സ്‌മാർട്ട്‌ഫോൺ അനുഭവം പുതിയ തലത്തിലേക്കെത്തിക്കാൻ രണ്ട് പുതിയ സ്‌മാര്‍ട്ട് ഫോണുകൾ അവതരിപ്പിച്ച് സാംസങ്. ഗാലക്‌സി എ സീരീസിൽ നിന്നുള്ള രണ്ട് പുതിയ സ്‌മാര്‍ട്ട് ഫോണുകളാണ് ഇന്ത്യയിലും പുറത്തിറക്കിയത്. Galaxy A55 5G, Galaxy A35 5G എന്നീ മോഡലുകളാണ് പുതിയതായി ലോഞ്ച് ചെയ്‌തത്. പ്രീമിയം ഡിസൈൻ, നൂതന ക്യാമറ സിസ്‌റ്റം, ഇമ്മേഴ്‌സീവ് എൻ്റർടൈൻമെൻ്റ് എക്‌സ്‌പീരിയൻസ്, വലിയ സുരക്ഷാ ഫീച്ചറുകൾ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുമായാണ് എ സീരീസിലെ ഈ ഫോണുകൾ എത്തിയിരിക്കുന്നത്.
അവിശ്വസനീയമായ വിലയാണ് പുതിയ സ്‌മാർട്ട്‌ഫോണുകളുടെ മറ്റൊരു പ്രത്യേകത. അത്യാധുനിക ഫീച്ചറുകളുടെയും പ്രീമിയം ഹാർഡ്‌വെയറിൻ്റെയും കോമ്പിനേഷനിൽ വരുന്ന Galaxy A55 5G, Galaxy A35 5G എന്നിവ സാധാരണക്കാരന്‍റെ ബജറ്റിന് ഒതുങ്ങുന്നതായിരിക്കും. ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ വാഗ്‌ദാനങ്ങളാണ് സാംസങ് ഉറപ്പ് നൽകിയിരിക്കുന്നത്.
നോ-കോസ്‌റ്റ് ഇഎംഐ ഓപ്ഷനുകളും മറ്റനേകം വെൽക്കം ഓഫറുകളും സാംസങ് ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് അല്ലെങ്കിൽ ഐഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ്, അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 3,000 രൂപ ക്യാഷ്‌ബാക്കും ലഭ്യമാക്കും.
ഫോണുകൾ വാങ്ങുമ്പോൾ പരസ്യങ്ങളില്ലാത്ത (ad-free) രണ്ട് മാസത്തെ സൗജന്യ യൂടൂബ് പ്രീമിയവും ലഭ്യമാക്കും. കൂടാതെ 6 മാസത്തെ മൈക്രോസോഫ്റ്റ് 365 ബേസിക് സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാക്കും. 3,000 രൂപ ക്യാഷ്‌ബാക്കിന് ശേഷം 27,999 രൂപയാണ് Galaxy A35 5G യുടെ പ്രാരംഭ വില. അതേസമയം Galaxy A55 5G യുടെ വില 37,999 രൂപയിൽ നിന്ന് ആരംഭിക്കുന്നു.
Also Read: എഐ പവർ ഫീച്ചറുകളോടെ സാംസങ് ഗാലക്‌സി എസ് 24 സീരീസ് പുറത്തിറക്കി