ETV Bharat / technology

ഗാലക്‌സി ഇസഡ് സീരീസ് സ്‌മാർട്ട്‌ഫോണ്‍: പ്രീ ബുക്കിങ്ങിന് ആകര്‍ഷകമായ ഓഫറുകളുമായി സാംസങ് - Samsung Galaxy Z pre reserve

ഗാലക്‌സി ഇസഡ് സീരീസ് സ്‌മാർട്ട്‌ഫോണുകളും ആക്‌സസറീസും പ്രീ ബുക്കിങ് ചെയ്യാം. 2,000 രൂപ ടോക്കൺ തുക നൽകിയാണ് ബുക്ക് ചെയ്യേണ്ടത്. ബുക്ക് ചെയ്യുന്നവര്‍ക്ക് 7000 രൂപയുടെ ഓഫറുകളും നല്‍കുമെന്ന് കമ്പനി.

SAMSUNGS NEW GALAXY Z SMARTPHONE  SAMSUNGS AI ENABLED SMARTPHONES  പുതിയ ഓഫറുകളുമായി സാംസങ്  ഗാലക്‌സി സ്‌മാര്‍ട്ട് ഫോണ്‍
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 28, 2024, 9:54 AM IST

ന്യൂഡൽഹി : ഗാലക്‌സി ഇസഡ് സീരീസ് സ്‌മാർട്ട്‌ഫോണുകള്‍ക്കും മറ്റ് ആക്‌സസറീസിനും പ്രീ ബുക്കിങ് ആരംഭിച്ചതായി സാംസങ് അറിയിച്ചു. 2000 രൂപ ടോക്കണ്‍ നല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് പ്രീ ബുക്കിങ് നടത്താനാകുമെന്നും കമ്പനി പറഞ്ഞു. പ്രീ ബുക്കിങ് എടുക്കുന്നവര്‍ക്ക് ഉത്‌പന്നങ്ങള്‍ വാങ്ങുമ്പോള്‍ 7,000 രൂപ വരെ വിലക്കിഴിവോ അല്ലെങ്കില്‍ സമാന തുകയ്‌ക്കുള്ള മറ്റ് ഓഫറുകളോ ലഭിക്കുമെന്നും കമ്പനി പറഞ്ഞു.

ജൂലൈ 10ന് ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഇവന്‍റില്‍ സാംസങ് ഗാലക്‌സി ഇസഡ് സീരീസ് സ്‌മാർട്ട്‌ഫോണുകളും ആക്‌സസറീസും പുറത്തിറക്കും. പുതിയ ഗാലക്‌സി ഇസഡ് ഫോൾഡ് സീരീസും ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6 ഉം ബിൽറ്റ്-ഇൻ ജനറേറ്റീവ് എഐയോടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ആദ്യ ഗാലക്‌സി റിങ് സ്‌മാർട്ട് ഉപകരണവും ഗാലക്‌സി വാച്ച് 7 സീരീസും പ്രദർശിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ALSO READ: കാഴ്‌ച വെല്ലുവിളിയുള്ളവര്‍ക്ക് സഹായമാകും, ജോമട്രി വരെ അനായാസം പഠിക്കാം; ഉപകരണങ്ങള്‍ വികസിപ്പിച്ച് എൻസിഎഎച്ച്‌ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.