ETV Bharat / technology

ഇന്ത്യയുടെ ആദ്യ വ്യോമനട്‌സുകള്‍, അറിയാം ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന്‍റെ അകവും പുറവും - Cosmonauts

ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന വ്യോമനട്ടുകള്‍ എന്നാകും നമ്മുടെ ആദ്യ ബഹിരാകാശ യാത്രികരെ ചരിത്രം അടയാളപ്പെടുത്തുക.

Vyomanauts  Gaganyaan  Astronauts  Cosmonauts  Naming Space Travellers
Why Nair, Prathap, Krishnan and Shukla will be the world's first vyomanauts
author img

By ETV Bharat Kerala Team

Published : Feb 27, 2024, 8:34 PM IST

Updated : Feb 27, 2024, 11:03 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ബഹിരാകാശ സഞ്ചാരികളെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് ഇന്നാണ്. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ നാല് പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ അജിത് കൃഷ്ണന്‍, അംഗദ് പ്രതാപ്, വിംഗ് കമാന്‍ഡര്‍ ശുഭാംശു ശുക്ല എന്നിവരാണ് രാജ്യത്തെ ആദ്യ ബഹിരാകാശ യാത്രികരാകാന്‍ ഒരുങ്ങുന്നത്(Vyomanauts).

ഇന്ത്യാക്കാരനായ ആദ്യ ബഹിരാകാശ സഞ്ചാരി എന്ന ഖ്യാതി വിംഗ് കമാന്‍ഡര്‍ രാകേശ് ശര്‍മ്മയ്ക്കാണ്. 1984 ഏപ്രില്‍ രണ്ടിനാണ് അന്നത്തെ സോവിയറ്റ് യൂണിയന്‍റെ ഇന്‍റര്‍ കോസ്മോസ് പദ്ധതിയിലൂടെ സോയൂസ് ടി 11 എന്ന പേടകത്തില്‍ ബഹിരാകാശത്തേക്ക് പോയത്. പ്രശാന്ത് നായരും കൃഷ്ണനും പ്രതാപും ശുക്ലയും ഇന്ത്യയുടെ ആദ്യ അസ്ട്രോനോട്ടുകളല്ല ശരിക്കും അവര്‍ ലോകത്തെ ആദ്യ വ്യോമനൗട്ടുകളാണ്(Gaganyaan).

ദേശത്തിന്‍റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ ബഹിരാകാശ യാത്രികരെ വിളിക്കുന്ന പാരമ്പര്യമാണ് നിലവിലുള്ളത്. ബഹിരാകാശയാത്രയുടെ ചരിത്രം ആരംഭിച്ചതു മുതലുള്ള രീതിയാണിത്. ഓരോ രാജ്യവും അവരവരുടേതായ തദ്ദേശീയ ബഹിരാകാശ പദ്ധതികള്‍ക്കും ബഹിരാകാശ യാത്രികര്‍ക്കും അവരവരുടേതായ ഭാഷ-സാംസ്കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന പേരുകള്‍ നല്‍കുന്നു(Naming Space Travellers ).

അമേരിക്ക, അന്നത്തെ യുഎസ്എസ്ആര്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ശേഷം ഇന്ത്യയും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബഹിരാകാശ വാഹനത്തില്‍ സ്വന്തം സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയക്കുകയാണ്. അമേരിക്ക തങ്ങളുടെ ബഹിരാകാശ സഞ്ചാരികളെ അസ്ട്രനോട്സ് എന്നാണ് വിളിക്കുന്നത്. റഷ്യയാകട്ടെ കോസ്മോനട്സെന്നും. തെയ്കോനട്സ് എന്നാണ് ചൈനയുടെ ബഹിരാകാശ സഞ്ചാരികളുടെ വിളിപ്പേര്.

അമേരിക്കയുടെയും യുഎസ്എസ്ആറിന്‍റെയും ശീതകാല യുദ്ധകാലത്തെ ബഹിരാകാശ പന്തയത്തിന്‍റെ ചരിത്രപശ്ചാത്തലമാണ് ബഹിരാകാശ യാത്രികളുടെ പേരിടലിന് ആധാരം. മനുഷ്യന്‍റെ ബഹിരാകാശ ചരിത്ര ദൗത്യങ്ങളുടെ ആദ്യഘട്ടത്തില്‍ ഓരോ രാജ്യവും തങ്ങളുടേതായ മനുഷ്യ ബഹിരാകാശ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്‌തു. അതുപോലെ തന്നെ തങ്ങളുടെ ദേശീയ സ്വത്വവും സാംസ്കാരിക അഭിമാനവും രാഷ്‌ട്രീയ പശ്ചാത്തലവും വെളിവാക്കുന്ന േപരുകളും തങ്ങളുടെ സഞ്ചാരികള്‍ക്കായി കണ്ടെത്തി.

1950കളുടെ അവസാനവും അറുപതുകളുടെ തുടക്കത്തിലുമാണ് അമേരിക്ക തങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് മുന്‍കൈ എടുത്തത്. നാഷണല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പെയ്‌സ് അഡ്‌മിനിസ്ട്രേഷന്‍(നാസ)ആണ് പദ്ധതി നടപ്പാക്കിയത്. ഗ്രീക്ക് ഭാഷയില്‍ നിന്ന് അസ്ട്രോനോട്ട് എന്ന പദം കണ്ടെത്തിയത്. സമാധാനപരമായ ബഹിരാകാശ ദൗത്യത്തിനുള്ള അമേരിക്കയുടെ പ്രതിബദ്ധത വിളിച്ചോതുന്ന കണ്ടെത്തലായിരുന്നു ഇത്. ഗ്രീക്ക് ഭാഷയില്‍ അസ്ട്രോണ്‍ എന്നാല്‍ നക്ഷത്രം എന്നാണ് അര്‍ത്ഥം. നോട്സ് എന്നാല്‍ യാത്രികനെന്നും. അത് കൊണ്ട് തന്നെ അസ്ട്രോനോട്സ് എന്നാല്‍ നക്ഷത്രങ്ങളിലേക്ക് സഞ്ചരിക്കുന്നവര്‍ എന്നര്‍ത്ഥം.

തുടര്‍ന്ന് നാസയുടെ ഭരണച്ചുമതല വഹിച്ചിരുന്ന ടി കെയ്ത്തും അദ്ദേഹത്തിന്‍റെ ഉപഭരണാധികാരിയുമായിരുന്ന ഹഗ് ഡ്രെയ്ഡനും ചേര്‍ന്ന് ബഹിരാകാശ സഞ്ചാരികളെ അസ്ട്രോനോട്‌സ് എന്നോ കോസ്‌മനട്‌സ് എന്നോ വിളിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. ഡ്രെയ്‌ഡന് കോസ്മോനട്‌സ് എന്ന പേരായിരുന്നു താത്പര്യം. കോസ്മോസ് എന്നാല്‍ പ്രപഞ്ചത്തിന്‍റെ വിശാലതയെ ആണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അസ്ട്രോ നക്ഷത്രങ്ങളിലേക്ക് മാത്രമായി ചുരുങ്ങുന്നു. എങ്കിലും നാസയിലെ ബഹിരാകാശ കര്‍മ്മസംഘത്തിന് മുഴുവന്‍ അസ്ട്രോ എന്ന പേരായിരുന്നു സ്വീകാര്യം. ഇതൊരു സാധാരണ പ്രയോഗമാണെന്നും അവര്‍ വാദിച്ചു.

സമകാലിക അര്‍ത്ഥത്തില്‍ അസ്ട്രോനട്സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് അമേരിക്കന്‍ എഴുത്തുകാരന്‍ നെയ്‌ല്‍ ആര്‍ ജോണ്‍സ് ആണ്. 1930ല്‍ അദ്ദേഹത്തിന്‍റേതായി പുറത്ത് വന്ന ചെറുകഥയായ ദ ഡെത്ത്‌സ് ഹെഡ് മെറ്റ്തയോറിലാണ് ഈ പദം ഉപയോഗിച്ചത്. നേരത്തെ തന്നെ ഈ പേരുകള്‍ മറ്റ് ചിലപുസ്‌തകങ്ങളിലും ഉപയോഗിക്കപ്പെട്ടിരുന്നു. 1880ല്‍ പുറത്തിറങ്ങിയ പെഴ്സി ഗ്രെഗിന്‍റെ അക്രോസ് ദ സോഡിയാകില്‍ അസ്ട്രോനട് എന്ന് ഒരു ബഹിരാകാശ വാഹനത്തെ സൂചിപ്പിക്കുന്നു. 1925ല്‍ പുറത്തിറങ്ങിയ ജെ എച്ച് റോസ്‌നി അയിന്‍റെ ലെസ് നാവിഗേറ്റേഴ്സ് ഡെ ഇല്‍ ഇന്‍ഫിനി എന്നപുസ്‌തകത്തില്‍ അസ്ട്രോനോട്ടിക്സ് എന്ന പദമുണ്ടായിരുന്നു. എയ്റോനോട്ട് എന്ന പദത്തില്‍ നിന്നുള്ള സ്വാധീനത്തിലൂടെയാകാം ഈ പദങ്ങള്‍ പ്രയോഗത്തില്‍ വന്നത്. ബഹിരാകാശ യാത്രികരെ സൂചിപ്പിക്കാനായി 1784ല്‍ ഉപയോഗിച്ച വാക്കാണിത്. ബലൂണുകളിലെ സഞ്ചാരികളെയാണ് എയ്റോനോട്ട് എന്ന് വിളിച്ചിരുന്നത്. 1934ല്‍ ബ്രിട്ടീഷ് ഇന്‍റര്‍ പ്ലാനേറ്ററി സൊസൈറ്റി പ്രസിദ്ധീകരിച്ച ദ അസ്ട്രോനട്ട് എന്ന കവിതയില്‍ എറിക് ഫ്രാങ്ക് റസല്‍ ആണ് ആദ്യമായി ഈ പദം ഉപയോഗിച്ചത്.

റഷ്യക്കാരനോ അവരുടെ മുന്‍ഗാമികളായ യുഎസ്എസ്ആറിലെ ബഹിരാകാശ സഞ്ചാരികളെയോ വിളിക്കാന്‍ വേണ്ടി കോസ്മോനട്സ് എന്ന പദം ഉപയോഗിക്കാന്‍ തുടങ്ങി. കോസ്മോനൗത് എന്ന റഷ്യന്‍ പദത്തിന്‍റെ ആംഗലേയമായിരുന്നു അത്. റഷ്യന്‍ ഭാഷയില്‍ കോസ്മോ എന്നാല്‍ ബഹിരാകാശം എന്നും ഗ്രീക്കില്‍ നിന്ന് ഉത്ഭവിച്ച നൗത്സ് എന്നാല്‍ യാത്രികന്‍ എന്നുമാണ് അര്‍ത്ഥം.

1961 ഏപ്രിലില്‍ സോവിയറ്റ് യൂണിയന്‍റെ കോസ്മോട് യൂറിഗഗാറിന്‍ ബഹിരാകാശത്തേക്ക് പോയ ആദ്യ വ്യക്തിയായി. വോസ്‌തോക്ക്1 എന്ന വാഹനത്തിലായിരുന്നു ഗഗാറിന്‍റെ സഞ്ചാരം. മണിക്കൂറില്‍ 27,400 കിലോമീറ്റര്‍ വേഗതയിലായിരുന്നു വോസ്‌തോക്കിന്‍റെ സഞ്ചാരം. 108 മിനിറ്റായിരുന്നു ഈ ചരിത്ര യാത്ര. വോസ്‌തോക്കിന്‍റെ തിരികെയുള്ള യാത്ര ഒരു കമ്പ്യൂട്ടറാണ് നിയന്ത്രിച്ചത്.

തൊട്ടടുത്ത മാസം തന്നെ അമേരിക്കയും തങ്ങളുടെ സഞ്ചാരിയെ ബഹിരാകശത്ത് എത്തിച്ചു. 1961 മെയ് അഞ്ചിനായിരുന്നു അമേരിക്കയുടെ ആ ചരിത്ര ദൗത്യം. അലന്‍ ഷെപ്പേഡ് ആയിരുന്നു അമേരിക്കയുടെ ആദ്യ ബഹിരാകാശ സഞ്ചാരി. ബഹിരാകാശത്തെത്തിയ രണ്ടാമത്തെ മനുഷ്യനും. മെര്‍ക്കുറി സ്പെയ്സ് ക്രാഫ്റ്റ് ഫ്രീഡം 7 എന്ന പേടകത്തിലായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. 490 കിലോമീറ്റര്‍ വേഗത്തില്‍ പതിനഞ്ച് മിനിറ്റ് ഈ വാഹനം ബഹിരാകാശം ചുറ്റി.

2003 ഒക്‌ടോബര്‍ പതിനഞ്ചിന് ഷെന്‍ഴു അഞ്ച് എന്ന ബഹിരാകാശ പേടകത്തിലാണ് ചൈന തങ്ങളുടെ മനുഷ്യ ബഹിരാകാശ പദ്ധതിയുമായി എത്തിയത്. യാങ് ലിവെയ്, എന്ന ചൈനീസ് തെയ്കോനട്ടിനെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ബഹിരാകാശത്തെത്തുന്ന ആദ്യ ചൈനക്കാരനുമായി യാങ്. ചൈനീസ് മന്ദാരിനില്‍ തെയ്കോങ് എന്നാല്‍ ബഹിരാകാശം എന്നും ഗ്രീക്ക് ഭാഷയിലെ നൗട്ട് എന്നാല്‍ സഞ്ചാരിയെന്നുമാണ്. പാശ്ചാത്യര്‍ ചൈനീസ് ബഹിരാരാശ സഞ്ചാരികളെ സൂചിപ്പിക്കാന്‍ തെയ്കോനട് എന്ന പദം ഉപയോഗിക്കുന്നു. എന്നാല്‍ ഔദ്യോഗികമായി ചൈന തങ്ങളുടെ ബഹിരാകാശ സഞ്ചാരികളെ വിളിക്കുന്നത് യുഹാങ് യുവാനെന്നാണ്. പ്രപഞ്ചത്തിലെ സഞ്ചാരികള്‍ എന്നാണ് ഇതിനര്‍ത്ഥം.

ഈ പാരമ്പര്യത്തിലേക്ക് അവസാനമെത്തുകയാണ് ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ബഹിരാകാശ പദ്ധതിയെ വ്യോമനൗട്സ് എന്ന് വിളിക്കും. സംസ്കൃത്തില്‍ വ്യോമ എന്നാല്‍ ബഹിരാകാശം എന്നാണ് അര്‍ത്ഥം. ഗ്രീക്ക് ഭാഷയില്‍ നിന്ന് സ്വീകരിച്ച നൗട്സിന് യാത്രികന്‍ എന്നും അര്‍ത്ഥം. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം(ഐഎസ്ആര്‍ഒ)യാണ് ഈ പദം വികസിപ്പിച്ചത്.

മൂന്ന് യാത്രികരാണ് നമ്മുടെ ആദ്യ വ്യോമനൗട്സുകള്‍. പ്രശാന്ത് നായരും അംഗദ് പ്രതാപുമാണ് രാജ്യത്തെ ആദ്യ രണ്ട് വ്യോമനട്ടുകള്‍, അജിത് കൃഷ്‌ണനും ശുഭാംശു ശുക്ലയും രണ്ടാം മൂന്നാംസ്ഥാനക്കാരാണ്.

Also Read: ഗഗൻയാൻ ദൗത്യം : മലയാളി ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികൾ നേരിട്ടത് കഠിനമായ പരീക്ഷണങ്ങൾ

Last Updated : Feb 27, 2024, 11:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.