ETV Bharat / technology

ചന്ദ്രയാൻ 4ന് ഇരട്ട വിക്ഷേപണം: പേടകം യോജിപ്പിക്കുക ബഹിരാകാശത്ത് വച്ച്, പുത്തന്‍ പരീക്ഷണവുമായി ഐഎസ്‌ആര്‍ഒ - CHANDRAYAAN 4 ASSEMBLE IN SPACE

author img

By ETV Bharat Kerala Team

Published : Jun 27, 2024, 5:06 PM IST

ചന്ദ്രയാന്‍ 4 ദൗത്യത്തിനൊപ്പം പുതിയ പരീക്ഷണവുമായി ഐഎസ്‌ആര്‍ഒ. പേടകത്തിന്‍റെ ഭാഗങ്ങള്‍ വിക്ഷേപിക്കുക രണ്ട് തവണയായി. ഇതിന്‍റെ ഭാഗങ്ങള്‍ ബഹിരാകാശത്ത് വച്ച് യോജിപ്പിച്ച് ദൗത്യം തുടരുമെന്ന് എസ്‌. സോമനാഥ്.

CHANDRAYAAN 4 LAUNCH  ISRO CHIEF S SOMANATH  ചന്ദ്രയാൻ 4 ഇരട്ട വിക്ഷേപണം  ഐഎസ്‌ആര്‍ഒ എസ് സോമനാഥ്
S Somanath (ETV Bharat)

ന്ദ്രയാൻ 4 ദൗത്യത്തില്‍ ഇരട്ട വിക്ഷേപണം നടത്താന്‍ പദ്ധതിയിടുന്നതായി ഐഎസ്‌ആര്‍ഒ. ചന്ദ്രയാന്‍ 4 പേടകം രണ്ട് ഭാഗങ്ങളായാണ് വിക്ഷേപിക്കുക. ശേഷം ബഹിരാകാശത്ത് വച്ച് ഈ ഭാഗങ്ങള്‍ യോജിപ്പിച്ച് ചന്ദ്രനിലേക്കുള്ള യാത്ര തുടരുമെന്നും ഐഎസ്‌ആര്‍ മേധാവി എസ്‌ സോമനാഥ് അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പരീക്ഷണം ഐഎസ്ആർഒ നടത്താൻ പോകുന്നത്.

ഈ ദൗത്യത്തിലൂടെ ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെയെത്തിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എസ്‌ സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ചന്ദ്രയാൻ 4ന്‍റെ ഭാഗങ്ങൾ രണ്ട് തവണയായി ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. ചന്ദ്രനിലേക്ക് പോകും വഴി ഇതിന്‍റെ ഭാഗങ്ങൾ ബഹിരാകാശത്ത് വച്ച് തന്നെ ബന്ധിപ്പിക്കും. അതായത് അവ അസംബിള്‍ ചെയ്യപ്പെടു'മെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഐഎസ്ആർഒ ബഹിരാകാശ നിലയം ഈ രീതിയിൽ ബന്ധിപ്പിച്ച് നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയും ഇന്ത്യ കൈവരിക്കുമെന്നതാണ് ഇതിന്‍റെ നേട്ടം.

ചന്ദ്രയാൻ 4ന്‍റെ എല്ലാ ആസൂത്രണ പരിപാടികളും തങ്ങൾ ചെയ്‌തിട്ടുണ്ടെന്ന് എസ് സോമനാഥ് വ്യക്തമാക്കി. ഒറ്റ വിക്ഷേപണത്തില്‍ ചന്ദ്രയാൻ 4ന്‍റെ എല്ലാ ഭാഗങ്ങളും ബഹിരാകാശത്ത് എത്തിക്കാന്‍ കഴിയുന്നത്രയും ശക്തമായ റോക്കറ്റ് നമ്മുടെ പക്കലില്ലാത്തതിനാൽ നിരവധി വിക്ഷേപണങ്ങൾ നടത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പരീക്ഷണം ഇതാദ്യം: ബഹിരാകാശ പേടകങ്ങളുടെ ഭാഗങ്ങൾ ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയായ ഡോക്കിങ് തങ്ങളുടെ പക്കലുണ്ടെന്ന് ഐഎസ്ആർഒ മേധാവി അറിയിച്ചിട്ടുണ്ട്. ഭൗമോപരിതലത്തിലും ചന്ദ്രോപരിതലത്തിലും ഈ പ്രവര്‍ത്തി ചെയ്യാൻ സാധിക്കും. ഡോക്കിങ് ടെക്‌നോളജി പ്രദർശിപ്പിക്കുന്നതിനായി ഈ വർഷം അവസാനത്തോടെ SPADEX ദൗത്യത്തെ ഐഎസ്ആര്‍ഒ അയയ്ക്കും.

2035ൽ ഇന്ത്യൻ ബഹിരാകാശ നിലയം നിര്‍മിക്കും: ചന്ദ്രയാൻ4ന്‍റെ അവലോകനവും ചെലവും മറ്റ് വിശദമായ പഠനവും പൂര്‍ത്തിയാക്കിയതായി എസ് സോമനാഥ് അറിയിച്ചു. ഇത് സർക്കാരിന്‍റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. സർക്കാരിന്‍റെയും ഐഎസ്ആർഒയുടെയും വിഷൻ 2047ന്‍റെ ഭാഗമാണിത്.

2035 ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം (ബിഎഎസ്) നിർമിക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ. 2040 ആകുമ്പോഴേക്കും നമ്മുടെ സാങ്കേതിക വിദ്യയും കഴിവും ഉപയോഗിച്ച് നമുക്ക് ഒരു ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കാനാകുമെന്നും എസ്‌ സോമനാഥ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അഞ്ച് വ്യത്യസ്‌ത ഭാഗങ്ങളെ ബന്ധിപ്പിച്ച് ഇന്ത്യൻ ബഹിരാകാശ നിലയം:

ഇന്ത്യൻ ബഹിരാകാശ നിലയം പല ഭാഗങ്ങളായി വിക്ഷേപിക്കുകയും ബഹിരാകാശത്ത് ഒന്നിച്ച് ചേര്‍ക്കുകയും ചെയ്യും. ഇതിന്‍റെ ആദ്യഭാഗം എൽവിഎം3 റോക്കറ്റിലൂടെ ബഹിരാകാശത്തേക്ക് അയക്കും. ഇതിന്‍റെ ആദ്യ വിക്ഷേപണം 2028ൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് പ്രത്യേക നിർദേശം തയ്യാറാക്കി സർക്കാര്‍ അംഗീകാരത്തിനായി അയക്കും. അഞ്ച് വ്യത്യസ്‌ത ഭാഗങ്ങളെ ബന്ധിപ്പിച്ചാണ് ഇന്ത്യൻ ബഹിരാകാശ നിലയം നിർമ്മിക്കുന്നതെന്നും ഐഎസ്‌ആര്‍ഒ മേധാവി പറഞ്ഞു.

Also Read : പുഷ്‌പം പോലെ പറന്നിറങ്ങി ഇന്ത്യയുടെ പുഷ്‌പക്‌; വീണ്ടും കഴിവ് തെളിയിച്ച് ഐഎസ്ആര്‍ഒ - ISRO COMPLETES RLV DEMONSTRATIONS

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.