ETV Bharat / technology

പുഷ്‌പം പോലെ പറന്നിറങ്ങി ഇന്ത്യയുടെ പുഷ്‌പക്‌; വീണ്ടും കഴിവ് തെളിയിച്ച് ഐഎസ്ആര്‍ഒ - ISRO COMPLETES RLV DEMONSTRATIONS - ISRO COMPLETES RLV DEMONSTRATIONS

ആർഎൽവിയുടെ മൂന്നാം ലാൻഡിങ് പരീക്ഷണം വിജയകരമെന്ന് ഐഎസ്‌ആർഒ. പുഷ്‌പക് എന്ന് പേരിട്ട ആർഎൽവി പേടകം ഇന്ന് രാവിലെ 07:10 ഓടെയാണ് ലാൻഡ് ചെയ്‌തത്.

ISRO  REUSABLE LAUNCH VEHICLE  PUSHPAK  LEX TRIO
ISRO COMPLETES RLV DEMONSTRATIONS (IANS)
author img

By ETV Bharat Kerala Team

Published : Jun 23, 2024, 5:17 PM IST

ബെംഗളൂരു : ഐഎസ്‌ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്‍റെ (ആർഎൽവി) മൂന്നാം ലാൻഡിങ് പരീക്ഷണം വിജയകരം. ലാൻഡിങ് എക്‌സ്‌പെരിമെന്‍റ് (LEX-03) പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും പരീക്ഷണമായ 'പുഷ്‌പക്‌' ഇന്ന് രാവിലെ 07:10 ഓടെയാണ് ലാൻഡ് ചെയ്‌തത്. കർണാടകയിലെ ചിത്രദുർഗയിലുള്ള എയ്‌റോനോട്ടിക്കൽ ടെസ്‌റ്റ് റേഞ്ചിൽ (ATR) വച്ചായിരുന്നു പരീക്ഷണം.

വിക്ഷേപണ വാഹനത്തിന്‍റെ (RLV) വികസനത്തിന് ആവശ്യമായ ഏറ്റവും നിർണായകമായ സാങ്കേതികവിദ്യകൾ നേടിയെടുക്കുന്നതിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) വൈദഗ്‌ധ്യം ആവർത്തിച്ചതായി വിക്ഷേപണത്തിന് പിന്നാലെ ഐഎസ്‌ആർഒ എക്‌സില്‍ പറഞ്ഞു. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലരക്കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷമാണ് പേടകം വിക്ഷേപിച്ചത്. സ്വയം ദിശയും വേഗവും നിയന്ത്രിച്ച് പേടകം റൺവേയിൽ ഇറങ്ങുകയായിരുന്നു. ആർഎൽവിയെ ബഹിരാകാശത്തേക്ക് അയക്കുന്ന ഓർബിറ്റൽ റീ എൻട്രി പരീക്ഷണമാണ് അടുത്ത ലക്ഷ്യമെന്ന് ഐഎസ്‌ആർഒ അറിയിച്ചു.

റൺവേയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വാഹനത്തിന്‍റെ ലാൻഡിങ് വേഗത മണിക്കൂറിൽ 320 കിലോമീറ്റർ ആയിരുന്നു. സാധാരണ യാത്രാവിമാനത്തിന് ഇത് 260 കിലോമീറ്ററും യുദ്ധവിമാനത്തിന് 280 കിലോമീറ്ററും ആയിരിക്കും. റൺവേയിൽ തൊട്ടതിന് പിന്നാലെ ആർഎൽവിയിലെ ബ്രേക്ക് പാരച്യൂട്ട് വിടർന്നു. ഇതോടെ വേഗം മണിക്കൂറിൽ 100 കിലോമീറ്ററായി കുറഞ്ഞു. തുടർന്ന് ലാൻഡിങ് ഗിയർ ബ്രേക്കുകൾ പ്രവർത്തിച്ചു. ഒപ്പം റഡാറും നോസ് വീൽ ഡ്രൈവിങ് സംവിധാനവും ആക്‌ടീവ് ആയി, വാഹനം റൺവേയിൽ നിർത്തേണ്ട സ്ഥലത്ത് തന്നെ നിന്നു.

LEX-02 ദൗത്യത്തിൽ ഉപയോഗിച്ച അതേ വാഹനം തന്നെയാണ് ഇന്നും (ജൂൺ 23) ഉപയോഗിച്ചത്. ഒരേ വാഹനം ഉപയോഗിച്ചുള്ള തുടർച്ചയായി പരീക്ഷണങ്ങൾ ഡിസൈനിലും നിർമാണത്തിലും ഐഎസ്ആർയ്ക്കുള്ള വൈദഗ്ധ്യവും മികവും തെളിയിക്കുന്നതാണ്. ആർഎൽവി ലാൻഡിങ് എക്‌സ്‌പിരിമെന്‍റ് മിഷൻ ഐഎസ്ആർഒയുടെ വിവിധ സെന്‍ററുകൾ, വ്യോമസേന, എയ്റോനോട്ടിക്കൽ ഡവലപ്മെന്‍റ് എസ്‌റ്റാബ്ലിഷ്മെന്‍റ്, ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡവലപ്മെന്‍റ് എസ്‌റ്റാബ്ലിഷ്മെന്‍റ്, റീജണൽ സെന്‍റർ ഫോർ മിലിറ്ററി എയർവർത്തിനസ്, നാഷണൽ എയ്റോസ്‌പേസ് ലബോറട്ടറീസ്, ഐഐടി കാൺപുർ, എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കിയത്.

ഇത്തരം സങ്കീർണ്ണമായ ദൗത്യങ്ങളിൽ വിജയക്കൊടി പാറിക്കുന്നതിൽ ടീമിന്‍റെ ശ്രമങ്ങൾക്ക് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അഭിനന്ദനം അറിയിച്ചു. ഈ സ്ഥിരതയുള്ള വിജയം ഭാവിയിലെ പരിക്രമണ പുനഃപ്രവേശന ദൗത്യങ്ങൾക്ക് ആവശ്യമായ നിർണായക സാങ്കേതികവിദ്യകളിൽ ഐഎസ്ആർഒയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്ന് വിഎസ്എസ്‌സി ഡയറക്‌ടർ ഡോ. എസ് ഉണ്ണികൃഷ്‌ണൻ നായർ പറഞ്ഞു. ദൗത്യത്തിന്‍റെ മിഷൻ ഡയറക്‌ടർ ജെ മുത്തുപാണ്ഡ്യനും വെഹിക്കിൾ ഡയറക്‌ടർ ബി കാർത്തികുമാണ്.

ALSO READ : ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസയുടെ പരിശീലനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.