ഹൈദരാബാദ് : ഇന്ത്യയിൽ കുറഞ്ഞ ബജറ്റിലുളള സ്‌മാർട്ട്ഫോൺ അവതരിപ്പിച്ച് ഷവോമിയുടെ സഹ ബ്രാൻഡായ POCO. വെറും 5,999 രൂപയിൽ തുടങ്ങുന്ന POCO C61 ആണ് ഇന്ത്യൻ വിപണിയിൽ കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇത് എയർടെലിൻ്റെ എക്‌സ്‌ക്ലൂസീവ് എഡിഷനായതിനാൽ തന്നെ എയർടെലിൻ്റെ പോസ്‌റ്റ്‌പേഡ് കണക്ഷനും ലഭ്യമാകുന്നതായിരിക്കും.
POCO C61 എയർടെൽ എഡിഷൻ്റെ വിലയും വിൽപ്പനയും: വെറും 5,999 രൂപയ്ക്ക് പുറത്തിറക്കിയിരിക്കുന്ന POCO C61 എയർടെൽ എക്‌സ്‌ക്ലൂസീവ് മൊബൈലിൽ, 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുണ്ട്. ജൂലൈ 17 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമായി തുടങ്ങുന്നതായിരിക്കും. എതറിയൽ ബ്ലൂ, ഡയമണ്ട് ബസ്റ്റ് ബ്ലാക്ക്, മിസ്റ്റിക്കൽ ഗ്രീൻ എന്നീ നിറങ്ങളിൽ ഫോണുകള്‍ ലഭിക്കും.
POCO C61 എയർടെലിൻ്റെ സവിശേഷതകൾ : ഈ പോക്കോ സ്‌മാർട്ട്ഫോൺ, എയർടെൽ കണക്ഷനോടുകൂടിയാണ് വരുന്നത്. ഫോൺ 18 മാസത്തേക്ക് എയർടെൽ സിം മാത്രമായിരിക്കും ഉപയോഗിക്കാനാകുക. 50 ജിബി ഡാറ്റ കമ്പനി സൗജന്യമായി നൽകുന്നതായിരിക്കും. എയർടെൽ ഉപയോക്താക്കൾക്ക് കമ്പനി 7.5 ശതമാനം അല്ലെങ്കിൽ 750 രൂപ വരെ കിഴിവ് നൽകുന്നതുമായിരിക്കും. ഈ ആനുകൂല്യം ലഭിക്കുന്നതിനായി എല്ലാ മാസവും കുറഞ്ഞത് 199 രൂപയോ അതിൽ കൂടുതലോ റീചാർജ് ചെയ്‌താൽ മതിയാകും.
POCO C61 എയർടെലിൻ്റെ പ്രത്യേകതകൾ
- 6.71 ഇഞ്ച് HD+90Hz ഡിസ്പ്ലേ
- മീഡിയടെക് ഹീലിയോ G36 ചിപ്‌സെറ്റ്
- 8 മെഗാപിക്‌സൽ ബാക്ക് ക്യാമറ
- 5 മെഗാപിക്‌സൽ ബാക്ക് ക്യാമറ
- 10W 5,000mAh ബാറ്ററി
ഡിസ്‌പ്ലേ : POCO C61 ഫോണിന് 1650 x 720 പിക്‌സൽ റെസല്യൂഷനുള്ള 6.71 ഇഞ്ച് HD+ ഡിസ്‌പ്ലേയാണുളളത്. 90Hz റിഫ്രഷ് റേറ്റിനെ പിൻ താങ്ങുന്ന, ഗോറില്ല ഗ്ലാസ് 3 കൊണ്ട് സുരക്ഷിതമാക്കി വച്ചിരിക്കുന്ന IPS LCD സ്‌ക്രീനാണ് മൊബൈൽ ഫോണിനുളളത്.
പ്രൊസസർ: മീഡിയടെക് ഹീലിയോ ജി 36 ചിപ്‌സെറ്റിലാണ് POCO C61 പുറത്തിറക്കിയിരിക്കുന്നത്. ഈ ഒക്‌ടാകോറിന് 2.2 GHz വരെ ക്ലോക്ക് സ്‌പീഡിൽ പ്രവർത്തിക്കാൻ കഴിയും.
ക്യാമറ : ഫോട്ടോഗ്രഫിക്കായി POCO C61 ന് AI സാങ്കേതികവിദ്യയുള്ള ഡ്യുവൽ ക്യാമറയുണ്ട്. 8 മെഗാപിക്‌സലിൻ്റെ പ്രധാന സെൻസറാണ് ഇതിനുള്ളത്. അതേ സമയം, ഈ സ്‌മാർട്ട്ഫോൺ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയാണുളളത്.
ബാറ്ററി : ലോങ് ബാക്കപ്പിനായി 5,000mAh ബാറ്ററിയാണുളളത്. അതേ സമയം ഇതിന് യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ചാർജ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നത്. 10W ചാർജിങ് സ്‌പീഡും ഉണ്ട്.
മറ്റ് പ്രത്യേകതകൾ : സൈഡ് ഫേസിങ് ഫിംഗർപ്രിൻ്റ് സ്‌കാനർ, ഓഡിയോയ്‌ക്കായി 3.5mm ഹെഡ്‌ഫോൺ ജാക്ക്, സ്‌പീക്കർ, ഡ്യുവൽ സിം 4G, ബ്ലൂടൂത്ത് 5.3, കണക്റ്റിവിറ്റിക്കായി Wi-Fi 5 എന്നിവയും ഉണ്ട്.
Also Read: ജിയോയെ വെല്ലാന്‍ ബിഎസ്‌എന്‍എല്‍-ടാറ്റ സഖ്യം; 4 ജി തരംഗവുമായി ഗ്രാമങ്ങളിലേക്ക്