ETV Bharat / technology

ന്യൂനമര്‍ദം ചുഴലിക്കാറ്റാകുന്നു; ശക്തിപ്രാപിച്ച് 'റിമാല്‍', മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത - Cyclone Remal Threatens - CYCLONE REMAL THREATENS

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദക്ഷിണ 24 പർഗാനാസ് ജില്ലയെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക.

CYCLONE REMAL  അലിപൂർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  WEATHER UPDATES  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം
CYCLONE REMAL THREATENS (ETV Bharat)
author img

By ETV Bharat Kerala Team

Published : May 25, 2024, 3:00 PM IST

കൊൽക്കത്ത (പശ്ചിമ ബംഗാൾ) : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന 'റിമാൽ' ചുഴലിക്കാറ്റ് ഞായറാഴ്‌ച അർധരാത്രി ബംഗ്ലാദേശിലെ ഖേപുപാറയ്ക്കും പശ്ചിമ ബംഗാളിലെ സാഗർദ്വീപിനും ഇടയിലുള്ള മേഖലയിൽ ആഞ്ഞടിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെയാകും. ഇത് 135 കിലോമീറ്റർ വരെ ഉയരുമെന്ന് അലിപൂർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ തീവ്രത ക്രമേണ കൂടുകയും പിന്നീട് അത് ചുഴലിക്കാറ്റായി മാറുകയും ചെയ്യും. കാലാവസ്ഥ കേന്ദ്രം നല്‍കുന്ന വിവരം അനുസരിച്ച്, കിഴക്കൻ - മധ്യ ബംഗാൾ ഉൾക്കടലിൽ കേന്ദ്രീകരിച്ചിരിക്കുന്ന ന്യൂനമർദം കഴിഞ്ഞ ആറ് മണിക്കൂറായി 15 കിലോമീറ്റർ വേഗതയിൽ നീങ്ങുകയാണ്.

ഇത് ഇതിനകം തന്നെ വളരെ തീവ്രതയുള്ള ന്യൂനമർദമായി മാറിയിരിക്കുകയാണ്. ഇന്ന് (മേയ് 25) പുലർച്ചെ അഞ്ചരയോടെ കിഴക്കൻ - മധ്യ ബംഗാൾ ഉൾക്കടലിലായിരുന്നു ഇത്. ബംഗ്ലാദേശിലെ തെക്കൻ ഖേപുപാറയിൽ നിന്ന് 490 കിലോമീറ്ററും തെക്ക് - കിഴക്കൻ സാഗർദ്വീപിൽ നിന്ന് 380 കിലോമീറ്ററും തെക്ക് 24 പർഗാനാസിലെ തെക്ക്-കിഴക്ക് കാനിംഗിൽ നിന്ന് 530 കിലോമീറ്ററും അകലെയാണ് ഈ ന്യൂനമർദം.

ന്യൂനമർദം വടക്കോട്ട് നീങ്ങുകയും കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിലും വടക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ന് വൈകുന്നേരം ഇത് ചുഴലിക്കാറ്റായി മാറുകയും ചെയ്യും. അത് പിന്നീട് കൂടുതൽ വടക്കോട്ട് നീങ്ങുകയും വടക്കുപടിഞ്ഞാറും അതിനോട് ചേർന്നുള്ള വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തുടരുകയും ചെയ്യും.

പിന്നീട് ബംഗ്ലാദേശ് തീരത്തേക്കും പശ്ചിമ ബംഗാൾ തീരത്തേക്കും നീങ്ങും. ഇതുമൂലം 24 പർഗാനാസിലും കിഴക്കൻ മേദിനിപൂരിലും കൊടുങ്കാറ്റ് ഭീഷണിയോടൊപ്പം അതിശക്തമായ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊൽക്കത്ത, ഹൗറ, ഹൂഗ്ലി, നാദിയ ജില്ലകളെയും ഇത് ബാധിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ പ്രദേശങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് അലിപൂർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എന്നാൽ, കാലാവസ്ഥ വ്യതിയാനം ഇന്നത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

വേലിയേറ്റ സമയത്ത് കടൽവെള്ളം കവിഞ്ഞൊഴുകുന്നതിനാൽ അണക്കെട്ട് തകരാൻ സാധ്യതയുണ്ട്. ന്യൂനമർദം കരയിലെത്തുമ്പോൾ അതിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 130 കി.മീ ആയിരിക്കും. ദക്ഷിണ 24 പർഗാനാസ് ജില്ലയെയാണ് ശക്തമായ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ALSO READ : ബംഗാൾ ഉൾക്കടലിൽ ഇന്ന് 'റിമാൽ' രൂപപ്പെടും ; സംസ്ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.