ETV Bharat / technology

ആക്ഷേപകരമായ ഉള്ളടക്കം: മെയ് മാസത്തിൽ മാത്രം 'മെറ്റ' ഇന്ത്യയിൽ നിന്ന് നീക്കിയത് 21 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങൾ - Meta Removed Offensive Content

ഫെയ്‌സ്ബുക്കിൻ്റെ 13 പോളിസികളിലായി 15.6 ദശലക്ഷത്തിലധികം മോശം ഉള്ളടക്കങ്ങളും, ഇൻസ്റ്റാഗ്രാമിനായുള്ള 12 പോളിസികളിലായി 5.8 ദശലക്ഷത്തിലധികം ആക്ഷേപകരമായ ഉള്ളടക്കങ്ങളും മെയ് മാസത്തിൽ നീക്കം ചെയ്‌തതായി മെറ്റാ.

META PURGED BAD CONTENT  FB AND INSTA IN INDIA IN MAY  OFFENSIVE CONTENT ON FB AND INSTA  ഉള്ളടക്കങ്ങൾ നീക്കം ചെയ്‌ത്‌ മെറ്റാ
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 30, 2024, 10:04 PM IST

ന്യൂഡൽഹി: ഇൻസ്‌റ്റഗ്രാമില്‍ നിന്ന് കഴിഞ്ഞ മെയ് മാസം 5.8 ദശലക്ഷത്തിലധികം ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്‌തതായി മെറ്റ അറിയിച്ചു. ഫെയ്‌സ്ബുക്കിന്‍റെ 13 പോളിസികൾ പ്രകാരം 15.6 ദശലക്ഷത്തിലധികം മോശം ഉള്ളടക്കങ്ങളും നീക്കം ചെയ്‌തു. ഫെയ്‌സ്ബുക്കിന് ഇന്ത്യൻ പരാതി മെക്കാനിസം വഴി 22,251 റിപ്പോർട്ടുകൾ ലഭിച്ചു, കൂടാതെ 13,982 കേസുകളിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ടൂളുകൾ നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

അവലോകനം ആവശ്യമായ മറ്റ് 8,269 റിപ്പോർട്ടുകളിൽ, നയങ്ങൾക്കനുസരിച്ച് ഉള്ളടക്കം വിശകലനം ചെയ്യുകയും മൊത്തത്തിൽ 5,583 പരാതികളിൽ നടപടിയെടുക്കുകയും ചെയ്‌തു. ബാക്കിയുള്ള 2,686 പരാതികൾ അവലോകനം ചെയ്‌തതായും മെറ്റാ കൂട്ടിച്ചേർത്തു. 'ഇന്ത്യൻ പരാതി പരിഹാര മെക്കാനിസത്തിലൂടെ കമ്പനിക്ക് 14,373 റിപ്പോർട്ടുകൾ ലഭിച്ചു. ഇവയിൽ, 7,300 കേസുകളിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ടൂളുകൾ നൽകിയിട്ടുണ്ടെന്നും പറയുന്നു'.

'പ്രത്യേക അവലോകനം ആവശ്യമായ മറ്റ് 7,073 റിപ്പോർട്ടുകളിൽ, മെറ്റാ ഉള്ളടക്കം വിശകലനം ചെയ്യുകയും മൊത്തം 4,172 പരാതികളിൽ നടപടിയെടുക്കുകയും ചെയ്‌തു. ബാക്കിയുള്ള 2,901 റിപ്പോർട്ടുകൾ അവലോകനം ചെയ്‌തെങ്കിലും നടപടിയെടുത്തിട്ടുണ്ടാകില്ലെന്നും പറയുന്നു'.

പുതിയ ഐടി നിയമങ്ങൾ 2021 പ്രകാരം, 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വലിയ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കത്തിന്‍റെ എണ്ണം അളക്കുന്നു. നടപടിയെടുക്കുന്നതിൽ ഫേസ്ബുക്കിൽ നിന്നോ ഇൻസ്റ്റഗ്രാമിൽ നിന്നോ ഉള്ളടക്കത്തിന്‍റെ ഒരു ഭാഗം നീക്കം ചെയ്യുകയോ ഉപഭോക്താക്കളെ അലോസരപ്പെടുത്തുന്ന ഫോട്ടോകളോ വീഡിയോകളോ കവർ ചെയ്യുന്നതോ ഉൾപ്പെടാമെന്നും മെറ്റാ പറഞ്ഞു.

ALSO READ: ഇനി ഗ്രൂപ്പിനുളളിൽ ഇവൻ്റുകൾ സൃഷ്‌ടിക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്, വിശദമായി അറിയാം...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.