ETV Bharat / technology

ഒടിടി ആസ്വദകർക്ക് സന്തോഷ വാർത്ത; ബിഎസ്എൻഎൽ സിനിമ പ്ലസ് സ്‌റ്റാർട്ടർ പായ്ക്കിന് 50% ഡിസ്‌കൗണ്ട്‌ - bsnl cinemaplus plans

പ്രതിമാസം 99 രൂപയായിരുന്ന ബിഎസ്എൻഎൽ സിനിമാ പ്ലസ് സ്‌റ്റാർട്ടർ പായ്ക്ക് ഇനിമുതൽ വെറും 49 രൂപയ്ക്ക് ലഭ്യമാകും. ഒരൊറ്റ ലോഗിനിലൂടെ ലഭ്യമാകുന്നത് നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷൻ.

author img

By ETV Bharat Kerala Team

Published : Apr 29, 2024, 8:19 PM IST

BSNL CINEMAPLUS PLANS  BSNL COMPETE WITH JIO  ബിഎസ്എൻഎൽ സിനിമാപ്ലസ് ഒടിടി  BSNL HAS MADE SERVICE CHEAPER
To compete with Jio, BSNL has made this service cheaper

ടിടി പ്ലാറ്റ്ഫോമുകൾ ആസ്വദിക്കാൻ ഇഷ്‌ടപ്പെടുന്നവരാണോ നിങ്ങൾ എങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎലിന്‍റെ സിനിമാ പ്ലസ് എന്ന ഒടിടി സേവനം ഇനി 50% ഡിസ്‌കൗണ്ടിൽ ലഭ്യമാകും.

നേരത്തെ പ്രതിമാസം 99 രൂപയായിരുന്ന സിനിമാപ്ലസ് സ്റ്റാർട്ടർ പായ്ക്ക് ഇനിമുതൽ വെറും 49 രൂപയ്ക്ക് ലഭ്യമാകും. മാത്രമല്ല ലയൺസ്ഗേ, ഷെമാരൂമീ, ഹങ്കാമ, എപ്പിക് ഓൺ എന്നിങ്ങനെ ഒട്ടനവധി ​ഒടിടി പ്ലാറ്റ്​​ഫോമുകൾ സിനിമാ പ്ലസിലൂടെ ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും.

ബിഎസ്എൻഎൽ സിനിമപ്ലസ് പ്ലാനുകളും ആനുകൂല്യങ്ങളും:

എയർടെലിന്‍റെ എക്‌സ്ട്രീം പ്ലേ, ജിയോയുടെ ജിയോ ടിവി പ്രീമിയം തുങ്ങിയവയ്ക്ക് സമാനമാണ് സിനിമ പ്ലസ്. ഒരൊറ്റ ലോഗിനിലൂടെ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാകുമെന്നത് ഈ സേവനത്തിന്‍റെ പ്രധാന സവിശേഷതയാണ്.

സിനിമ പ്ലസ് സ്‌റ്റാർട്ടർ പായ്ക്ക്, സിനിമ പ്ലസ് ഫുൾ പായ്ക്ക്, സിനിമ പ്ലസ് പ്രീമിയം പായ്ക്ക് എന്നിങ്ങനെ മൂന്ന് തരം സിനിമ പ്ലസ് പ്ലാനുകളാണുള്ളത്. ഇതിൽ സിനിമ പ്ലസ് സ്‌റ്റാർട്ടർ പായ്ക്ക് സേവനം ഇപ്പോൾ 49 രൂപ നിരക്കിൽ ലഭ്യമാണ്. ലയൺസ്ഗേറ്റ്, ഷെമാരൂമീ, ഹങ്കാമ, എപ്പിക് ഓൺ തുടങ്ങിയവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

ബിഎസ്എൻഎൽ സിനിമ പ്ലസ് ഫുൾ പായ്ക്ക് പ്ലാൻ പ്രതിമാസം 199 രൂപ നിരക്കിൽ എത്തുന്നു. സീ5, സോണിലിവ്, യപ്‌ടിവി, ഡിസ്‌നി + ഹോട്ട്സ്റ്റാർ തുടങ്ങിയ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഇത് ആക്‌സസ് നൽകുന്നു. ഈ പ്ലാറ്റ്ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുന്നതിനായുള്ള ബിഎസ്എൻഎൽ നിരക്ക് മറ്റ് ടെലിക്കോം കമ്പനികളെ താരതമ്യം ചെയ്യുമ്പോൾ കുറവാണ്.

സീ5, സോണിലിവ്, യപ്‌ടിവി, ഡിസ്‌നി + ഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ്, ഷെമാരൂമീ, ഹങ്കാമ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷൻ ഒറ്റയടിക്ക് ലഭിക്കുന്ന സിനിമപ്ലസ് പ്രീമിയം പ്ലാനാണ് ബിഎസ്എൻഎലിന്‍റെ ഏറ്റവും നിരക്ക് കൂടിയ പ്ലാൻ. പ്രതിമാസം 249 രൂപയാണ് ഈ പ്ലാനിന്‍റെ നിരക്ക്. ഈ പ്ലാനിൽ മുൻ പ്ലാനിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും.

ബിഎസ്എൻഎൽ ഭാരത് ഫൈബർ ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ സിനിമ പ്ലസ് വെബ്‌സൈറ്റ് സന്ദർശിക്കുകയും ഇഷ്‌ടമുള്ള പ്ലാൻ തെരഞ്ഞെടുക്കാനും ഇഷ്‌ടമുള്ള ടിവി ഷോകൾ, സിനിമകൾ തുടങ്ങിയവ കാണാനും സാധിക്കും. സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് ഉപഭോക്താവിൻ്റെ ബ്രോഡ്‌ബാൻഡ് ബില്ലിലേക്ക് ചേർക്കും.

Also Read:'കുഞ്ചിത്തണ്ണി പരിധിക്ക് പുറത്ത്'; ബിഎസ്‌എൻഎൽ ടവര്‍ വേണമെന്ന ആവശ്യം ശക്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.