ഹൈദരാബാദ്: ഓൺലൈൻ ഷോപ്പിങ് പ്രിയങ്കരമായിരിക്കുന്ന ഇക്കാലത്ത് കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നതിനേക്കാളും പലരും ഇഷ്‌ട്ടപ്പെടുന്നത് ഫോണിലൂടെ ഓർഡർ ചെയ്യാനാകും. വീട്ടിലിരുന്ന് തന്നെ ഇഷ്‌ട്ട സാധനങ്ങൾ തെരഞ്ഞെടുക്കുകയും ഓർഡർ ചെയ്യുകയും സാധ്യമാകുമെന്നതിനാൽ തന്നെയാണ് പലരും ഓൺലൈൻ ഷോപ്പിങിലേക്ക് മാറിയിരിക്കുന്നത്. ആവശ്യമില്ലെങ്കിൽ ഓർഡർ ക്യാൻസൽ ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു കാര്യം.
ഓർഡർ റദ്ദാക്കുന്നതിന് ഇ കൊമേഴ്‌ഷ്യൽ വെബ്‌സൈറ്റായ ഫ്ലിപ്‌കാർട്ട് പണമൊന്നും ഈടാക്കിയിരുന്നില്ല. എന്നാൽ ക്യാൻസലേഷൻ നയത്തിൽ കമ്പനി മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. റദ്ദാക്കുന്ന ഓർഡറുകൾക്ക് ക്യാൻസലേഷൻ ചാർജ് ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ. മിന്ത്രയും ക്യാൻസലേഷൻ ഫീ ഈടാക്കുമെന്ന് സൂചനകളുണ്ട്. ഉപയോക്താക്കൾ ഓർഡറുകൾ റദ്ദാക്കുന്നതിന് രണ്ട് കമ്പനികളും പണം ഈടാക്കുന്നതായാണ് റിപ്പോർട്ടുകൾ. സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Flipkart and Myntra Introduce ₹20 Order Cancellation Fee as Part of New Policy. 🥴 😂#Flipkart #Myntra #Cancel pic.twitter.com/FlwPLhoMqO
— Abhishek Yadav (@yabhishekhd) December 9, 2024
പ്രതികരണവുമായി ഫ്ലിപ്‌കാർട്ടും മിന്ത്രയും:
ക്യാൻസലേഷൻ ഫീസ് ഇതുവരെ ഈടാക്കാൻ തുടങ്ങിയിട്ടില്ലെന്നാണ് ഫ്ലിപ്‌കാർട്ടിന്‍റെ പ്രതികരണം. കഴിഞ്ഞ 2 വർഷമായി ഇത് ചെറിയ രീതിയിൽ നടപ്പിലാക്കുന്നുണ്ടെന്നും ഫ്ലിപ്‌കാർട്ട് അറിയിച്ചു. ഓർഡർ ചെയ്‌ത സാധനം ഡെലിവറി ചെയ്യുന്നതിന് മുൻപ് ക്യാൻസൽ ചെയ്യാനാകും. അതേസമയം ഓർഡർ ഡെലിവറിക്ക് തയ്യാറായാൽ ക്യാൻസൽ ചെയ്യാനാകില്ല. ഇത്തരം ക്യാൻസലേഷനുകൾക്ക് പണം അടക്കേണ്ടതായി ഉണ്ടെന്നാണ് ഫ്ലിപ്‌കാർട്ട് അറിയിച്ചിരിക്കുന്നത്.
അതേസമയം ഇത്തരം ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നാണ് മിന്ത്രയുടെ പ്രതികരണം. എക്‌സിൽ പ്രചരിക്കുന്ന ഫോട്ടോ വ്യാജമാണെന്നും അത് തങ്ങളുടെ ആപ്പിന്‍റെ ഫോട്ടോ അല്ലെന്നുമാണ് മിന്ത്രയുടെ പ്രതികരണം.
ഒരു നിശ്ചിതസമയത്തിന് ശേഷം ഉപഭോക്താക്കൾ ഓർഡർ ക്യാൻസൽ ചെയ്യുമ്പോൾ കമ്പനിക്കുണ്ടാകുന്ന നഷ്‌ട്ടം കുറക്കാനും, കൃത്യമായ കാരണമില്ലാതെ ഓർഡർ ചെയ്‌ത സാധനങ്ങൾ ക്യാൻസലാക്കുന്ന പ്രവണത കുറയ്‌ക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം. എന്നാൽ ഫ്ലിപ്‌കാർട്ടും മിന്ത്രയും ഔദ്യോഗികമായി പ്രഖ്യാപിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
Also Read:
- യൂട്യൂബ് ഷോപ്പിങ് വരുന്നു: ഇനി വീഡിയോ കണ്ടുകൊണ്ട് ഷോപ്പിങ് നടത്താം
- ജിയോ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത! 200 ദിവസത്തെ വാലിഡിറ്റിയിൽ ന്യൂയർ വെൽക്കം പ്ലാൻ; ഓഫർ പരിമിത കാലത്തേക്ക്
- വാട്‌സ്‌ആപ്പ് ഗ്രൂപ്പ് കോളുകളിൽ ആവശ്യമുള്ളവരെ മാത്രം ചേർക്കാം: പുതിയ ഫീച്ചർ
- 30 മിനിറ്റിനുള്ളിൽ ഡെലിവറി: ക്വിക്ക് കൊമേഴ്‌സ് സേവനങ്ങളുമായി മിന്ത്ര
- ഐപിഎൽ മുതൽ ഓണസദ്യ വരെ: 2024 ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതെന്ത്?