ഹൈദരാബാദ്: ഡാറ്റ സേവനങ്ങൾ ആവശ്യമില്ലാത്ത ടെലികോം ഉപയോക്താക്കൾക്കായി വോയ്‌സ് കോളുകൾക്കും എസ്‌എംഎസിനുമായി പ്രത്യേക റീച്ചാർജ് പ്ലാൻ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). കൂടാതെ പ്രത്യേക മൊബൈൽ റീച്ചാർജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തിൽ നിന്നും 365 ദിവസത്തേക്ക് നീട്ടി താരിഫ് ചട്ടങ്ങൾ ഭേദഗതി ചെയ്‌തു. ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർ പോലും ഇന്‍റർനെറ്റ് അടങ്ങിയ റീച്ചാർജ് പ്ലാനുകൾ ഉപയോഗിക്കേണ്ടി വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
Press Release No. 96/2024 TRAI issues " telecom consumers protection (twelfth amendment) regulations, 2024” (08 of 2024) and “telecommunication tariff (seventieth amendment) order, 2024” (02 of 2024).https://t.co/FsZyk9fhJ9
— TRAI (@TRAI) December 23, 2024
വോയ്‌സ് കോളിനും എസ്‌എംഎസിനും മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും എല്ലാ ടെലികോം സേവനദാതാക്കളും അവതരിപ്പിക്കണമെന്നാണ് ഭേദഗതിയിൽ പറയുന്നത്. നിലവിലെ പ്ലാനുകളിൽ ഏറെയും വോയ്‌സ് കോളിനും എസ്‌എംഎസിനും ഒപ്പം ഇന്‍റർനെറ്റ്, ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ കൂടെയുള്ളതാണ്. എന്നാൽ പലർക്കും ഡാറ്റ സേവനങ്ങൾ ആവശ്യമില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പുതിയ ഭേദഗതി.
Also Read:
- വോഡഫോൺ ഐഡിയ ഉപഭോക്താവാണോ? 17 നഗരങ്ങളിൽ 5G എത്തി: കേരളത്തിൽ എവിടെ ലഭ്യമാവും?
- ജിയോ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത! 200 ദിവസത്തെ വാലിഡിറ്റിയിൽ ന്യൂയർ വെൽക്കം പ്ലാൻ; ഓഫർ പരിമിത കാലത്തേക്ക്
- 30 മിനിറ്റിനുള്ളിൽ ഡെലിവറി: ക്വിക്ക് കൊമേഴ്‌സ് സേവനങ്ങളുമായി മിന്ത്ര
- ഫ്ലിപ്‌കാർട്ടിൽ ഓർഡർ ക്യാൻസൽ ചെയ്‌താൽ പണികിട്ടും: ഫീസ് ഈടാക്കുമെന്ന് റിപ്പോർട്ടുകൾ