സൂര്യന്‍റെ കൊറോണയെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ഐഎസ്‌ആർഒയുടെ പ്രോബ-3 സോളാർ ദൗത്യത്തിന്‍റെ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നുമാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്‌എൽവി സി59 റോക്കറ്റ് വിക്ഷേപിച്ചത്. ഇന്ന്(ഡിസംബർ 5) വൈകുന്നേരം 4.04ന് ആയിരുന്നു വിക്ഷേപണം.
രണ്ട് പേടകങ്ങളെ ഒറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് എത്തിക്കുകയെന്ന പ്രത്യേകത കൂടി പ്രോബ 3 ദൗത്യത്തിനുണ്ട്. 550 കിലോ ഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെയും ഐഎസ്‌ആർഒ കൊമേഴ്‌ഷ്യൽ വിഭാഗം ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെയും നേതൃത്വത്തിലാണ് ദൗത്യം. ഓക്യുൽറ്റർ, കൊറോണഗ്രാഫ് എന്നീ ഉപഗ്രഹങ്ങളെയാണ് പ്രോബ-3 ദൗത്യത്തിൽ പഠനത്തിനായി അയച്ചത്. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ട്ടിക്കാനും തുടർന്ന് സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുമാണ് പ്രോബ-3 ദൗത്യം ലക്ഷ്യമിടുന്നത്. ഇതിനായാണ് രണ്ട് ഉപഗ്രഹങ്ങളെ അയച്ചത്.
Proba-3 successfully lifted off from Satish Dhawan Space Centre on @isro's PSLV-XL on 5 December 2024.
— European Space Agency (@esa) December 5, 2024
The double-satellite is the most ambitious member yet of our Proba family of experimental missions. Two spacecraft will fly together as one, maintaining precise formation down… pic.twitter.com/WKwFdyQ6CK
സൗരയൂഥത്തിലെ കൊറോണയെക്കുറിച്ച് പഠിക്കാൻ ഉചിതം സൂര്യഗ്രഹണ സമയമായതിനാൽ രണ്ട് പേടകങ്ങൾ കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ടിക്കും. ഇതിനായി ഒരു പേടകത്തിന് മുന്നിൽ അടുത്ത പേടകം സ്ഥാപിക്കും. ഒരു ഉപഗ്രഹം മറ്റൊരു ഉപഗ്രഹത്തിൽ നിഴൽ വീഴ്ത്തുമ്പോൾ സൂര്യഗ്രഹണം ദൃശ്യമാകും. തുടർന്ന് നടത്തുന്ന പഠനം സൂര്യനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിൽ നിർണായകമായിരിക്കും.
ഭൂമിയിലെ ഉപഗ്രഹ ആശയവിനിമയം വരെ തടസ്സപ്പെടുത്തുന്ന സൗര കൊടുങ്കാറ്റുകൾ ഉത്ഭവിക്കുന്നത് കൊറോണയിൽ നിന്നാണ്. പ്രോബ-3 ദൗത്യം കൊറോണയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിന് സഹായകമാവും. ഇന്നലെ (ഡിസംബർ 4) ആയിരുന്നു പ്രോബ-3 വിക്ഷേപിക്കാനിരുന്നത്. എന്നാൽ പേടകത്തിലെ സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടി ദൗത്യം ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.
✅ Mission Success!
— ISRO (@isro) December 5, 2024
The PSLV-C59/PROBA-3 Mission has successfully achieved its launch objectives, deploying ESA’s satellites into their designated orbit with precision.
🌌 A testament to the trusted performance of PSLV, the collaboration of NSIL and ISRO, and ESA’s innovative…
പ്രോബ-3 വിക്ഷേപണം തത്സമയം കാണാം:
പ്രോബ-3യുടെ വിക്ഷേപണം കാണാൻ താത്‌പ്പര്യമുള്ളവർക്ക് ഐഎസ്ആർഒയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ തത്സമയം കാണാനാകും.
Also Read:
- കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ടിച്ച് പഠനം: സൂര്യന്‍റെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പ്രോബ-3 ദൗത്യം
- ഗഗൻയാന്‍ ദൗത്യം: മലയാളി ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികൾ തീവ്ര പരിശീലനത്തിൽ; ആദ്യഘട്ടം വിജയകരം
- റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി കുഞ്ഞൻ റോബോട്ട്: വൈറലായി വീഡിയോ; ഞെട്ടലോടെ ലോകം
- 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്‌ട്രേലിയ: പിഴ ഭീമൻ തുക