ETV Bharat / technology

'2040ഓടെ ചന്ദ്രനിൽ കാലുകുത്തണം, അതാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം': എസ്‌ സോമനാഥ് - India on Moon by 2040

author img

By ETV Bharat Kerala Team

Published : Aug 9, 2024, 5:23 PM IST

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തെ കുറിച്ച് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍. 2040ഓടെ ദൗത്യം സാധ്യമാകണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹമെന്നും എസ്‌ സോമനാഥ്.

ISRO CHAIRMAN S SOMANATH  INDIA FOOT ON MOON BY 2040  ഐഎസ്ആർഒ ചെയർമാന്‍ എസ് സോമനാഥ്  2040 ഇന്ത്യ ചന്ദ്രനിൽ
ISRO Chatirman S Somanath (ETV Bharat)
എഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് സംസാരിക്കുന്നു (ETV Bharat)

2040 ഓടെ രാജ്യം ചന്ദ്രനിൽ കാലുകുത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. തിരുപ്പതിക്ക് സമീപം മോഹൻ ബാബു സർവകലാശാലയിൽ സതീഷ് ധവാൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെയും ദേശീയ അന്തരീക്ഷ ഗവേഷണ സ്ഥാപനത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ബഹിരാകാശ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ഐഎസ്ആർഒ ചെയർമാൻ.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് ചാന്ദ്രയാൻ 3 വിക്ഷേപണം യൂട്യൂബിലൂടെ മാത്രം 7 ലക്ഷത്തോളം പേരാണ് കണ്ടത്. സ്‌കൂളുകൾ, സർവകലാശാലകൾ, ഗ്രാമ, നഗര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്ട്രീമിങ്ങിലൂടെ ലക്ഷക്കണക്കിന് ആളുകൾ വീക്ഷിച്ചു. ചന്ദ്രയാൻ 3 ൻ്റെ വിക്ഷേപണ വേളയിൽ പ്രധാനമന്ത്രി മോദി നിര്‍ണായകമായ ബ്രിക്‌സ് യോഗങ്ങളിൽ പങ്കെടുക്കുകയും വിക്ഷേപണം തത്സമയം കാണുകയും ചെയ്‌തു. വിക്ഷേപണത്തിന് മുമ്പും വിജയിച്ച ശേഷവും പ്രധാനമന്ത്രി മോദി നൽകിയ പ്രചോദനം ഏറെ കരുത്ത് നൽകിയെന്നും എസ് സോമനാഥ് പറഞ്ഞു. ചന്ദ്രയാൻ 3 ദൗത്യ സംഘത്തെ പ്രധാനമന്ത്രി കാണാൻ എത്തുകയും അഭിനന്ദിക്കുകയും ചെയ്‌തപ്പോള്‍ താൻ ഏറെ സന്തോഷിച്ചെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നമ്മൾ അയച്ച ചന്ദ്രയാൻ 3 ചന്ദ്രൻ്റെ തെക്ക് ഭാഗത്തിന് അടുത്തായാണ് ലാന്‍ഡ് ചെയ്‌തതെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു. തന്‍റെ ജീവിതത്തില്‍ ഏറെ പ്രചോദനമായ കലാമിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചില്ലെന്നും എസ് സോമനാഥ് വേദിയില്‍ പറഞ്ഞു. തുടർന്ന് വിദ്യാർഥികളുമായി അദ്ദേഹം അഭിമുഖം നടത്തുകയും ചെയ്‌തു.

Also Read : ഇന്തോ-യുഎസ് ബഹിരാകാശ ദൗത്യം: മുഖ്യ യാത്രികനായി ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ ശുഭാംശു ശുക്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.