ETV Bharat / technology

യുഎസ് തെരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യുമെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും - Sunita Williams press conference - SUNITA WILLIAMS PRESS CONFERENCE

വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിൽ ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് ചെയ്യാനുള്ള ആഗ്രഹം അറിയിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും. തങ്ങളുടെ സമ്മതിദാനപത്രം അയച്ചിട്ടുണ്ടെന്നും നാസയുടെ പിന്തുണയുണ്ടെന്നും ഇരുവരും അറിയിച്ചു.

സുനിത വില്യംസ്  US PRESIDENTIAL ELECTION 2024  SUNITA WILLIAMS  യുഎസ് തെരഞ്ഞെടുപ്പ്
Sunita Williams and Buch Wilmore in press conference (AP)
author img

By ETV Bharat Tech Team

Published : Sep 14, 2024, 1:32 PM IST

വാഷിങ്‌ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് യുഎസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ച് ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും. അമേരിക്കൻ പൗരൻ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുകയെന്നത് പ്രധാന കടമയാണെന്നും ഇതിനായി നാസ തങ്ങളെ സഹായിക്കുമെന്ന് കരുതുന്നുവെന്നും ബുച്ച് വിൽമോർ പറഞ്ഞു. ബോയിങിന്‍റെ സ്റ്റാർലൈനർ പേടകം ഭൂമിയിൽ തിരിച്ചെത്തിയതിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇരുവരും.

10 ദിവസത്തിനുള്ളിൽ മടങ്ങാൻ പദ്ധതിയിട്ടിരുന്ന ഇരുവരുടെയും യാത്ര സ്റ്റാർലൈനർ പേടകത്തിന് വാതക ചോർച്ച സംഭവിച്ചത് കാരണം നീളുകയാണ്. 2025 ഫെബ്രുവരിയിലായിരിക്കും ഇരുവരും മടങ്ങിയെത്തുക. നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലേക്ക് ഇരുവർക്കും ഭൂമിയിലെത്താൻ സാധിക്കില്ല. ഇതിനെ തുടർന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ടുചെയ്യാൻ ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചത്. തങ്ങളുടെ സമ്മതിദാനപത്രം അയച്ചിട്ടുണ്ടെന്നും ഇരുവരും അറിയിച്ചു.

ബാലറ്റിനായി അഭ്യർത്ഥന അയച്ചതായും രണ്ടാഴ്‌ചയ്ക്കുള്ളിൽ ലഭിക്കുമെന്നും വിൽമോർ പറഞ്ഞു. അമേരിക്കൻ പൗരൻ എന്ന നിലയിൽ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നാസ അത് എളുപ്പമാമാക്കി തന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിൽ നാസ ജീവനക്കാർക്ക് ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാൻ അനുമതി നൽകുന്ന ബിൽ 1997ൽ പാസാക്കിയിരുന്നു. നാസയുടെ ബഹിരാകാശയാത്രികനായ ഡേവിഡ് വുൾഫ് മിർ ആണ് ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് ചെയ്യുന്ന ആദ്യത്തെ അമേരിക്കക്കാരൻ. 2020-ൽ കേറ്റ് റൂബിൻസും ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്‌തിരുന്നു.

അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ സമയം ചെലവഴിക്കുന്നത് ശ്രമകരമാണെന്നും ചില പ്രയാസകരമായ അനുഭവങ്ങൾ ഉണ്ടായെന്നും വിൽമോർ പറഞ്ഞു. രണ്ടു പേരും മുൻപും ജോലി ചെയ്‌തിരുന്നതിനാൽ വലിയ ബുദ്ധിമുട്ട് തോന്നുന്നില്ലെന്നും, അവിടെ സമയം ചെലവഴിക്കുന്നത് താൻ ഇഷ്‌ട്ടപ്പെടുന്നുവെന്നും സുനിത വില്യംസ് പറഞ്ഞു. സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ധൈര്യമുണ്ടെന്നും ഈ ബഹിരാകാശ ദൗത്യം നിരാശപ്പെടുത്തിയിട്ടില്ലെന്നും വിൽമോർ പറഞ്ഞു.

ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് ജൂൺ 5 നാണ് ബോയിങിന്‍റെ സ്റ്റാർലൈനർ വിക്ഷേപിച്ചത്. ജൂൺ 6 നാണ് പേടകം ബഹിരാകാശ നിലയത്തിലെത്തിയത്. 10 ദിവസത്തിനുള്ളിൽ മടങ്ങാൻ പദ്ധതിയിട്ടതായിരുന്നു സുനിതയും വിൽമോറും. എന്നാൽ ഹീലിയം ചോർച്ചയും മറ്റ് സാങ്കേതിക തകരാറുകളും മൂലം പേടകത്തിന്‍റെ മടങ്ങിവരവ് പ്രതിസന്ധിയിലായതോടെ ഇരുവരും ബഹിരാകാശ നിലയത്തിൽ തന്നെ തങ്ങുകയാണ്.

പേടകത്തിൽ ഇരുവരുടെയും മടങ്ങിവരവ് അപകടകരമാണെന്ന് നാസ വിലയിരുത്തിയതിനാലാണ് യാത്ര അടുത്ത വർഷത്തേക്ക് മാറ്റിയത്. ഇതിനെ തുടർന്നാണ് സഞ്ചാരികളില്ലാതെ പേടകം തിരികെ മടങ്ങിയത്. സെപ്റ്റംബർ 6 നാണ് ബോയിങിന്‍റെ സ്റ്റാർലൈനർ ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാൻഡ് സ്‌പേസ് ഹാർബറിൽ സുരക്ഷിതമായി ലാൻഡിങ് നടത്തിയത്.

Also Read: സുനിത വില്യംസ് തിരികെയെത്തുക 2025ല്‍; ബഹിരാകാശത്തെ ദിനചര്യകളിങ്ങനെ, സഞ്ചാരികളുടെ ജീവിതവും അതിജീവനവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.