ഹൈദരാബാദ്: സംസ്ഥാനത്ത് ജീനോം വാലിയുടെ അടുത്ത ഘട്ടം ഉടന്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 300 ഏക്കർ സ്ഥലത്ത് അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദാബാദില്‍ 'ബയോഏഷ്യ 2024' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (Genome Valley).
2000 കോടി രൂപ മുതല്‍ മുടക്കിലാണ് ജീനോം വാലിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യതയുള്ള പത്ത് ഫാർമ വില്ലേജുകൾ സംസ്ഥാനത്ത് വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു (Pharma Villages In Hyderabad). ഫാര്‍മ വില്ലേജുകള്‍ സ്ഥാപിതമായാല്‍ അതിലൂടെ സംസ്ഥാനത്ത് അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു (Genome Valley In Hyderabad).
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനും പദ്ധതി ആക്കം കൂട്ടും (BioAsia 2024 In Telangana). തെലങ്കാനയിലെ മൂന്ന് വ്യത്യസ്‌ത മേഖലകളായ വികാരാബാദ്, മേദക്, നൽഗൊണ്ട എന്നിവിടങ്ങളിൽ ഗ്രീൻ ഫീൽഡ് ഇന്‍റഗ്രേറ്റഡ് ഫാർമ വില്ലേജുകൾക്ക് രൂപം നല്‍കാന്‍ സർക്കാർ തിരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. ലൈഫ് സയന്‍സസ് നയം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് പരിപാടിയില്‍ സംസാരിച്ച വ്യവസായ മന്ത്രി ഡി. ശ്രീധര്‍ ബാബു പറഞ്ഞു (Genome Valley In Telangana).
എന്താണ് ജീനോം വാലി: ഹൈദരാബാദില്‍ ഏകദേശം 2000 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഹൈ ടെക്‌നോളജി ബിസിനസ് ജില്ലയാണ് ജീനോം വാലി (CM Revanth Reddy). തുരകപ്പള്ളി, ഷമീര്‍പേട്ട്, മേഡ്‌ചല്‍, ഉപ്പല്‍, പടഞ്ചെരു, ജീഡിമെറ്റ്‌ല, ഗച്ചിബൗളി, കീസര എന്നിവിടങ്ങളിലായാണ് ജീനോം വാലി സ്ഥിതി ചെയ്യുന്നത്. ബയോ മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കും പരിശീലനത്തിനും നിര്‍മാണത്തിനുമുള്ള ഒരു ക്ലസ്റ്ററായി ജീനോം വാലി വികസിപ്പിച്ചെടുത്തിട്ടുണ്ട് (Economic Forum Summit in Davos).
ജീനോം വാലിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇന്ന് പരിപാടിയില്‍ സംസാരിച്ചത് (Minister D Sridhar Babu). 1999ലാണ് ജീനോം വാലി പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു എന്‍ ചന്ദ്രബാബു നായിഡുവിന്‍റെ കാലത്താണ് ജീനോം വാലി പദ്ധതി ആരംഭിച്ചത്. തുടര്‍ന്ന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ജീനോം വാലിക്ക് ഇന്‍റസ്‌ട്രിയല്‍ ഏരിയ ലോക്കല്‍ അതോറിറ്റി (ഐഎഐഎ) പദവിയും ലഭിച്ചിരുന്നു.