ETV Bharat / technology

മാട്രിമോണിയല്‍ ആപ്പുകള്‍ തിരിച്ചെത്തുന്നു, ഗൂഗിളുമായുള്ള ചര്‍ച്ച വിജയം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്

ഐടി മന്ത്രാലയം ഗൂഗിളും അതിന്‍റെ സ്റ്റാർട്ടപ്പ് കമ്പനികളുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

Google Restore Indian Apps  ഇന്ത്യൻ ആപ്പുകൾ നീക്കം ചെയ്‌തു  Delisted Indian apps on Play Store  ഇന്ത്യൻ ആപ്പുകൾ പുനഃസ്ഥാപിക്കും
Google Agrees to Restore Indian Apps on Play Store After Discussion with Government
author img

By ETV Bharat Kerala Team

Published : Mar 5, 2024, 5:53 PM IST

Updated : Mar 5, 2024, 6:03 PM IST

ന്യൂഡൽഹി: ബില്ലിംഗ് പോളിസി ലംഘനത്തെ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്‌ത ഇന്ത്യൻ ആപ്പുകൾ പുനഃസ്ഥാപിക്കാൻ ഗൂഗിൾ സമ്മതിച്ചതായി (Google agrees to restore delisted Indian apps on Play Store) കേന്ദ്ര ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ആപ്പുകൾ പ്ലേ സ്റ്റോറിലെ നയങ്ങൾ പാലിച്ച ശേഷമാണ് നീക്കം ചെയ്‌ത ഇന്ത്യൻ ഡെവലപർമാരുടെ ആപ്പുകൾ പുനഃസ്ഥാപിച്ചത്.

ഗൂഗിളും അതിന്‍റെ സ്റ്റാർട്ടപ്പ് കമ്പനികളുമായി ചർച്ച നടത്തിയതായും നീക്കം ചെയ്‌ത ഇന്ത്യൻ ഡെവലപർമാരുടെ ആപ്പുകൾ പുനഃസ്ഥാപിക്കാൻ ഗൂഗിൾ സമ്മതിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ സാങ്കേതിക വികസനത്തിൽ ഗൂഗിൾ പങ്കുവഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാർച്ച് 1നാണ് നൂറോളം ഇന്ത്യൻ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്‌തത്. ഭാരത് മാട്രിമോണി, നൗകരി, ഷാദി ഡോട്ട് കോം, കുക്കു എഫ്എം അടക്കമുള്ള ആപ്പുകൾ നീക്കം ചെയ്‌തിരുന്നു. നടപടിക്ക് മുന്നെ തന്നെ ഗൂഗിളിൻ്റെ നീക്കത്തിൽ നിരവധി സ്റ്റാർട്ടപ്പുകളും ആപ്പ് ഉടമകളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു.

മാർച്ച് 4 ന് ഷാദി ഡോട്ട് കോമിൻ്റെ സ്ഥാപകൻ അനുപം മിത്തൽ ഗൂഗിളിന്‍റെ നടപടിയിൽ വിമർശനമറിയിച്ച് എക്‌സിൽ പോസ്റ്റിട്ടിരുന്നു. വിമർശനങ്ങൾക്കൊടുവിലാണ് സർക്കാർ വിഷയത്തിൽ ഇടപെടുന്നത്. വരും മാസങ്ങളിലായി ഗൂഗിളിനും സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റിക്കും പൂർണ പരിഹാരത്തിലെത്താനാവുമെന്നും മന്ത്രി പറഞ്ഞു. വൈകാത നീക്കം ചെയ്യപ്പെട്ട എല്ലാ ആപ്പുകളും പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷുന്നത്.

Also read: പ്ലേ സ്‌റ്റോറിന് പണികിട്ടുമോ ; ഗൂഗിളിനെതിരെ അവിശ്വാസ വിചാരണക്കൊരുങ്ങി യുഎസ് ഫെഡറൽ കോടതി

Last Updated : Mar 5, 2024, 6:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.