ETV Bharat / technology

വ്യാഴത്തിൽ മനുഷ്യജീവിതം സാധ്യമാകുമോ? അറിയാൻ 'ജ്യൂസ്' ദൗത്യം: 'ഭാവിയിൽ ഇന്ത്യയും പങ്കാളി ആയേക്കാം'- മയിൽസ്വാമി അണ്ണാദുരൈ ഇടിവി ഭാരതിനോട് - MYLSWAMY ABOUT JUICE MISSION - MYLSWAMY ABOUT JUICE MISSION

വ്യാഴത്തെയും അതിന്‍റെ ഉപഗ്രഹങ്ങളായ ഗാനിമീഡ്, കാലിസ്റ്റോ, യൂറോപ്പ എന്നിവയെക്കുറിച്ചും വിശദമായ പഠനം നടത്താനായി 15 ഓളം രാജ്യങ്ങൾ ചേർന്ന് വിക്ഷേപിച്ച ജ്യൂസ് ദൗത്യത്തിൽ ഭാവിയിൽ ഇന്ത്യയും പങ്കുചേരുമെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞൻ മയിൽസ്വാമി അണ്ണാദുരൈ. ഇന്ത്യയുടെ ചാന്ദ്ര മനുഷ്യൻ ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ നിന്ന്.

JUICE MISSION  എന്താണ് ജ്യൂസ് മിഷൻ  ജ്യൂസ് ദൗത്യം  JUPITER ICY MOONS EXPLORER
Indian Scientist Mylswamy Annadurai (ETV Bharat)
author img

By ETV Bharat Tech Team

Published : Aug 23, 2024, 2:36 PM IST

മയിൽസ്വാമി അണ്ണാദുരൈ ഇടിവി ഭാരതിനോട് (ETV Bharat)

ചെന്നൈ: വാതക ഭീമനായ വ്യാഴത്തെയും അതിന്‍റെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാനായി യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇഎസ്എ) വിക്ഷേപിച്ച ജ്യൂസ് പേടകം (ജൂപ്പിറ്റർ ഐസി മൂൺസ് എക്‌സ്‌പ്ലോറർ) ബഹിരാകാശ പര്യവേക്ഷണത്തിൽ ശ്രദ്ധേയമായ ഒന്നാണെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞൻ മയിൽസ്വാമി അണ്ണാദുരൈ. ചാന്ദ്രയാൻ-1ന് സമാനമായ ജ്യൂസ് ദൗത്യത്തിൽ 13-ലധികം യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും പങ്കാളികളായിട്ടുണ്ട്. ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ രംഗത്ത് അന്താരാഷ്ട്ര സഹകരണത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ജ്യൂസ് മിഷൻ എന്നും ഇന്ത്യയുടെ ചാന്ദ്ര മനുഷ്യൻ എന്നറിയപ്പെടുന്ന മയിൽസ്വാമി അഭിപ്രായപ്പെട്ടു. വ്യാഴത്തിലും അതിന്‍റെ ഉപഗ്രഹങ്ങളിലും പഠനം നടത്തുന്നതിനായി 15 ഓളം രാജ്യങ്ങൾ ചേർന്ന് ഉപഗ്രഹം നിർമിച്ച് വിക്ഷേപിക്കുകയും, അതിന്‍റെ പാതയും ഉപകരണങ്ങളുടെ പ്രവർത്തനവും നിരീക്ഷിക്കുകയും ചെയ്യുന്നത് പ്രാധാന്യമേറിയ ഒന്നാണ്. ബഹിരാകാശ മേഖലയിൽ യാഥാർത്ഥ വിജയം കൈവരിക്കാനുള്ള മാർഗം അന്താരാഷ്ട്ര സഹകരണമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

അതേസമയം ജ്യൂസ് മിഷനിൽ ഇന്ത്യ പങ്കാളിയല്ല. ബഹിരാകാശ പര്യവേക്ഷണങ്ങൾ മുഴുവൻ മനുഷ്യരാശിക്ക് വേണ്ടിയുള്ളതാണെന്ന് നിലകൊണ്ടിട്ടുള്ള രാജ്യമെന്ന നിലയിൽ ഭാവിയിൽ ഇന്ത്യയും ഈ മിഷന്‍റെ ഭാഗമാകുമെന്ന് താൻ കരുതുന്നതായി മയിൽസ്വാമി പറഞ്ഞു. ഭാവിയിൽ മനുഷ്യരാശിക്ക് ജീവിക്കാനാവശ്യമായ വിഭവങ്ങൾ കണ്ടെത്തുന്നതിനോ വാസയോഗ്യമായ ചുറ്റുപാടുകൾ കണ്ടെത്തുന്നതിനോ ഭൂമിയല്ലാതെ മറ്റൊരു ഗ്രഹവ്യവസ്ഥ കണ്ടെത്തേണ്ടതുണ്ടെന്ന് ഐഎസ്ആർഒ വിശ്വസിക്കുന്നു.

അതിനാൽ തന്നെ ബഹിരാകാശ പര്യവേക്ഷണങ്ങൾ വിപുലപ്പെടുത്തേണ്ടതുണ്ട്. ഇതിനായി സ്വതന്ത്ര്യമായി പരീക്ഷണങ്ങൾ നടത്തുന്നതിന് പകരം രാജ്യങ്ങൾ തമ്മിൽ സഹകരിച്ചുകൊണ്ട് മുന്നോട്ടു പോയാൽ കൂടുതൽ ഫലം കാണുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ ഭാവിയിൽ ഇന്ത്യയും ജ്യൂസ് മിഷന്‍റെ ഭാഗമായേക്കാം. ചന്ദ്രയാൻ 1 പോലുള്ള ദൗത്യങ്ങൾ ഇന്ത്യ നയിച്ചിട്ടുണ്ട്. ഐഎസ്ആർഒ ശാസ്ത്രജ്ഞർ നിരന്തരം ചിന്തിച്ചിരുന്ന കാര്യങ്ങൾക്ക് അനുസൃതമാണ് ജ്യൂസ് മിഷൻ എന്നും മയിൽസ്വാമി പറഞ്ഞു.

ഒരു ബഹിരാകാശ പേടകത്തിന് സൗരയൂഥത്തിൽ മുഴുവനും സഞ്ചരിക്കാൻ കഴിയുമോ?

സാധാരണ പേടകങ്ങൾക്ക് സൗരയൂഥത്തിൽ മുഴുവനും സഞ്ചരിക്കാനാകില്ലെങ്കിലും യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ജ്യൂസ് ദൗത്യത്തിന് ഇത് സാധ്യമാകും. പേടകത്തിൽ നിന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് ഭൂമിയുടെ മനോഹരമായ ഒരു ചിത്രം ലഭിച്ചിരുന്നു.

എന്താണ് ജ്യൂസ്: സൗരയൂഥത്തിലെ ഏറ്റവും വലുതും സൂര്യനിൽ നിന്ന് അഞ്ചാമത്തേതുമായ ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്‍റെ സങ്കീർണ്ണമായ അന്തരീക്ഷത്തെ കുറിച്ച് ആഴത്തിൽ പഠനം നടത്തുന്നതിനൊപ്പം അതിന്‍റെ മഞ്ഞ് മൂടിയ ഉപഗ്രഹങ്ങളായ ഗാനിമീഡ്, കാലിസ്റ്റോ, യൂറോപ്പ എന്നിവയെക്കുറിച്ചും പഠിക്കുക എന്നതാണ് ജ്യൂസ് പേടകത്തിന്‍റെ ലക്ഷ്യം. 2023 ഏപ്രിൽ 14ന് ഫ്രഞ്ച് ഗയാനയിൽ നിന്നും ഏരിയൻ 5 എന്ന പേടകത്തിലാണ് ജൂപ്പിറ്റർ ഐസി മൂൺസ് എക്‌സ്‌പ്ലോറർ വിക്ഷേപിച്ചത്.

ജ്യൂസ് 2031ൽ വ്യാഴത്തിലെത്തുമെന്നാണ് കരുതുന്നത്. വിവിധ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണം ഉപയോഗിച്ച് ജ്യൂസ് പേടകത്തിന് മുഴുവൻ സൗരയൂഥത്തിലൂടെയും കടന്നുപോകാൻ കഴിയും.

പ്രധാന ലക്ഷ്യങ്ങൾ:

  • ഉപഗ്രഹങ്ങളുടെ പ്രതലങ്ങളുടെ വിശദമായ ഭൂപടങ്ങൾ സൃഷ്‌ടിക്കുക
  • വാസയോഗ്യമായ ചുറ്റുപാടുകൾ കണ്ടെത്തുക
  • ജലാശയങ്ങളെ വിശകലനം ചെയ്യുക
  • വ്യാഴത്തിന്‍റെ ഉത്ഭവം, പരിണാമം അടക്കമുള്ള കൂടുതൽ കാര്യങ്ങൾ പഠിക്കുക
  • ഗാനിമീഡ്, കാലിസ്റ്റോ, യൂറോപ്പ എന്നീ ഉപഗ്രഹങ്ങളെ കുറിച്ച് പഠിക്കുക

Also Read: രാജ്യത്തിന്‍റെ ചന്ദ്ര സ്‌പര്‍ശത്തിന് ഒരാണ്ട്; ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.