ETV Bharat / technology

അപരിചിതർക്ക് വാട്‌സ്‌ആപ്പ് നമ്പർ നൽകാൻ മടിക്കുന്നവരാണോ നിങ്ങൾ? യൂസർ നെയിം ഉപയോഗിച്ച് സന്ദേശമയക്കാം; പുതിയ ഫീച്ചർ വരുന്നു.... - WHATSAPP USENAME FEATURE - WHATSAPP USENAME FEATURE

മൊബൈൽ നമ്പർ നൽകാതെ തന്നെ യൂസർ നെയിം ഉപയോഗിച്ച് മെസേജ് അയക്കാവുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്‌ആപ്പ്. ഉപയോക്താക്കളുടെ സ്വകാര്യത മാനിച്ചാണ് പുതിയ യൂസർ നെയിം ഫീച്ചർ.

WHATSAPP NEW FEATURES  വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ  വാട്‌സ്ആപ്പ് യൂസർ നെയിം ഫീച്ചർ  WHATSAPP MESSAGE VIA USERNAME
Representative image (ETV Bharat)
author img

By ETV Bharat Tech Team

Published : Aug 23, 2024, 8:05 PM IST

ഹൈദരാബാദ്: ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ്. മറ്റൊരാൾക്ക് മൊബൈൽ നമ്പർ നൽകാതെ തന്നെ 'യൂസർ നെയിം' ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ചാണ് വാട്‌സ്ആപ്പിന്‍റെ പുതിയ അപ്‌ഡേഷൻ.

അപരിചിതർക്ക് മൊബൈൽ നമ്പർ നൽകിയാൽ ഭാവിയിൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് ഭയക്കുന്നവരാണ് പലരും. പുതിയ ഫീച്ചർ വരുന്നതോടെ അപരിചിതർക്ക് ഫോൺ നമ്പർ നൽകാൻ മടിക്കുന്ന പലരുടെയും പ്രശ്‌നത്തിന് പരിഹാരമാകും. ഫോൺ നമ്പർ നൽകാതെ തന്നെ ഇനി യൂസർ നെയിം ഫീച്ചർ ഉപയോഗിച്ച് മറ്റൊരാൾക്ക് മെസേജ് അയക്കാം. മൊബൈൽ നമ്പർ നൽകേണ്ട ആവശ്യമില്ല. പകരം യൂസർ നെയിം മാത്രം നൽകിയാൽ മതി.

വാട്‌സ്ആപ്പ് കൊണ്ടുവരുന്ന ഈ പുതിയ ഫീച്ചറിൽ യൂസർ നെയിമിനൊപ്പം നാലക്ക പിൻ സൃഷ്‌ടിക്കേണ്ടതുണ്ട്. പുതിയ ഫീച്ചർ ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനായി നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് വാട്‌സ്ആപ്പ്. ഇതിൻ്റെ ഭാഗമായി മറ്റൊരാളുടെ വാട്‌സ്ആപ്പ് പ്രൊഫൈലിൻ്റെ സ്‌ക്രീൻഷോട്ട് എടുക്കാനുള്ള സൗകര്യവും എടുത്തുകളഞ്ഞിരുന്നു.

Also Read: വാട്‌സാപ്പ് ഗ്രൂപ്പുകൾക്ക് കൂടുതല്‍ സുരക്ഷ; പുതിയ ഫീച്ചർ അവതരിപ്പിച്ച്‌ മെറ്റ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.