ETV Bharat / technology

പ്രശ്‌നങ്ങള്‍ പലവിധം, സഹായത്തിന് 'എഐ' ; ടെക് ലോകത്ത് വമ്പൻ കുതിച്ചുചാട്ടത്തിന് സിംഗപ്പൂര്‍ - AI Trailblazers Project Singapore

ജനങ്ങള്‍ നേരിടുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ പരിഹരിക്കാൻ എഐ സാങ്കേതിക വിദ്യയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്താൻ സിംഗപ്പൂര്‍

AI  Singapore AI Projects  Singapore and AI  AI Trailblazers Project Singapore  എഐ സാധ്യതകള്‍ സിംഗപ്പൂര്‍
AI Trailblazers Project
author img

By ETV Bharat Kerala Team

Published : Feb 26, 2024, 2:18 PM IST

Updated : Feb 26, 2024, 5:34 PM IST

എഐയുടെ (Artificial Intelligence-AI) വരവ് ടെക്നോളജി ലോകത്ത് സുപ്രധാനമായ പല മാറ്റങ്ങളും സൃഷ്‌ടിച്ചിരുന്നു. വലിയ സാധ്യതകളാണ് എഐ ലോകജനതയ്‌ക്ക് മുന്നില്‍ ഇന്ന് തുറന്നിടുന്നത്. ഇപ്പോള്‍ അത്തരം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പുകളിലാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ സിംഗപ്പൂര്‍.

ജനങ്ങള്‍ എല്ലാ ദിവസവും നേരിടുന്ന വെല്ലുവിളികളെ മറികടക്കാനും പൊതുസേവനം എളുപ്പമാക്കുന്നതിനുമായും എഐ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കുകയാണ് അവരുടെ ലക്ഷ്യം. സിംഗപ്പൂര്‍ ഗവണ്‍മെന്‍റിന്‍റെയും ടെക് ഭീമന്മാരായ ഗൂഗിളിന്‍റെയും സംയുക്ത എഐ ട്രെയിൽബ്ലേസേഴ്‌സ് (AI Trailblazers Project) പദ്ധതിയ്‌ക്ക് കീഴിലാണ് ഇത്തരത്തിലൊരു ശ്രമം നടക്കുന്നത്. ഇതിലൂടെ, ബാഡ്‌മിന്‍റണ്‍ കോര്‍ട്ടുകളില്‍ സ്ലോട്ട് തെരഞ്ഞെടുക്കുന്നത് മുതല്‍ തൊഴില്‍ അപേക്ഷകള്‍ പരിശോധിക്കുന്നതിനും പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കുന്നതിനുമുള്‍പ്പടെയുള്ള ഒട്ടുമിക്ക കാര്യങ്ങള്‍ക്കും എഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്നതാണ് അവരുടെ ദൗത്യം.

പേര് വ്യക്തമാക്കുന്നത് പോലെ പ്രായോഗികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പൊതുസേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും എഐ ഉപയോഗത്തിന് തുടക്കമിടുകയാണ് എഐ ട്രെയിൽബ്ലേസേഴ്‌സ് സംരംഭങ്ങള്‍. 2022ല്‍ 140,000 പേരാണ് സിംഗപ്പൂരില്‍ ബാഡ്‌മിന്‍റണ്‍ കോര്‍ട്ടുകളില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്‌തത് എന്നാണ് കണക്കുകള്‍. പലപ്പോഴും ജനങ്ങള്‍ തങ്ങളുടെ ഇത്തരത്തിലുള്ള ചെറിയ ഒരു ആവശ്യം നിറവേറ്റുന്നതിന് പോലും അവിടെ പ്രയാസം അനുഭവിച്ചിരുന്നു.

എന്നാല്‍, സിംഗപ്പൂര്‍ ജനതയ്‌ക്ക് ഇനി ഈ കാര്യം പോലും എഐ ചാറ്റ് ബോട്ടിന്‍റെ സഹായത്തോടെ എളുപ്പത്തില്‍ ചെയ്യാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന ബുക്കിങ് ചാറ്റ് ബോട്ട് (Booking Chatbot) ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. ഉപയോക്തൃ-സൗഹൃദമായ ഈ എഐ ടൂള്‍ നാല് ഭാഷകളില്‍ ഉപയോഗിക്കാൻ സാധിക്കുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

നിലവില്‍ നൂറിലധികം എഐ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും അപകടസാധ്യതകളിലും വ്യക്തമായ ധാരണ സിംഗപ്പൂരിനുണ്ട്. എന്നാല്‍പ്പോലും, എഐ സാങ്കേതിക വിദ്യയ്‌ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ സിംഗപ്പൂര്‍ ഭരണകൂടം തയ്യാറായിട്ടില്ല.

ഇതിലൂടെ, ജനങ്ങള്‍ വ്യാപകമായി ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും നൈപുണ്യവികസനം പ്രോത്സാഹിപ്പിക്കാനുമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. പല തരത്തിലുള്ള വെല്ലുവിളികളും ആശങ്കകളും നിലനില്‍ക്കുന്നുണ്ടെങ്കില്‍ പോലും തങ്ങളുടെ പൗരന്മാർക്ക് പ്രയോജനകരവും വിശ്വാസയോഗ്യവുമായ രീതിയിൽ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിംഗപ്പൂര്‍.

കേവലം, പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനോ ജോലികള്‍ ഓട്ടോമാറ്റിക്കായി ചെയ്യുന്നതിനോ മാത്രമല്ല സിംഗപ്പൂര്‍ എഐയില്‍ നിക്ഷേപം നടത്തുന്നത്. സാങ്കേതികവിദ്യയും സമൂഹവും തമ്മിലുള്ള ബന്ധം പുനർവിചിന്തനം ചെയ്യുന്നതിനെ കുറിച്ചുമാണ് അവര്‍ ഇതിലൂടെ ആലോചിക്കുന്നത്. ഈ സംരംഭത്തിലൂടെ ദൈനംദിനം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക മാത്രമല്ല, ആഗോളതലത്തില്‍ തന്നെ എഐയിലൂടെ മികച്ച നേട്ടം എങ്ങനെ കൈവരിക്കാം എന്നതിനും ഒരു മാതൃക സൃഷ്‌ടിക്കുകയാണ് സിംഗപ്പൂര്‍.

Last Updated : Feb 26, 2024, 5:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.