ETV Bharat / technology

നാല് മാസത്തെ സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് വെറും 59 രൂപ: പരസ്യമില്ലാതെ ആസ്വദിക്കാം; എങ്ങനെ ലഭ്യമാകും? - SPOTIFY PREMIUM SUBSCRIPTION OFFER

നാല് മാസത്തെ സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ 59 രൂപ ഓഫർ വിലയിൽ ലഭ്യമാക്കി സ്‌പോട്ടിഫൈ. ആർക്കൊക്കെ ലഭ്യമാകും? എങ്ങനെ ലഭ്യമാകും?

സ്‌പോട്ടിഫൈ പ്രീമിയം  സ്‌പോട്ടിഫൈ ഓഫർ  SPOTIFY PREMIUM SUBSCRIPTION  SPOTIFY OFFER
Spotify Premium is available at a discounted price (Spotify)
author img

By ETV Bharat Tech Team

Published : Oct 10, 2024, 4:07 PM IST

ഹൈദരാബാദ്: തങ്ങളുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസ് ഉപഭോക്താക്കൾക്ക് നാല് മാസത്തേക്ക് കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ അവസരമൊരുക്കി മ്യൂസിക് സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ. ഇതുവഴി ഉപഭോക്താക്കൾക്ക് 4 മാസത്തേക്ക് വെറും 59 രൂപയ്‌ക്ക് സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാകും. സാധാരണയായി വ്യക്തിഗത പ്രീമിയം പ്ലാനിന് പ്രതിമാസം 119 രൂപ ചിലവാകും.

സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്നത് വഴി ഉപഭോക്താക്കൾക്ക് പരസ്യങ്ങളില്ലാതെ തന്നെ പാട്ടുകൾ ആസ്വദിക്കാനാവും. ആളുകളെ സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനിലേക്ക് ആകർഷിക്കുന്നതിനുള്ള ഈ പ്രമോഷണൽ ഓഫർ പരിമിതകാലത്തേക്ക് മാത്രമായിരിക്കും. കൂടുതൽ ക്വാളിറ്റിയുള്ള ഓഡിയോ നൽകുന്ന പ്രീമിയം സർവീസ് വഴി നിങ്ങൾക്ക് ഇഷ്‌ട്ടമുള്ള പാട്ടുകൾ ഡൗൺലോഡ് ചെയ്‌ത് ഓഫ്‌ലൈനായി കേൾക്കാനും സാധിക്കും. ഇതുവഴി നിങ്ങളുടെ ഡാറ്റ ലാഭിക്കാനാകും.

നാല് മാസത്തേക്ക് 59 രൂപ:

വ്യക്തിഗത പ്രീമിയം പ്ലാനിനായുള്ള സ്‌പോട്ടിഫൈയുടെ പ്രമോഷണൽ ഓഫർ നാല് മാസത്തേക്ക് 59 രൂപ ഡിസ്‌കൗണ്ട് നിരക്കിലായിരിക്കും ലഭ്യമാവുക. നാല് മാസത്തിന് ശേഷം ഉപയോക്താക്കൾ പ്രതിമാസം സാധാരണ തുകയായ 119 രൂപ നൽകണം. മറ്റൊരു കാര്യമെന്തെന്നാൽ ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഒഴിവാക്കാനാകും. 2024 ഒക്ടോബർ 13 വരെയാണ് ഈ ഓഫർ ലഭ്യമാവുക. ഈ ഓഫർ ലഭ്യമാവാൻ അതിനു മുൻപായി നിങ്ങൾ റീച്ചാർജ് ചെയ്യേണ്ടതുണ്ട്.

ഓഫറിന്‍റെ യോഗ്യത മാനദണ്ഡം:

സ്‌പോട്ടിഫൈയുടെ പുതിയ ഉപയോക്താക്കൾക്കും, പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ മുൻപ് എടുക്കാത്ത പഴയ ഉപയോക്താക്കൾക്കും മാത്രമേ ഈ ഓഫർ ലഭ്യമാവൂ. മുൻപ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എടുത്തവർക്ക് പ്രതിമാസം 119 രൂപ നൽകിയാൽ മാത്രമെ ഒരു മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാവുകയുള്ളു.

സ്‌പോട്ടിഫൈ പ്രീമിയത്തിൻ്റെ ആനുകൂല്യങ്ങൾ?

മറ്റ് സബ്‌സ്‌ക്രിപ്‌ഷൻ സർവീസുകൾ പോലെ തന്നെ സ്‌പോട്ടിഫൈ പ്രീമിയം അതിൻ്റെ ഉപയോക്താക്കൾക്ക് പരസ്യ രഹിത അനുഭവമാണ് വാഗ്‌ദാനം ചെയ്യുന്നത്. പ്രീമിയം ഉപയോക്താക്കൾക്ക് സ്‌പോട്ടിഫൈ നൽകുന്ന അധിക ഫീച്ചറുകൾ പരിശോധിക്കാം.

  • ഓഫ്‌ലൈനിൽ കേൾക്കാനായി പാട്ടുകൾ ഡൗൺലോഡ് ചെയ്യാം
  • ഉയർന്ന നിലവാരമുള്ള ഓഡിയോ
  • ഏത് ക്രമത്തിലും പാട്ടുകൾ പ്ലേ ചെയ്യാം
  • പരസ്യ രഹിതമായ (ആഡ്-ഫ്രീ) മ്യൂസിക്
  • അടുത്ത പാട്ട് ഏത് വേണമെന്ന് നേരത്തെ ക്രമീകരിക്കാം

എങ്ങനെ സബ്സ്ക്രൈബ് ചെയ്യാം?

സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യാനായി നിങ്ങൾ സ്‌പോട്ടിഫൈ തുറന്ന് 'പ്രീമിയം വിഭാഗത്തിലേക്ക് പോകുക. തുടർന്ന് നാല് മാസത്തേക്ക് 59 രൂപയ്ക്ക് സ്‌പോട്ടിഫൈ പ്രീമിയം എന്ന് കാണിക്കുന്ന പ്രമോഷണൽ ഓഫറിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് പേയ്‌മെന്‍റ് പൂർത്തിയാക്കുക.

Also Read: ഇന്‍റര്‍നെറ്റില്ലാതെ ഇനി പണം അയക്കാം, യുപിഐ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; വമ്പൻ മാറ്റവുമായി ആര്‍ബിഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.