ശ്രീഹരിക്കോട്ട: യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ഇഎസ്എ) പ്രോബ 3 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഓയുടെ പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍- സി 59 (പിഎസ്‌എല്‍വി-C59) ഇന്ന് കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നും വൈകുന്നേരം 4.08നാകും പ്രോബ 3യുടെ വിക്ഷേപണം. സൂര്യന്‍റെ ചൂടേറിയ കൊറോണ കവചത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് പ്രോബ 3യിലെ ഇരട്ട പേടകങ്ങളുടെ ദൗത്യം.
ഐഎസ്‌ആര്‍ഒ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎല്‍) ഏറ്റെടുത്ത് നടത്തുന്ന വാണിജ്യ വിക്ഷേപണമാണിത്. ഭൂമിയില്‍ നിന്നും അകലെ (അപ്പോജി) 60,530 കിലോ മീറ്ററും അരികില്‍ (പെരിജീ) 600 കിലോ മീറ്ററും ദൈര്‍ഘ്യമുള്ള ദീര്‍ഘ ഭ്രമണപഥത്തില്‍ 150 മീറ്റര്‍ പരസ്‌പരം അകലം പാലിച്ചാകും പ്രോബ 3യുടെ ഇരട്ട ഉപഗ്രഹങ്ങള്‍ സഞ്ചരിക്കുക. ഒറ്റത്തവണ തുടര്‍ച്ചയായി 6 മണിക്കൂര്‍ സൂര്യന്‍റെ അന്തരീക്ഷ പാളിയായ കൊറോണയെ നിരീക്ഷിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവയുടെ യാത്രാപഥം സജ്ജീകരിച്ചത്.
🚀 Liftoff Day is Here!
— ISRO (@isro) December 4, 2024
PSLV-C59, showcasing the proven expertise of ISRO, is ready to deliver ESA’s PROBA-3 satellites into orbit. This mission, powered by NSIL with ISRO’s engineering excellence, reflects the strength of international collaboration.
🌌 A proud milestone in… pic.twitter.com/KUTe5zeyIb
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഒരു ജോഡി പേടകങ്ങളെ ഒറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് എത്തിക്കുന്ന പ്രത്യേക ദൗത്യം കൂടിയാണ് പ്രോബ 3. 550 കിലോ ഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. നശ്ചിത ഉയരത്തില്‍ ഒന്നിന് മുന്നില്‍ മറ്റൊരു പേടകം വരുന്ന രീതിയില്‍ വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ടിക്കും.
യൂറോപ്യൻ സ്പേസ് ഏജൻസി സംഘം ശ്രീഹരിക്കോട്ടയിലെത്തി പേടകങ്ങളുടെ സംയോജനം പൂര്‍ത്തിയാക്കി ലോഞ്ചിനുള്ള റിഹേഴ്‌സലും വിജയകരമായി നടത്തിയിരുന്നു. ബഹിരാകാശത്ത് രംഗത്ത് ഐഎസ്ആര്‍ഒയും ഇഎസ്എയും തമ്മിലുള്ള സഹകരണത്തില്‍ നിര്‍ണായകമായ ദൗത്യം കൂടിയാണ് പ്രോബ 3.
Also Read : കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ടിച്ച് പഠനം: സൂര്യന്‍റെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പ്രോബ-3 ദൗത്യം