ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലേക്ക് മാറുന്നതിൻ്റെ ഭാഗമായി ജീവനക്കാരെ കുറയ്‌ക്കുന്നുവെന്ന് പ്രഖ്യാപിച്ച് ടെക് ഭീമന്മാരായ ഡെൽ ടെക്നോളജീസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ (എഐ) കൂടുതല്‍ ശ്രദ്ധിക്കാനാണ് ഡെല്ലിന്‍റെ ഈ നീക്കമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്‌തു.
എത്ര പേരെയാണ് കമ്പനി പിരിച്ചു വിട്ടതെന്ന നിർദിഷ്‌ട കണക്ക് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. എന്നാൽ 2023-ൽ കമ്പനി പതിമൂവായിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. ജോലിക്കാരെ കുറച്ചതിനുശേഷം കമ്പനി എഐയിൽ കൂടുതൽ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്.
എക്‌സിക്യൂട്ടീവുമാരായ ബിൽ സ്‌കാനലും ജോൺ ബൈറും ആഭ്യന്തര കത്തിലൂടെയാണ് ജീവനക്കാരെ അറിയിച്ചത്. പിരിച്ചുവിടൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗത്തിലെ ജീവനക്കാരെയാണെന്നാണ് നിഗമനം.
കൊവിഡ് സമയത്ത് ഡെല്ലിൻ്റെ പേഴ്‌സണൽ കമ്പ്യൂട്ടർ ബിസിനസ് സമീപവർഷങ്ങളിൽ വെല്ലുവിളികൾ നേരിട്ടിരുന്നു. എഐ കരുത്തില്‍ ബിസിനസ് പുതിയ തലത്തിലേക്ക് ഉയര്‍ത്താം എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2023 ല്‍ ഡെല്‍ പതിമൂവായിരം ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ഫെബ്രുവരിയിലെ കണക്ക് പ്രകാരം 120,000 ജീവനക്കാരാണ് ആഗോള വ്യാപകമായി കമ്പനിക്കുള്ളത്.