ന്യൂഡൽഹി: മിക്ക എഐ മോഡലുകളും ഗുണനിലവാരം ഉറപ്പുവരുത്താതെ രൂപകൽപന ചെയ്‌ത ഡാറ്റാസെറ്റുകളിൽ പരിശീലിപ്പിക്കപ്പെടുന്നുണ്ടെന്നും ഇത് അന്തിമ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.
ഡാറ്റാസെറ്റുകളിലൂടെ വരുന്ന കൂടുതൽ മോഡലുകളിലും കണ്ടന്‍റുകൾ വരുന്നത് മികച്ച ഉള്ളടക്കത്തിൽ അല്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലുടെയാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. അതുകൊണ്ടാണ് ജെമിനി, ചാറ്റ്‌ജിപിടി പോലുള്ള വലിയ എഐ മോഡലുകളിൽ പോലും ഗുണനിലവാരമില്ലാത്ത ഉള്ളടക്കങ്ങൾ കാണാനാകുന്നതെന്നും ചന്ദ്രശേഖർ പറഞ്ഞു.
ഭാഷാ മോഡലുകൾ പല കാര്യങ്ങളിലും മനുഷ്യരേക്കാൾ കൂടുതൽ കൃത്യതയുള്ളവരായിരിക്കാമെന്ന് യുഎസിലെ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിലെ അസോസിയേറ്റ് പ്രൊഫസർ എഥാൻ മോളിക് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്ന രാജീവ് ചന്ദ്രശേഖർ.
Also Read: ഉയ്‌ഗൂറുകളെ നിരീക്ഷിക്കാൻ എഐ ക്യാമറകൾ; ചൈനയെ പ്രതിരോധത്തിലാക്കി ജർമ്മൻ മാധ്യമങ്ങൾ