ETV Bharat / entertainment

കാളിദാസിന്‍റെ കല്യാണമിങ്ങെത്തി; ആദ്യക്ഷണക്കത്ത് നല്‍കി പാര്‍വ്വതിയും ജയറാമും - KALIDAS JAYARAM MARRIAGE

കാളിദാസ് ജയറാമിന്‍റെ വിവാഹ ക്ഷണക്കത്ത് നല്‍കി ജയറാമും പാര്‍വ്വതിയും. ക്ഷണക്കത്ത് ആദ്യം നല്‍കുന്നത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ്.

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Kerala Team

Published : Oct 9, 2024, 5:17 PM IST

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് കാളിദാസ് ജയറാം. ബാലതാരമായി പ്രേക്ഷകരുടെ മുന്നിലെത്തിയപ്പോള്‍ മുതല്‍ കാളിദാസ് ഇവര്‍ക്ക് എന്നും അവരുടെ പ്രിയപ്പെട്ട കണ്ണനാണ്. വീട്ടിലെ സ്വന്തം കുട്ടിയെ പോലെയാണ് ഈ താരത്തെ ഓരോ പ്രേക്ഷകനും കണ്ടത്.

മാത്രമല്ല താര കുടുംബത്തിലെ ഓരോ വിശേഷവും ആരാധകര്‍ക്കിടയില്‍ ഇടയ്‌ക്കിടെ ചര്‍ച്ചയാവാറുണ്ട്. കാളിദാസിന്‍റെ വിവാഹ നിശ്ചയവും സഹോദരി മാളവികയുടെ വിവാഹവുമെല്ലാം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കണ്ടത്. ഇപ്പോഴിതാ കാളിദാസിന്‍റെ വിവാഹം അടുത്തെത്തിയിരിക്കുകയാണ്.

അതുകൊണ്ട് തന്നെ മകന്‍ കാളിദാസിന്‍റെയും താരിണിയുടെയും വിവാഹം ക്ഷണിക്കുന്നതിന്‍റെ തിരക്കിലാണ് ജയറാമും പാര്‍വതിയും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനാണ് ആദ്യ ക്ഷണം. ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു വിവാഹം ക്ഷണിച്ചത്. സ്‌റ്റാലിനെ നേരിട്ട് കണ്ട് വിവാഹത്തിന് ക്ഷണിക്കാന്‍ എത്തിയ ജയറാമിന്‍റെയും പാര്‍വതിയുടെയും കാളിദാസിന്‍റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധക ശ്രദ്ധ നേടുകയാണ്. കാളിദാസ് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. മോഡലിങ് രംഗത്ത് സജീവമാണ് താരിണി. ഇരുപത്തിനാലുകാരിയായ താരിണി നീലഗിരി സ്വദേശിയാണ്.

2021 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പാണ് താരിണി. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.

രായന്‍ ആണ് കാളിദാസ് ഒടുവില്‍ അഭിനയിച്ച ചിത്രം. അവള്‍ പേയര്‍ രജനി ആണ് താരത്തിന്‍റെ അടുത്ത പ്രൊജക്‌ട്.

Also Read:ഇതൊന്നും ഒരു പ്രായമല്ല, ഇപ്പോഴും ഇത്രയും എനര്‍ജെറ്റിക്കായി ഇരിക്കുന്നതിനെ കുറിച്ച് മഞ്ജുവാര്യര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.