ETV Bharat / technology

വാതില്‍ തുറന്നിട്ട് അപകടം ക്ഷണിച്ച് വരുത്തുന്ന നവ സാങ്കേതിക വിദ്യ; വെല്ലുവിളികളും പരിഹാരങ്ങളും - Open Source Intelligence

'തുറന്ന വിവരയിടങ്ങള്‍ ഉയര്‍ത്തുന്ന ആഗോള പ്രതിസന്ധിക്കും അരക്ഷിതാവസ്ഥയ്ക്കും മികച്ച ഉദാഹരണമാണ് 'റഷ്യന്‍ സൈനികരുടെ മൊബൈല്‍ ഉപയോഗത്തിലൂടെയാണ് യുക്രൈന് 2023 ജനുവരിയില്‍ റഷ്യന്‍ ബരക്കുകളില്‍ ആക്രമണം നടത്താനായതെന്ന തിരിച്ചറിവ്' ഡോ.രാവെല്ല ഭാനു കൃഷ്‌ണ കിരണ്‍ എഴുതുന്നു.

Open Source Intelligence  A sizable Risk  facebook  socialmedia
Open Source Intelligence , A sizable Risk
author img

By ETV Bharat Kerala Team

Published : Mar 9, 2024, 9:40 PM IST

ഓപ്പണ്‍സോഴ്‌സ് ഇന്‍റലിജന്‍സ്(Open Source Intelligence) അഥവ തുറന്ന വിവരയിടങ്ങള്‍ എന്നാല്‍ വിവിധയിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുന്ന രീതിയാണ്. വെബ്‌സൈറ്റുകള്‍, സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളായ യുട്യൂബ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫെയ്സ്ബുക്ക്, അച്ചടി മാധ്യമങ്ങള്‍, ലേഖനങ്ങള്‍, റിപ്പോര്‍ട്ടുകള്‍,ചിത്രങ്ങള്‍, ദൃശ്യങ്ങള്‍, ഡാര്‍ക്ക് വെബ് തുടങ്ങിയവയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനെയാണ് ഓപ്പണ്‍ സോഴ്‌സ് ഇന്‍റലിജന്‍സ് അഥവ തുറന്ന വിവരയിടങ്ങള്‍(ഒഎസ്ഐഎന്‍ടി) എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതൊരു വലിയ ഉപകരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. സിറിയ, യെമന്‍, യുക്രൈന്‍, ഗാസ, തുടങ്ങിയ ഇടങ്ങളിലെ സംഘര്‍ഷങ്ങളുടെയും അടുത്തിടെ ചെങ്കടലിലുണ്ടായ ഹൂതി ആക്രമണങ്ങളുടെയും വിവരങ്ങള്‍ അറിയാന്‍ നാം ഇത്തരം സംവിധാനങ്ങളെയാണ് ആശ്രയിച്ചത്. റഷ്യ-യുക്രൈന്‍ യുദ്ധമാണ് ശരിക്കും ഓപ്പണ്‍സോഴ്‌സ് ഇന്‍റലിജന്‍സിന്‍റെ വിസ്‌ഫോടനത്തിലേക്ക് നയിച്ചത്(A sizable Risk).

സാങ്കേതികരംഗത്തുണ്ടായ വന്‍മാറ്റങ്ങള്‍ ഓപ്പണ്‍ സോഴ്‌സ് ഇന്‍റലിജന്‍സിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. സാങ്കേതിക രംഗത്തെ വന്‍മാറ്റങ്ങള്‍ പൊതുവിടത്തില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ ബാഹുല്യത്തില്‍ വന്‍ വര്‍ദ്ധനയാണ് സൃഷ്‌ടിച്ചത്. അടുത്തിടെ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ലോകവ്യാപകമായി ദിനംപ്രതി 36160 കോടി ഇമെയിലുകളാണ് നിത്യവും അയക്കപ്പെടുന്നത്. 850 കോടി ഗൂഗിള്‍ സെര്‍ച്ചുകളും 5000 ലക്ഷം ട്വീറ്റുകളും നിത്യവും ഉണ്ടാകുന്നു.

300 കോടി ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ 3500 ലക്ഷം ചിത്രങ്ങള്‍ നിത്യവും പോസ്റ്റ് ചെയ്യുന്നു. അമേരിക്കന്‍ പ്ലാനറ്റ് ലാബ്സ്, ബ്ലാക്ക് സ്കൈ, കാപെല്ല സ്പെയ്സ്, മാക്‌സാര്‍, സ്റ്റാര്‍ലിങ്ക്, സാറ്റലൈറ്റ് ഇമേജിംഗ് കോര്‍പ്പറേഷന്‍, ഴുഹായ് ഓര്‍ബിറ്റ എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി, എസ്‌സിഎസ് സ്പെയ്സ് തുടങ്ങിയ കമ്പനികളുടെ നൂറ് കണക്കിന് അത്യാധുനിക ഹൈ റെസലൂഷന്‍ ഉപഗ്രങ്ങള്‍ ഓപ്പണ്‍ സോഴ്‌സ് ഇന്‍റലിജന്‍സിന് ഏറെ സഹായകമായ വിധത്തില്‍ ഭൗമ വിവരങ്ങള്‍ തുറന്ന് തരുന്ന ഭൂമിയുടെ ലക്ഷക്കണക്കിന് ചിത്രങ്ങള്‍ നല്‍കുന്നു. ഇത്തരം ചിത്രങ്ങള്‍ സൗജന്യമായും ചെറു വിലയ്ക്കും ലഭിക്കുന്നുണ്ട്.

2022 ഡിസംബറില്‍ യുക്രൈന്‍ സൈന്യം അമേരിക്കന്‍ ഓസിന്‍റ്(OSINT) കമ്പനിയായ പ്ലാന്‍റിറില്‍ നിന്ന് വിശദമായ ഡിജിറ്റല്‍ മാപ്പുകള്‍ ഉപയോഗിച്ച് റഷ്യന്‍ സൈന്യത്തെ നേരിട്ടിരുന്നു. 2020ലെഗാല്‍വന്‍ സംഭവവുമായി ബന്ധപ്പെട്ട ഭൂരിഭാഗം ചിത്രങ്ങളും നല്‍കിയത് വാണിജ്യാടിസ്ഥാനത്തില്‍ മാക്‌സാര്‍ (Maxar) ആണ്. ഗാല്‍വനിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടുകളും വിശകലനങ്ങളും നല്‍കിയിരുന്നു. 2023 എപ്രിലില്‍ സുഡാന്‍ തുറമുഖത്ത് നിന്ന് ഇന്ത്യന്‍ നാവിക സേന അഭയാര്‍ത്ഥികളെ ഒഴിപ്പിച്ചത്(ഓപ്പറേഷന്‍ കാവേരി) റിപ്പോര്‍ട്ട് ചെയ്യാനായി നാവിക സാങ്കേതിക മാസിക ബ്ലാക് സ്കൈ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു.

ഓസിന്‍റ് ആഗോളതലത്തില്‍ തന്നെ ഇന്‍റലിജന്‍സ് ഏജന്‍സികളുടെയും സൈനിക തന്ത്രങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റമുണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. വിവരങ്ങളുടെ കുത്തൊഴുക്ക് മൂലം ലോകമെമ്പാടുമുള്ള ഇന്‍റലിജന്‍സ് ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിക്കാനും അവ വിശകലനം ചെയ്യാനും വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. അത് കൊണ്ട് തങ്ങളുടെ മാത്രം ഒസിന്‍റില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് 2005ല്‍ അമേരിക്കന്‍ പാര്‍ലമെന്‍റിന്‍റെ ഉപസമിതി നിര്‍ദേശം നല്‍കിയിരുന്നു. ഈ അമേരിക്കന്‍ ഒസിന്‍റ് ഉയര്‍ന്ന നൈപുണ്യമുള്ള വിശകലന വിദഗ്ദ്ധര്‍ തയാറാക്കുന്നതാണ്.

ബ്ലാക് സ്കൈ, പ്ലാനറ്റ്, മാക്‌സ്ഫാര്‍ തുടങ്ങിയ കമ്പനികള്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് വിവരങ്ങള്‍ പങ്ക് വയ്ക്കാതിരിക്കാന്‍ കോടിക്കണക്കിന് ഡോളറുകള്‍ നല്‍കുമെന്ന് 2022 മെയില്‍ അമേരിക്ക വ്യക്തമാക്കിയിരുന്നു.

2023 ഒക്‌ടോബറില്‍ അമേരിക്കന്‍ ദേശീയ ഇന്‍റലിജന്‍സ് മേധാവിയുെട ഓഫീസ് സൈബര്‍ വിദഗ്ദ്ധന്‍ ജാസണ്‍ ബാരറ്റിനെ ഇന്‍റലിജന്‍സ് സമൂഹത്തിന്‍റെ ദേശീയ ഓസിന്‍റ് തന്ത്രങ്ങള്‍ വികസിപ്പിക്കാനായി ക്ഷണിച്ചിരുന്നു. ചൈനീസ് ഇന്‍റലിജന്‍്സ ഏജന്‍സികളും തങ്ങളുടെ ഒസിന്‍റ് ശാക്‌തീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എതിരാളികളുടെ ഈ രംഗത്തെ കരുത്ത് തിരിഞ്ഞറിതോടെയാണ് ഈ നടപടി. ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികളും തങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ പരിശോധിക്കാനും വിശകലനം ചെയ്യാനും ഇത്തരം പ്ലാറ്റ്ഫോമുകള്‍ വികസിപ്പിച്ചിട്ടുണ്ട്.

വിദഗ്ദ്ധരടങ്ങിയ സംഘത്തെ ഒസിന്‍റ് വിവരങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ ഇന്‍റലിജന്‍സ് ഏജന്‍സിയുടെ (ഡിഐഎ) ഡിഫന്‍സ് ഇമേജ് പ്രോസസിംഗ് ആന്‍ഡ് അനാലിസിസ് സെന്‍റര്‍(പ്രതിരോധ ചിത്ര തയറാക്കാല്‍ വിശകലന കേന്ദ്രം-DIPAC), ദേശീയ സാങ്കേതിക ഗവേഷണ സംഘടന(എന്‍ടിആര്‍ഒ)ഐഎസ്ആര്‍ഒ എന്നിവയും ചില സ്വകാര്യ കമ്പനികളും ചേര്‍ന്നാണ് വിവരങ്ങള്‍ ശേഖരിക്കുകയും ഒസിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനായുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ചത്.

വാണിജ്യ ഉപഗ്രഹങ്ങളുടെ ഉപയോഗവും മൊബൈല്‍ ഫോണുകളും സൈനിക രഹസ്യമെന്ന ആശയത്തെ തന്നെ മാറ്റി മറിച്ചു. സാങ്കേതിക ഉപഗ്രഹങ്ങളുടെയും സാമൂഹ്യമാധ്യമ പോസ്റ്റുകളുടെയും സ്മാര്‍ട്ട് ഫോണ്‍ ചിത്രങ്ങളുടെയും വാണിജ്യ ഡ്രോണ്‍ ദൃശ്യങ്ങളുടെയും സഹായത്തോടെ യുക്രൈന്‍ സൈന്യം റഷ്യയുടെ സുപ്രധാന തന്ത്രമേഖലകള്‍ കണ്ടെത്തിയത് നാം കണ്ടതാണ്. വാണിജ്യ ഉപഗ്രഹങ്ങള്‍ക്ക് നിഷ്‌പ്രയാസം സൈനിക കേന്ദ്രങ്ങളിലേക്കും ഇന്‍റലിജന്‍സ് കേന്ദ്രങ്ങളിലേക്കും മറ്റും കടന്ന് കയറാനാകും. ഇടുങ്ങിയ താഴ്‌വാരങ്ങളിലും ഉയര്‍ന്ന മലനിരകളിലും വിന്യസിച്ചിട്ടുള്ള തോക്ക് ധാരികളായ സൈന്യത്തെയും മറ്റും ഗൂഗിള്‍ മാപ്പിലൂടെയും ഗൂഗിള്‍ എര്‍ത്തിലൂടെയും കണ്ടെത്താനാകും. നമ്മുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് പലതിനും ജിയോ ലൊക്കേറ്റിംഗ് സംവിധാനമുണ്ട്. ഇതുപയോഗിച്ച് ഉപയോക്‌താക്കള്‍ എവിടെയാണെന്ന് നമുക്ക് മനസിലാക്കാനാകും.

റഷ്യന്‍ സൈനികരുടെ മൊബൈല്‍ ഉപയോഗത്തിലൂടെയാണ് യുക്രൈന് 2023 ജനുവരിയില്‍ റഷ്യന്‍ ബരക്കുകളില്‍ ആക്രമണം നടത്താനായത്. ഉപഗ്രഹ ചിത്രങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണുകളിലെ ജിയോ ലൊക്കേറ്റിംഗ് സംവിധാനത്തിനും പുറമെ മിക്ക രാജ്യങ്ങളിലെയും സൈനികരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ വിവര രംഗത്തെ അതികായരായ സ്റ്റോക്ക് ഹോം ഇന്‍റര്‍നാഷണല്‍ പീസ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI), ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ്(IISS), പെന്‍റഗണ്‍, സൈനിക ജേര്‍ണലുകള്‍ പ്രസിദ്ധീകരിക്കുന്ന കമ്പനികളായ ഡോണ്‍, എബ്‌സ്കോഹോസ്റ്റ്, ജാന്‍സ് പ്രോക്വസ്റ്റ് തുടങ്ങിയവയും വിവിധ രാജ്യങ്ങളുടെ സൈനിക ശേഷിയെയും സൈനിക ചെലവുകളെയും സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുന്നു.

ഒസിന്‍റുകള്‍ക്ക് പ്രവര്‍ത്തന-വിശകലനം ആവശ്യമാണ്. എന്തെന്നാല്‍ ഇത്തരം വിവരങ്ങള്‍ ഒരിക്കല്‍ ശേഖരിച്ച്, വിശകലനം ചെയ്ത്, ശരിയായി വിതരണം ചെയ്‌ത് കഴിഞ്ഞാല്‍ അവ ഇന്‍റലിജന്‍സ് ആയി മാറുകയാണ്. ചില പ്രത്യേക സോഫ്റ്റ് വെയറുകള്‍ ആവശ്യപ്പെടുന്ന വെബ്സൈറ്റുകളെയും ചിത്രങ്ങളെയും മറ്റും നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. ഓര്‍ബിറ്റല്‍ ഇന്‍സൈറ്റ്, സ്ലാക്ക്, വിസിബിള്‍ ടെക്നോളജീസ്, വീഫ്രെയിം, ട്രാക്കുര്‍, സിഗ്‌നല്‍ലാബ്സ്, ദേസായി, നെറ്റിക്കിള്‍ ലാബ്‌സ്, സിറ്റി ബീറ്റ്സ്, തുടങ്ങിയ കമ്പനികള്‍ക്ക് ഇത്തരം ഒസിന്‍റ് അപ്ലയന്‍സുകളുണ്ട്. പോസ്റ്റുകളും വീഡിയോ ക്ലിപ്പുകളും ട്രാക്ക് ചെയ്യാനായി ആമസോണിനും ഫെയ്സ്ബുക്കിനും സാങ്കേതികതകളുണ്ട്. വീ ഫ്രെയിമിന് ന്യൂറല്‍ നെറ്റ് വര്‍ക്ക് സംവിധാനത്തിലൂടെ, അതായത് നിര്‍മ്മിത ബുദ്ധിയുപയോഗിച്ച് കമ്പ്യൂട്ടറുകള്‍ക്ക് വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ നിര്‍ദ്ദേശം കൊടുക്കല്‍ ഇത്തരം സംവിധാനമുണ്ട്. പ്ലാന്‍റിര്‍, ക്രൗഡ് സ്ട്രൈക്ക്, എന്‍ടിഎസ്, ടാലോസ്, സൈബര്‍ സിക്‌സ് ജില്‍, റെക്കോര്‍ഡെഡ് ഫ്യൂചര്‍ തുടങ്ങിയവയ്ക്കും സൈബര്‍ സുരക്ഷ ഉറപ്പുവരുത്താനാകുന്നുണ്ട്.

ഒസിന്‍റില്‍ നിന്നുള്ള തെളിവുകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യവും വിശ്വാസ്യതയുമുണ്ട്. ബെല്ലിംഗ് ക്യാറ്റിന്‍റെ റിപ്പോര്‍ട്ടാണ് എംഎച്ച് 17 എന്ന യുക്രൈന്‍ വിമാനത്തിന്‍റെ ദുരന്തത്തില്‍ റഷ്യയുടെ പങ്കിനെക്കുറിച്ചും സെര്‍ജി സ്ക്രിപാലിന് വിഷം നല്‍കിയതിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്. അമേരിക്കന്‍ കമ്പനിയായ ഡൗ ഇന്‍ക് ആണ് പൊതു ഇടങ്ങളില്‍ ലഭിച്ച വിവരങ്ങളില്‍ നിന്ന് റഷ്യയുടെ ആക്രമണ പദ്ധതികള്‍ പുറത്തെത്തിച്ചത്.യുദ്ധക്കുറ്റവാളികളുടെ വിചാരണയ്ക്കായി ഒസിന്‍റില്‍ നിന്നാണ് അന്താരാഷ്‌ട്ര നീതിന്യായക്കോടതി തെളിവുകള്‍ ശേഖരിച്ചത്.

അതേസമയം നിര്‍മ്മിത ബുദ്ധി സൃഷ്‌ടിക്കുന്ന തെറ്റായ ഉപഗ്രഹ ചിത്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനും യഥാര്‍ത്ഥ വസ്‌തുതകളെ വളച്ചൊടിക്കാനും സംഘര്‍ഷത്തിനും തര്‍ക്കങ്ങള്ക്കും വരെ കാരണമാകാം. ഒക്‌ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിനിടെ തെറ്റായ ദൃശ്യങ്ങളും പുറത്ത് വന്നു. ഇവയില്‍ പലതും മുമ്പ് നടന്നവയോ നിര്‍മിത ബുദ്ധി ഉണ്ടാക്കിയെടുത്തവയോ ആയിരുന്നു. അത് കൊണ്ട് തന്നെ യുദ്ധവാര്‍ത്തകളും ഭീകരാക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശബ്ദങ്ങളും ദൃശ്യങ്ങളും മറ്റ് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യം മുന്നില്‍ കണ്ടാണ് ബിബിസി, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ തങ്ങളുടെ ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തില്‍ ഓഡിയോ വിഷ്വല്‍ ഫോറന്‍സിക് വിദഗ്ദ്ധരെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യ സുരക്ഷ ഭീഷണി മാത്രമല്ല നേരിടുന്നത്. പ്രതിരോധ സാമ്പത്തിക മേഖലയിലെ വിവരങ്ങളും സാങ്കേതികതകളും കൂടി കൈക്കലാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ ഇന്‍റലിജന്‍സ് കേന്ദ്രങ്ങള്‍ അത് കൊണ്ട് ഒസിന്‍റുകളുടെ അവരുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വേണം പരിഗണിക്കാന്‍. ഗവേഷകരുടെയും വിശകലന വിദഗ്ധരുടെയും സംഘങ്ങളെ ഉള്‍പ്പെടുത്തി ഇതിനായി ഒരു പ്ലാറ്റ്ഫോം വികസിപ്പിക്കണം. സോഫ്‌റ്റ് വെയര്‍, വിവര ശേഖരണം, വിശകലനം, തുടങ്ങിയവയ്ക്കായി ഇവരെ ഉള്‍പ്പെടുത്തി കമ്പനികളും സ്റ്റാര്‍ട്ട് അപുകളും ഉണ്ടാക്കണം. ഇത്തരം ഭീഷണി നേരിടാന്‍ രാജ്യാന്തര തലത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് അഭികാമ്യം.

Also Read:സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഇനി എഐ; സംശയാസ്‌പദമായ സിം കാര്‍ഡുകള്‍ക്കും ബാങ്ക്‌ അക്കൗണ്ടുകള്‍ക്കും പിടിവീഴും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.