ടെക്സ്റ്റുകളിലൂടെയും കോളുകളിലൂടെയും മറ്റുള്ളവരുമായി ബന്ധപ്പെടാൻ ആളുകൾ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു ജനപ്രിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്‌ആപ്പ് (WhatsApp). ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് വാട്‌സ്‌ആപ്പിനുള്ളത്. ഇന്‍റർനെറ്റ് സൗകര്യത്തോടെ ഏറ്റവും എളുപ്പത്തിലും വേഗത്തിലും എപ്പോൾ വേണമെങ്കിലും സന്ദേശങ്ങൾ കൈമാറാം എന്നതുതന്നെയാണ് വാട്‌സ്‌ആപ്പിനെ സവിശേഷമാക്കുന്നത്.
എന്നാൽ ആപ്പുമായി ഇടപഴകാതിരിക്കാനാണ് നിങ്ങൾ താത്പര്യപ്പെടുന്നതെങ്കിലോ? വാട്‌സ്ആപ്പിന് ഒരു ലോഗ്-ഓഫ് ഓപ്‌ഷൻ ഇല്ല എന്നതാണ് ഒരു പോരായ്‌മ. അതായത്, നിങ്ങളുടെ കോൺടാക്‌റ്റുകൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയും. നിങ്ങൾ ചാറ്റ് ചെയ്യാനുള്ള മാനസികാവസ്ഥയിലല്ലാത്തപ്പോൾ ചിലപ്പോൾ അതൊരു ബുദ്ധിമുട്ടായേക്കം.
എന്നാൽ ഉപയോക്താക്കൾക്ക് ആപ്പിൽ നിന്ന് താത്‌കാലികമായി അപ്രത്യക്ഷമാകാൻ സാധിക്കും. ഇതിനായി ഒന്നിലധികം മാർഗങ്ങളുണ്ട്. വാട്‌സ്ആപ്പ് അറിയിപ്പുകൾ (WhatsApp Notifications) ഓഫാക്കുന്നത് ദിവസം മുഴുവനും 'മെസേജ് ശല്യം' ഒഴിവാക്കാൻ സഹായിക്കുന്നു.
വാട്‌സ്ആപ്പ് അറിയിപ്പുകൾ എങ്ങനെ പ്രവർത്തനരഹിതമാക്കാം
- ഇതിനായി ആദ്യം ഫോണിലെ സെറ്റിങ്സ് ഓൺ ചെയ്യുക.
- നോട്ടിഫിക്കേഷൻസ് ക്ലിക്ക് ചെയ്യുക, തുടർന്ന് വാട്‌സ്ആപ്പ് തെരഞ്ഞെടുക്കുക.
- 'എലോ നോട്ടിഫിക്കേഷൻ' (Allow Notifications) എന്നതിന് അടുത്തുള്ള സ്വിച്ച് ഓഫ് ചെയ്യുക.
ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പിൽ നേരിട്ട് അറിയിപ്പുകൾ നിയന്ത്രിക്കാൻ കഴിയും
- ഇതിനായി ആദ്യം വാട്ട്‌സ്ആപ്പ് തുറക്കുക.
- മുകളിൽ ഇടതുവശത്തുള്ള ത്രീ-ഡോട്ട് ഐക്കണിൽ ടാപ്പുചെയ്‌ത് സെറ്റിങ്‌സ് തെരഞ്ഞെടുക്കുക.
- അറിയിപ്പുകളിലേക്ക് (notifications) പോയി എല്ലാ ഓപ്‌ഷനുകളും ഓഫാക്കുക.
വാട്‌സ്ആപ്പ് നിർബന്ധിതമായി നിർത്തുന്നത് (Force-stopping WhatsApp) അതിനെ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നതിൽ നിന്ന് തടയുന്നു. വൈഫൈയിൽ നിന്ന് വിച്ഛേദിക്കാതെയും സെല്ലുലാർ ഡാറ്റ ഓഫാക്കാതെയും നിങ്ങളെ ഓഫ്‌ലൈനിൽ ദൃശ്യമാക്കുന്നു. പക്ഷേ നിങ്ങൾ ആപ്പ് തുറന്നാൽ, അത് വീണ്ടും സജീവമാകുമെന്ന് ഓർമ്മിക്കുക.
വാട്ട്‌സ്ആപ്പ് പ്രവർത്തനം നിർത്താൻ നിർബന്ധിക്കുന്നത് എങ്ങനെ:
- ഇതിനായി നിങ്ങളുടെ ഫോണിൻ്റെ സെറ്റിങ്‌സിലേക്ക് പോകുക
- ആപ്പുകൾ എന്ന ഓപ്‌ഷൻ സെലക്‌ട് ചെയ്യുക
- തുടർന്ന് വാട്ട്‌സ്ആപ്പ് തെരഞ്ഞെടുത്ത ശേഷം ഫോഴ്‌സ് സ്റ്റോപ്പിൽ ടാപ്പ് ചെയ്യുക.
വാട്ട്‌സ്ആപ്പിനായി പ്രത്യേകമായി മൊബൈൽ ഡാറ്റ ഓഫ് ചെയ്യുക എന്നതാണ് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ലഭിക്കുന്നത് ഒഴിവാക്കാനുള്ള മറ്റൊരു മാർഗം. വാട്ട്‌സ്ആപ്പ് ശ്രദ്ധ തിരിക്കാതെ മറ്റ് ഇൻ്റർനെറ്റിനെ ആശ്രയിക്കുന്ന ആപ്പുകൾ ഉപയോഗിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.
മൊബൈൽ ഡാറ്റ എങ്ങനെ ഓഫ് ചെയ്യാം?
- ഇതിനായി നിങ്ങളുടെ ഫോണിൻ്റെ സെറ്റിങ്‌സ് തുറക്കുക
- തുടർന്ന് ആപ്പുകളിലേക്ക് സ്‌ക്രോൾ ചെയ്‌ത്, വാട്‌സ്ആപ്പ് സെലക്‌ട് ചെയ്യുക.
- ശേഷം ഡാറ്റ ഉപയോഗം (Data Usage) എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക.
- മൊബൈൽ ഡാറ്റ ടോഗിൾ ഓഫ് ചെയ്യുക.
ALSO READ: വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറുകളെത്തുന്നു; ഇനി ജന്മദിനങ്ങളടക്കം ഈവന്‍റായി ആഡ് ചെയ്യാം