ന ഒരിടം. അതാണ് കോഴിക്കോട്ടെ മലയോര മേഖലയായ വയലട.

VAYALADA VIEW POINT  TOURIST SPOT IN VAYALADA  VAYALADA KOZHIKODE  കോഴിക്കോട് വയലട
Vayalada View Point (ETV Bharat)

പ്രകൃതി തഴുകുന്ന കുളിര്‍ കാറ്റും പച്ചപ്പുമെല്ലാം ആസ്വദിച്ച് പതുക്കെ മലകയറാം. മുകളിലെത്തി ചുറ്റുമുള്ള കാഴ്‌ചകള്‍ ആസ്വദിക്കാം. മുകളിലെ ആളൊഴിഞ്ഞ ഒറ്റപ്പാറയിലെത്തിയാല്‍ നോക്കൊത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ചച്ചപ്പും ചെറു വെള്ളക്കെട്ടുകളും കാണാം. ഒറ്റപ്പാറയില്‍ അല്‍പ നേരം ഒറ്റക്കിരുന്നാല്‍ കണ്ണുകള്‍ക്ക് മാത്രമല്ല മനസിനും അത് ഏറെ ആശ്വാസം പകരും. ഒറ്റപ്പാറയിലെത്തി പതുക്കെ കണ്ണുകളടച്ച് ഏറെ നേരം പ്രകൃതിയൊരുക്കുന്ന ശാന്തത ആസ്വദിക്കാം.

Vayalada Kozhikde (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒറ്റപ്പാറയില്‍ നിന്നും നോക്കിയാല്‍ അങ്ങ് ദൂരെ കക്കയം, പെരുവണ്ണാമൂഴി ഡാമുകള്‍ കാണാം. ഡാമിനിടയിലെ പച്ചതുരുത്തുകളും വിസ്‌മയ കാഴ്‌ചകള്‍ തന്നെയാണ്. നീലയും വെള്ളയും ചാലിച്ച് വരച്ചെടുത്തത് പോലെയാണ് ഇവിടെ നിന്നുള്ള ആകാശ കാഴ്‌ചകള്‍. ഒന്ന് കൈയുയര്‍ത്തിയാല്‍ തലോടാനാകും വിധത്തിലെന്നോണം ആകാശത്തെ മേഘപാളികള്‍. ഒരു ദിവസം മുഴുവന്‍ അവിടെയിരുന്നാലും മനസ് മടുക്കാത്തത്രയും സുന്ദരമാണ് ഒറ്റപ്പാറയില്‍ നിന്നുള്ള മനോഹര കാഴ്‌ചകള്‍.

Vayalada Tourist Spot (ETV Bharat)

സഥാസമയവും കോടമഞ്ഞും തണുപ്പുമെല്ലാം ആയതുകൊണ്ട് തന്നെ വയലട കോഴിക്കോടിന്‍റെ ഗവിയെന്നാണ് അറിയപ്പെടുന്നത്. യാത്ര പ്രേമികളാണ് ഇവിടെ ഇത്രയും വൈറലാക്കിയത്. പ്രകൃതി കനിഞ്ഞൊരു ഇടം അതാണ് വയലട. വീഡിയോ, ഫോട്ടോ ഷൂട്ടുകള്‍ക്ക് പറ്റിയ ഡെസ്റ്റിനേഷന്‍.

പ്രകൃതി സൗന്ദര്യം കൊണ്ട് താരതമ്യം ചെയ്യാന്‍ വയലടയോളം മറ്റൊരു ഇടമില്ല കോഴിക്കോടെന്ന് പറയാം. കോഴിക്കോട്ടെ ബാലുശേരിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഈ സുന്ദര ഭൂമി. സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലാണ് വയലട.

Vayalada Kozhikode (ETV Bharat)

അധികമാരും അറിയപ്പെടാത്ത ഒരിടമായിരുന്നു വയലടയും അവിടുത്തെ പ്രകൃതി ഭംഗിയും. സോഷ്യല്‍ മീഡിയയിലൂടെ വയലട വൈറലായതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വര്‍ധിച്ചു. ഇതോടെ അവിടുത്തെ ടൂറിസം സ്വപ്‌നങ്ങള്‍ക്കും ചിറക് മുളച്ചു

ഇതോടെ ഇവിടെ വികസനങ്ങള്‍ വരാന്‍ തുടങ്ങി. ഫുഡ്‌കോര്‍ട്ട്, കോഫി ഷോപ്പ്, ശുചിമുറി, ഇരിപ്പിടങ്ങള്‍, ലാന്‍ഡ്‌സ്‌കേപ്പ് തുടങ്ങി ഒരു കംപ്ലീറ്റ് ഡെസ്റ്റിനേഷനായിപ്പോള്‍ വയലട മാറിക്കഴിഞ്ഞു. വീഡിയോകളിലും റീലുകളിലും ഏറെ വൈറലായ വയലടയില്‍ എത്തിയാല്‍ വെറേയും കാഴ്‌ചകളുണ്ട് ആസ്വദിക്കാന്‍. വയലടയില്‍ നിന്നും അധികം ദൂരമില്ലാത്ത മറ്റിടങ്ങള്‍. പ്രകൃതി ഭംഗിയേറെ തുളുമ്പുന്ന കരിയാത്തുംപാറ, ജലസമൃദ്ധമായ കക്കയം ഡാമൊരുക്കുന്ന വിസ്‌മയം, പ്രകൃതി പച്ചപ്പിനാല്‍ മറച്ചുവച്ച ഉരല്‍ക്കുഴികള്‍ തീര്‍ത്ത വെള്ളച്ചാട്ടം തുടങ്ങി നിരവധിയിടങ്ങള്‍ ഇവിടെയെത്തിയാല്‍ സന്ദര്‍ശിക്കാനാകും.

Vayalada Tracking Spot (ETV Bharat)

കോഴിക്കോട് നിന്നും ബാലുശേരി വഴിയും താമരശേരിയില്‍ നിന്നും എസ്‌റ്റേറ്റ് മുക്കിലൂടെ തലയാട് വഴിയും വയലട വ്യൂ പോയിന്‍റിലെത്താം.

Also Read: ആദ്യം കത്തിയമര്‍ന്നു, പിന്നെ പുതുക്കിപ്പണിതു; ഇത് നിങ്ങളറിയാത്ത മൈസൂര്‍ പാലസിന്‍റെ ചരിത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.