ഹൈദരാബാദ്: ഇന്ത്യയിലെ ടെലികോം മാർക്കറ്റിൽ ഏറ്റവും അധികം വരിക്കാരുള്ള ജിയോ സർവീസ് പ്രൊവൈഡറായ ജിയോ അതിന്‍റെ എട്ടാം വാർഷികം പ്രമാണിച്ച് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നിശ്ചിത പ്ലാനുകൾക്ക് നിശ്ചിത കാലയളവിലേക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. സെപ്‌റ്റംബർ 5 മുതൽ 10 വരെയാണ് ഓഫറിന്‍റെ കാലാവധി. പ്രീപെയ്‌ഡ് പ്ലാനുകൾക്ക് 700 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഫറുകൾ ഇങ്ങനെ:
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെങ്കിലും പ്ലാനുകളിൽ റീച്ചാർജ് ചെയ്യുന്ന ജിയോ വരിക്കാർക്ക് 700 രൂപ വിലയുള്ള ഓഫറുകൾ ലഭിക്കും. നിലവിൽ പ്ലാനുള്ളവർക്കും ഈ ഓഫറിലൂടെ റീച്ചാർജ് ചെയ്യാം. ആക്‌ടീവ് പ്ലാൻ വാലിഡിറ്റി കഴിഞ്ഞതിന് ശേഷമേ പുതിയ ഓഫറിന്‍റെ സേവനം ആരംഭിക്കുകയുള്ളൂ.
വില | ഡാറ്റ | വാലിഡിറ്റി |
899 രൂപ | 2 GB/ per day | 90 ദിവസം |
999 രൂപ | 2 GB/ per day | 98 ദിവസം |
3599 രൂപ | 2.5 GB/ per day | 365 ദിവസം |
175 രൂപ | 10 GB | 28 ദിവസം |
മറ്റ് ഓഫറുകൾ:
- 10 ഒടിടി പ്ലാനുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ
- സൗജന്യ ഡാറ്റ വൗച്ചർ
- ഫ്രീ ഡെലിവറി നൽകുന്ന മൂന്ന് മാസത്തെ സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പ്
- 2,999 രൂപയ്‌ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന അജിയോ ഉപയോക്താക്കൾക്ക് 500 രൂപയുടെ വൗച്ചറുകൾ
Celebrating 8 years of you #OnJio ♥️#WithLoveFromJio #8YearsOfJio #Jio #JioTogether #DigitalIndia@AaronWatson59 @BeerBicepsGuy @financewsharan @index_daily pic.twitter.com/7Wepd7vT0e
— Reliance Jio (@reliancejio) September 5, 2024
എട്ട് വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യയിലെ ടെലികോം വിപണിയിൽ വിപ്ലവം സൃഷ്‌ടിച്ചുകൊണ്ട് ജിയോ കടന്നുവരുന്നത്. ചെറിയ നിരക്കിലുള്ള പ്ലാനിൽ തന്നെ അൺലിമിറ്റഡ് കോളും ഇന്‍റർനെറ്റും നൽകികൊണ്ടായിരുന്നു ജിയോയുടെ അരങ്ങേറ്റം. ഇതോടെ വലിയ വിഭാഗം ആളുകളും ജിയോയിലേക്ക് മാറി. ഇത് അക്കാലത്ത് മുൻനിര ടെലികോം ദാതാക്കളായിരുന്നു എയർടെൽ, ഐഡിയ, വോഡാഫോൺ എന്നിവർക്ക് വലിയ തിരിച്ചടിയായിരുന്നു.