ETV Bharat / travel-and-food

പച്ചപ്പിനിടയിലൂടെ ഊര്‍ന്നിറങ്ങുന്ന കോടമഞ്ഞ്; അലതല്ലിയൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍, അതിമനോഹരിയായി കുടക് - KODAGU TOURIST DESTINATION

കുടകിന്‍റെ വനഭംഗി ആസ്വദിക്കാന്‍ ഓരോ ദിവസവും എത്തുന്നത് നൂറ് കണക്കിന് മലയാളികള്‍.

കുടക്  നിസര്‍ഗദാമ  തലക്കാവേരി  മടിക്കേരിയിലെ രാജാ സീറ്റ്
KODAGU (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 10, 2024, 4:27 PM IST

Updated : Dec 11, 2024, 12:22 PM IST

കണ്ണൂര്‍: കുടകിന്‍റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ മലയാളികള്‍ കൂട്ടത്തോടെ മലകയറുന്നു. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന കുടകിലെ വനഭംഗിക്കൊപ്പം വെള്ളച്ചാട്ടങ്ങളും സഞ്ചാരികള്‍ക്ക് പ്രിയമുളള കാഴ്‌ചകളാവുകയാണ്. കുടക് ഏറ്റവും സുന്ദരിയാകുന്നത് മഞ്ഞു കാലത്താണ്.

നിബിഢ വനങ്ങളുടെ പച്ചപ്പിനിടയിലൂടെ ഊര്‍ന്നിറങ്ങുന്ന കോടമഞ്ഞ് കുടകിനെ സ്‌കോട്ട്ലന്‍ഡിന് ഒപ്പമെത്തിക്കുന്നു. സ്‌കോട്ട്ലന്‍ഡിന് തുല്യമായ കാലാവസ്ഥയാണ് കുടകിനെന്ന് വിദേശ സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. വളഞ്ഞ് പുളഞ്ഞ് കയറ്റമുള്ള റോഡരികിലെ വനങ്ങളുടെ ഭംഗി ആസ്വദിക്കാനാണ് സഞ്ചാരികള്‍ ഏറേയും എത്തുന്നത്.

കുടകിലെ സുന്ദരമായ കാഴ്‌ചകള്‍. (ETV Bharat)

വാഹനങ്ങളില്‍ നിന്ന് ഇറങ്ങി കാട്ടുചോലകളെ തഴുകി സഞ്ചാരികള്‍ കുടകിനെ അറിയുകയാണ്. ഇടതൂര്‍ന്ന വനങ്ങള്‍, മഞ്ഞ് മൂടിയ പ്രകൃതി ഭംഗി, ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍ ഇതെല്ലാമാണ് കുടകിനെ സഞ്ചാരികളുടെ ഇഷ്‌ടയിടമാക്കുന്നത്. മഞ്ഞൊരുക്കുന്ന തണുപ്പും ഒപ്പമെത്തുന്ന കുളിര്‍ക്കാറ്റും സഞ്ചാരികളുടെ മനസിനെയും ശരീരത്തെയും മദിപ്പിക്കും.

കാവേരി ഉള്‍പ്പെടെയുള്ള മൂന്ന് നദികളുടെ സംഗമസ്ഥാനം ഭാഗമണ്ഡലവും തലക്കാവേരിയുമാണ് ഇപ്പോള്‍ സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങള്‍. കോടമഞ്ഞുള്ള ഏറ്റവും ഭംഗിയേറിയ ഇടമായി മാറിയിരിക്കയാണ് തലക്കാവേരി. അവിടെനിന്നുള്ള വിദൂര ദൃശ്യങ്ങളില്‍ കേരളത്തിന്‍റെ അതിര്‍ത്തി വരെ മഞ്ഞില്‍ കുളിച്ച നിലയില്‍ കാണാം.

കുടക്  നിസര്‍ഗദാമ  തലക്കാവേരി  മടിക്കേരിയിലെ രാജാ സീറ്റ്
കുടക് (ETV Bharat)

കാവേരി നദിയുടെ ജന്മസ്ഥാനം എന്ന കീര്‍ത്തി കൂടി തലക്കാവേരിക്കുണ്ട്. സ്വര്‍ഗീയ അനുഭൂതി ലഭിക്കുന്ന ഇടം എന്ന് വിശേഷിപ്പിക്കുന്ന തലക്കാവേരി കുന്നുകള്‍ മഞ്ഞുകാലത്ത് വശ്യസൗന്ദര്യം അണിയുന്നു. വാഹനങ്ങളില്‍ സഞ്ചരിച്ചും ഇടക്ക് ഭംഗിയേറിയ സ്ഥലങ്ങളില്‍ താവളമാക്കിയും അവധി ദിനങ്ങള്‍ ആസ്വദിക്കാനെത്തുന്നവര്‍ നിരവധിയാണ്.

ചിലര്‍ മടിക്കേരിയിലെ രാജാ സീറ്റിലിരുന്ന് പ്രകൃതി ഭംഗി ആസ്വദിക്കുന്നു. അവിടെ നിന്നും കുടകിന്‍റെ നെല്‍ വയലുകളും മലനിരകളും കാണാം. മറ്റ് ചിലര്‍ നിസര്‍ഗദാമയിലേക്കാണ് പോകുന്നത്. കാവേരി നദിയുണ്ടാക്കിയ വനനിബിഢമായ തുരുത്താണ് നിസര്‍ഗദാമ.

തലക്കാവേരി (ETV Bharat)

കര്‍ണാടക വിനോദസഞ്ചാര വകുപ്പ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ ഇനം മാനുകളുടെ പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരാണ് ഇപ്പോള്‍ കൂടുതലായി കുടകിലെത്തുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താപനില കുറവായതിനാല്‍ അതിന് യോജിച്ച വസ്ത്രങ്ങള്‍ ധരിച്ച് വേണം കുടകിലേക്ക് പോകാന്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സമുദ്ര നിരപ്പില്‍ നിന്നും 1,170 മീറ്റര്‍ ഉയരത്തിലാണ് കുടകിന്‍റെ തലസ്ഥാനമായ മടിക്കേരിയുള്ളത്. കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലുള്ള സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴ കഴിഞ്ഞാല്‍ പ്രകൃതി ദൃശ്യങ്ങളില്‍ മുഴുകാം. കോഴിക്കോട് ഭാഗത്ത് നിന്നുള്ളവര്‍ക്ക് കുട്ട മുതലാണ് കുടക് സ്വാഗതമോതുന്നത്. കാസര്‍കോട് നിന്നുള്ളവര്‍ക്ക് പാണത്തൂര്‍ വഴി മുതല്‍ കുടക് പ്രകൃതി ദൃശ്യങ്ങളുടെ വിരുന്ന് നല്‍കും.

Also Read: 'നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം...' മഞ്ഞുകാലം യാത്രയ്‌ക്കുത്തമം, പോകേണ്ട സ്ഥലങ്ങള്‍ ഇവയൊക്കെ

Last Updated : Dec 11, 2024, 12:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.