ETV Bharat / technology

ഗൂഗിൾ മാപ്പിന് വിട ; ഇനി യാത്രയ്‌ക്കായി ഒല മാപ്പ്‌സ് : 100 കോടിയുടെ ലാഭമെന്ന് ഒല സിഇഒ ഭവിഷ് അഗർവാൾ - GOOGLE MAPS DROPPED OLA MAPS IN

Google Maps, Azure എന്നിവയിൽ നിന്ന് Ola അവരുടെ സ്വന്തം Ola Maps ലേക്ക് മാറിയത് ഒരു സുപ്രധാന ചുവടുവെപ്പായി കാണുന്നുവെന്ന് ഒലയുടെ സിഇഒ ഭവിഷ് അഗർവാൾ. ഇതിലൂടെ പ്രതിവർഷം 100 കോടി രൂപ ലാഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

author img

By ETV Bharat Kerala Team

Published : Jul 8, 2024, 12:50 PM IST

OLA MAPS  OLA INTRODUCES OLA MAPS  GOOGLE MAPS  OLA S CEO BHAVISH AGGARWAL
GOOGLE MAPS DROPPED OLA MAPS IN (ETV Bharat)

ന്യൂഡൽഹി : ഒരു വലിയ നീക്കത്തിന്‍റെ ഭാഗമായി തങ്ങള്‍ ഗൂഗിൾ മാപ്‌സും മൈക്രോസോഫ്റ്റ് അസ്യൂറും ഉപേക്ഷിക്കുന്നതായി ഒല. പകരം സ്വന്തമായി വികസിപ്പിച്ച ഒല മാപ്പുകളാണ് ഇനി മുതൽ ഉപയോഗിക്കുക. ഈ മാറ്റത്തിലൂടെ കമ്പനിക്ക് ഓരോ വർഷവും 100 കോടി രൂപ ലാഭിക്കാനാകുമെന്ന് ഒലയുടെ സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു.

'കഴിഞ്ഞ മാസം അസ്യൂർ എക്‌സിറ്റ് ഞങ്ങൾ ഉപേക്ഷിച്ചിരുന്നു, അതിന് ശേഷം ഞങ്ങൾ ഇപ്പോൾ ഗൂഗിൾ മാപ്പും പൂർണമായി ഉപേക്ഷിച്ചു' -ഭവിഷ് അഗർവാൾ വെള്ളിയാഴ്‌ച എക്‌സിൽ പങ്കിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.

'ഞങ്ങൾ പ്രതിവർഷം 100 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചിരുന്നത്, എന്നാൽ ഈ മാറ്റത്തിലൂടെ ഈ മാസം അത് 0 ആക്കി മാറ്റാൻ സാധിച്ചു. ഞങ്ങളുടെ ഇൻ ഹൗസ് ഒല മാപ്പ് പരിശോധിച്ച് ആവശ്യമെങ്കിൽ അപ്‌ഡേറ്റ് ചെയ്യുക. @Krutrim ക്ലൗഡിൽ ഒല മാപ്‌സ് എപിഐ ഉടൻ വരും - അതിൽ ന്യൂറൽ റേഡിയൻസ് ഫീൽഡുകൾ (NERF), ഇൻഡോർ ചിത്രങ്ങൾ, 3D മാപ്പുകൾ, ഡ്രോൺ മാപ്പുകൾ എന്നിവ ഉൾപ്പെടുന്ന നിരവധി പുതിയ ഫീച്ചറുകൾ ഉടൻ ഉണ്ടാകും' എന്നും ഭവിഷ് അഗർവാൾ എക്‌സിൽ കുറിച്ചു.

Krutrim ക്ലൗഡിലെ Ola Maps API യുടെ ലഭ്യത, ഡവലപ്പർമാർക്ക് അവരുടെ സ്വന്തം ആപ്പുകളിൽ അത് ഉപയോഗിച്ച് തുടങ്ങാൻ കഴിയും. ഉപയോക്തൃ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് ഈ ഫീച്ചർ ലക്ഷ്യമിടുന്നത്. ഇതിലൂടെ അവർക്ക് മികച്ചതും കൂടുതൽ വിശദവുമായ മാപ്പുകൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളിൽ ഒല മാപ്‌സ് സ്ട്രീറ്റ് വ്യൂ, ന്യൂറൽ റേഡിയൻസ് ഫീൽഡുകൾ (NERF), ഇൻഡോർ ഇമേജുകൾ, 3D മാപ്പുകൾ, ഡ്രോൺ മാപ്പുകൾ എന്നിവയും അതിലേറെയും സവിശേഷതകൾ മെച്ചപ്പെടുത്തുമെന്നും ഭവിഷ് അഗർവാൾ സൂചിപ്പിച്ചു. ഒല അതിന്‍റെ ഓപ്പൺ ലൈസൻസ് ആപ്പിൽ ഓപ്പൺസ്ട്രീറ്റ്മാപ്പ്, ഓപ്പൺ സോഴ്‌സ്, സൗജന്യമായി ഉപയോഗിക്കാവുന്ന മാപ്പ്, എന്നീ ഫീച്ചറുകൾ കൊണ്ടുവന്നു.

Google Maps, Azure എന്നിവയിൽ നിന്ന് Ola തങ്ങളുടെ സ്വന്തം Ola Maps ലേക്ക് മാറിയത് ഒരു സുപ്രധാന ചുവടുവയ്‌പ്പായി കാണുന്നു. സ്വന്തം സാങ്കേതിക വിദ്യ വികസിപ്പിച്ചുകൊണ്ട്, ചെലവ് ചുരുക്കുക മാത്രമല്ല, നൂതനത്വത്തിലും ഒല തങ്ങളുടെ കരുത്ത് കാണിക്കുകയാണ്. Ola Maps ലെ പുതിയ ഫീച്ചറുകളും Krutrim Cloud-ൽ API-യുടെ ലഭ്യതയും Ola യുടെ സേവനങ്ങൾ ഭാവിയിൽ മികച്ചതാക്കാനും ഉപയോക്താക്കളെ ആകർഷിക്കാനുമുള്ള സ്ഥാപനത്തിൻ്റെ സന്നദ്ധതയുടെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: നെറ്റ്ഫ്ലിക്‌സിൽ ഏറ്റവും പുതിയ സിനിമകൾ കാണണോ? ഈ 'രഹസ്യ കോഡുകൾ' പരീക്ഷിച്ചു നോക്കൂ... - Netflix Secret Menu

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.