ETV Bharat / technology

ഇനി സിംഗിളല്ല മിംഗിളാകാനൊരുങ്ങി ചന്ദ്രന്‍; കൂട്ടായെത്തുക മിനി മൂണ്‍ 'ആസ്റ്ററോയിഡ് 2024 പിടി5' - Mini Moon Asteroid 2024 PT5

author img

By ETV Bharat Kerala Team

Published : Sep 15, 2024, 12:34 PM IST

2024 സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെ ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തില്‍ മിനി മൂണ്‍ ഉണ്ടാകുമെന്ന് ശാസ്‌ത്ര ലോകം അറിയിക്കുന്നു.

ASTEROID 2024 PT5  മിനി മൂണ്‍ ആസ്റ്ററോയിഡ് 2024 പിടി5  മിനി മൂണ്‍ ചന്ദ്രനരികെ  ഭൂമിയെ വലയം വയ്‌ക്കാന്‍ ഛിന്നഗ്രഹം
. (Official X account)

ഭൂമിയെ ഭ്രമണം ചെയ്യുന്ന ചന്ദ്രന് കൂട്ടായി ഒരു 'മിനി മൂൺ' കൂടിയെത്തുന്നു. 'ആസ്റ്ററോയിഡ് 2024 പിടി5' എന്ന ഛിന്നഗ്രഹമാണ് ചന്ദ്രന് കൂട്ടായെത്തുന്നത്. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെ ഇത് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തില്‍ ഉണ്ടാകുമെന്നാണ് ശാസ്‌ത്ര ലോകം പറയുന്നത്. ഭൂമിയുടെ സമീപത്ത് കൂടി സഞ്ചരിക്കേണ്ട മിനി മൂണ്‍ ഗുരുത്വാകർഷണത്തിന്‍റെ ഫലമായിട്ടാണ് ചന്ദ്രനൊപ്പം ഭൂമിയെ വലം വയ്‌ക്കുക.

2024 ഓഗസ്റ്റ് 7ന് കണ്ടെത്തിയ ഈ ഛിന്നഗ്രഹത്തിന് ഏകദേശം 10 മീറ്റർ (33 അടി) വ്യാസമാണുള്ളത്. ഏകദേശം രണ്ട് മാസത്തോളം ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തില്‍ നിന്നുകൊണ്ട് ഈ ഛിന്നഗ്രഹം ഭൂമിക്ക് ചുറ്റും വലയം ചെയ്യും. എന്നാല്‍ സാധാരണയായി സൂര്യനെ വലംവയ്‌ക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥം പൂർണമായും പൂർത്തിയാക്കില്ല.

നിയര്‍ എര്‍ത്ത് ഒബ്‌ജെക്‌ട്‌സ് (NEOs) എന്ന പ്രതിഭാസത്തിന്‍റെ ഭാഗമായാണ് ആസ്റ്ററോയിഡ് 2024 പിടി5 പോലെയുള്ള വസ്‌തുക്കള്‍ ഭൂമിക്കരികിലെത്തുന്നത്. ഇത്തരം ഛിന്നഗ്രഹങ്ങള്‍ക്ക് ഭൂമിയോടുള്ള ദൂരക്കുറവും താരതമ്യേന കുറഞ്ഞ വേഗതയുമാണ് ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ സ്വാധീനിക്കപ്പെടാൻ ഇടയാക്കുന്നതെന്ന് അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസൈറ്റി പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം വിശദീകരിക്കുന്നു.

NEOകൾ ഭൂമിയോട് അടുത്ത് വരികയും ഒരു 'ഹോഴ്‌സ്ഷൂ' പാത പിന്തുടരുകയും ചെയ്യുമ്പോഴാണ് ഈ മിനി മൂൺ പ്രതിഭാസങ്ങൾ സംഭവിക്കുന്നത്. അതേസമയം ആസ്റ്ററോയിഡ് 2024 പിടി5 എന്നത്തെ ഛിന്നഗ്രഹത്തിനെ നഗ്നനേത്രങ്ങൾ കൊണ്ടോ മിക്ക അമേച്വർ ദൂരദർശിനികൾ കൊണ്ടോ കാണാൻ കഴിയില്ല. ഛിന്നഗ്രഹം വളരെ മങ്ങിയതായിരിക്കും എന്നതിനാലാണിത്. ഭൂമിക്ക് സമീപമുള്ള വസ്‌തുക്കളുടെ സ്വഭാവത്തെക്കുറിച്ചും ഭൂമിയുടെ ഗുരുത്വാകർഷണം അവയുടെ ചലനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും വിശദമായ പഠനം നടത്താന്‍ ഈ ഛിന്നഗ്രഹം സഹായിക്കും.

ഇതാദ്യമായല്ല ഭൂമിയിൽ ഇത്തരത്തിലൊരു മിനി മൂൺ സാന്നിധ്യമുണ്ടാകുന്നത്. 2022 NX1 എന്ന ഛിന്നഗ്രഹത്തെ 1981ലും 2022ലും കണ്ടെത്തിയിരുന്നു. ഇത്തരം മിനി മൂണ്‍ ബഹിരാകാശ പര്യവേക്ഷണത്തിന് സഹായകമാണ്. 2024 PT5 എന്ന ഛിന്നഗ്രഹവും ഇത്തരത്തില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം സംബന്ധിച്ച് പഠനത്തിന് സഹായകരമാകുമെന്നാണ് ശാസ്‌ത്രലോകം വിലയിരുത്തുന്നത്.

Also Read: യുഎസ് തെരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യുമെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.