യുദ്ധത്തില്‍ ആദ്യം സത്യം മരിച്ച് വീഴുന്നു. പിന്നീട് സ്‌ത്രീകളും കുട്ടികളും. എല്ലാ യുദ്ധങ്ങളുടെയും പരമാര്‍ത്ഥമിതാണ്. ഇസ്രയേലും ഹമാസും തമ്മിലായാലും റഷ്യയും യുക്രെയ്‌നും തമ്മിലായാലും പശ്ചിമേഷ്യയില്‍ മറ്റെവിടെയെല്ലാം പടരുന്ന സംഘര്‍ഷങ്ങളായാലും വാസ്‌തവം ഇതാണ്.
ഒരു കൊല്ലം മുമ്പ് ഹമാസ് മൊസാദിനെ ഞെട്ടിച്ച് കൊണ്ട് ഇസ്രയേലിലേക്ക് കടന്ന് കയറി വെടിവയ്‌പ് ആരംഭിച്ചു. ഒടുവിലിത് ഒരു യുദ്ധത്തിലേക്ക് പരിണമിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിനാണ് ഹമാസ് 1200 പേരെ കൊന്ന് തള്ളിയത്. 250 ഇസ്രയേലികളെ ബന്ദികളാക്കുകയും ചെയ്‌തു. ഇവരില്‍ നൂറിലേറെ പേര്‍ ഇപ്പോഴും ഗാസയില്‍ എവിടെയോ അവരുടെ തടവിലാണ്. ഇവരില്‍ എത്ര പേര്‍ ജീവനോടെ ഉണ്ടെന്ന് ആര്‍ക്കും അറിയില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇസ്രയേല്‍ ഇതിന് തിരിച്ചടിച്ചു. 41,000 പലസ്‌തീനികളെ അവര്‍ കൊന്ന് തള്ളി. മരിച്ചവരില്‍ 16,000 കുഞ്ഞുങ്ങളുമുണ്ടായിരുന്നു. 19000 കുഞ്ഞുങ്ങള്‍ അനാഥരാക്കപ്പെട്ടു. ആയിരത്തിലേറെ കുഞ്ഞുങ്ങളുടെ കാലുകള്‍ മുറിച്ച് മാറ്റേണ്ടി വന്നു. പലസ്‌തീനിലെ 90 ശതമാനം പേര്‍ക്കും പലായനം ചെയ്യേണ്ടി വന്നു. ഇവരിലേറെ പേരും പട്ടിണിയിലാണ്. ഇവരുടെ ജീവിതം പൂര്‍ണമായും നിശ്ചലമായിരിക്കുന്നു. ഗാസയിലെമ്പാടുമുള്ള ആശുപത്രികളും വിദ്യാലയങ്ങളുമടക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു.
യുദ്ധം ഒരാണ്ട് പിന്നിടുമ്പോള്‍ പലസ്‌തീന്‍ പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. ഹമാസിന്‍റെ പക്കല്‍ ഇപ്പോഴും തടവുകാരുണ്ട്. ഇസ്രയേലിലെ ജീവിതം പ്രത്യക്ഷത്തില്‍ സാധാരണ നിലയിലാണ്. എന്നാല്‍ പോരാട്ട ഭൂമികയായ ഗാസയില്‍ ജനജീവിതം നിശ്ചലമായിരിക്കുന്നു. സ്‌ത്രീകളും കുട്ടികളുമാണ് വ്യോമാക്രമണത്തിനിരയാകുന്നത്.
അവര്‍ക്ക് അഭയം തേടാന്‍ സുരക്ഷിത ഇടങ്ങളൊന്നും അവശേഷിക്കുന്നില്ല. നിലനില്‍പ്പിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ആരോഗ്യ-ശുചിത്വ സൗകര്യങ്ങളും ഗാസയില്‍ ഇപ്പോള്‍ ഇല്ല. ബോംബില്‍ നിന്ന് ഓടി രക്ഷപ്പെടാനാകാതെ ഒരുപിഞ്ചുകുഞ്ഞ് ചിന്നിച്ചിതറുമ്പോള്‍ എല്ലാ മനുഷ്യ അന്തസും ഇവിടെ ഇല്ലാതാക്കപ്പെടുന്നു. മുട്ടിലിഴയാന്‍ തുടങ്ങുന്നതിന് മുമ്പുള്ള കുഞ്ഞുങ്ങള്‍ പോലും ഈ യുദ്ധത്തിന് ഇരയാകുന്നു.
അവര്‍ ആരുടെയും ശത്രുക്കളാകാന്‍ തരമില്ല. അവര്‍ക്ക് അന്തസുള്ള ഒരു ജീവിതം നിഷേധിക്കപ്പെടുമെന്ന് കരുതാനും സാധിക്കുമായിരുന്നില്ല. ബാലാവകാശങ്ങളെ കുറിച്ച് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുമ്പോഴും എല്ലാ രാജ്യങ്ങളും ബാലാവകാശങ്ങള്‍ ഏറെ പരിപാവനമെന്ന് ഊറ്റം കൊള്ളുമ്പോഴുമാണ് ഈ കുഞ്ഞുങ്ങളെ ഇവിടെ കൊന്നു തള്ളുന്നത്. യുദ്ധം മറ്റിടങ്ങളിലേക്ക് പടരുമ്പോള്‍ അവിടെയുള്ള സ്‌ത്രീകളും കുട്ടികളും ഇതിന് കൂടുതല്‍ ഇരയാകുന്നു.
ഇസ്രയേല്‍ അടുത്തിടെയാണ് ലെബനന് നേര്‍ക്കും ആക്രമണങ്ങള്‍ അഴിച്ച് വിടാന്‍ തുടങ്ങിയത്. ദക്ഷിണ ലെബനനില്‍ നിലനില്‍പ്പ് ഭീഷണിയിലായിരിക്കുന്നു. ലെബനന്‍ യുദ്ധത്തിന്‍റെ വാര്‍ത്തകള്‍ പശ്ചിമേഷ്യയിലെ ജനങ്ങളെ ഓരോ ദിവസവും ഉത്കണ്ഠാകുലരാക്കുന്നു. ഗാസയിലെ ദുരിതങ്ങള്‍ അവരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പലസ്‌തീനിലെയും ലെബനനിലെയും വ്യോമാക്രമണങ്ങള്‍ മേഖലയിലെമ്പാടും അസ്ഥിരത ഭീതി വിരിച്ചിരിക്കുന്നു.
യെമനിലെ ഹൂതികള്‍ നിശബ്‌ദരാണ്. കുറച്ച് സമയം കൂടി അവര്‍ ഈ നിശബ്‌ദത തുടര്‍ന്നേക്കും. ഹിസ്‌ബുള്ളയ്ക്ക് പിന്നാലെ തങ്ങളാണ് ലക്ഷ്യമെന്ന് അവര്‍ക്ക് ആശങ്കയുണ്ട്. ഹൂതികള്‍ക്കും ഹിസ്‌ബുള്ളയ്ക്കും ഇറാന്‍റെ പിന്തുണയുണ്ട്. ഹിസ്‌ബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയെ വധിച്ചതോടെ ഇറാനും യുദ്ധത്തിലേക്ക് കടന്നിരിക്കുന്നു.
ഇസ്രയേല്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. അതേസമയം ഹിസ്ബുള്ളയോടും ഹമാസിനോടും ഇസ്രയേല്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് കൈക്കൊള്ളുന്നത്. ഇസ്രയേലിനെ തുറന്ന് എതിര്‍ക്കുന്നത് ചില ഷിയ രാജ്യങ്ങലായ യെമന്‍, ലെബനന്‍, ഇറാന്‍ തുടങ്ങിയവയാണ്. സൗദി അറേബ്യയടക്കമുള്ള സുന്നിരാജ്യങ്ങള്‍ മൃദുനയതന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്.
ഇവര്‍ ആക്രമണങ്ങളെ അപലപിക്കാനോ ഈരാജ്യങ്ങളുമായി ചര്‍ച്ചകള്‍ക്കോ തയാറായിട്ടില്ല. മുസ്ലീം രാജ്യങ്ങള്‍ അതീവ ബോധവാന്‍മാരാണ്. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ അവര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈജിപ്‌തും ഖത്തറും വെടിനിര്‍ത്തലിന് ശ്രമിക്കുന്നുണ്ട്. അമേരിക്ക ഇസ്രയേലിനെ പിന്തുണയ്ക്കുന്നു. ആയുധങ്ങള്‍ നല്‍കി അവരെ നിരന്തരം സഹായിക്കുന്നു. ഇസ്രയേലിനെ ഒരു വെടിനിര്‍ത്തലിലേക്ക് കൊണ്ടു വരുന്നതില്‍ അമേരിക്ക പരാജയപ്പെട്ടിരിക്കുന്നു.
ഇസ്രയേലുമായും പലസ്‌തീന്‍ നേതാക്കളുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന ഇന്ത്യ നിര്‍ണായക നിലപാടാണ് കൈക്കൊള്ളുന്നത്. മുഴുവന്‍ പശ്ചിമേഷ്യയുടെയും കാര്യത്തില്‍ ഇന്ത്യയ്ക്ക് താത്‌പര്യമുള്ളതിനാല്‍ ഇന്ത്യ ഓരോ ചുവടും കണക്കുകൂട്ടിയാണ് വയ്ക്കുന്നത്. ഇന്ത്യ-പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴി പദ്ധതി സൗദി അറേബ്യയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇനിയും പദ്ധതിക്ക് തുടക്കമായിട്ടില്ല. സൗദി മാത്രമല്ല ഇറാനും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള രാജ്യം തന്നെയാണ്. ഇറാനിലെ ഇന്ത്യയുടെ ഛബഹാര്‍ തുറമുഖം തന്ത്രപരമായും സാമ്പത്തികമായും ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണ്. ഇറാനും സൗദിയും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്.
മുഴുവന്‍ പശ്ചിമേഷ്യയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി സുപ്രധാനമാണ്. ഇസ്രയേലില്‍ നിന്നാണ് നിര്‍ണായക പ്രതിരോധ സാമഗ്രികള്‍ എത്തുന്നത്. അതേസമയം ഇറാനാണ് ഇന്ത്യയ്ക്ക് വേണ്ട അസംസ്കൃത എണ്ണ നല്‍കുന്നത്. ഇന്ത്യയുടെ എണ്ണയുടെ 80ശതമാനവും പശ്ചിമേഷ്യയില്‍ നിന്നാണ് എത്തുന്നത്. ഇതിന് തടസമുണ്ടായാല്‍ ഇന്ത്യയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകും.
ഇസ്രയേലും ഇറാനും തമ്മിലുള്ള ഒരു യുദ്ധം ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് കടകവിരുദ്ധമാണ്. അത് കൊണ്ട് തന്നെയാണ് ചര്‍ച്ചകള്‍ക്ക് ഇന്ത്യ അഭ്യര്‍ത്ഥിക്കുന്നത്. ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയും ചൈനയും പശ്ചിമേഷ്യയില്‍ അവസരങ്ങളും വിഭവങ്ങളും തേടുന്നുണ്ട്. ഇവിടെ ഇന്ത്യയ്ക്കാണ് മേല്‍ക്കൈയുള്ളത്.
ഹമാസ് 2023 ഒക്‌ടോബറില്‍ ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നില്ലെങ്കില്‍ ചൈനയുടെ മാധ്യസ്ഥം ഉണ്ടാക്കുമായിരുന്നത് മറ്റൊരു ഫലമാകും. ഹമാസും അല്‍ ഫത്തയും സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൈന മധ്യസ്ഥത്തിന് ശ്രമിക്കുന്നുണ്ടായിരുന്നു. സുന്നികളെയും ഷിയകളെയും കൂട്ടിയിണക്കി ഒരു കരാര്‍ ഉണ്ടാക്കും മുമ്പ് ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
അതോടെ സൗദികളുടെയും ഇറാനികളുടെയും വികാരങ്ങള്‍ പരിഹരിക്കപ്പെടാതെ പോയി. ഇസ്രയേലിന് മേല്‍ക്കൈ ലഭിക്കുകയും ചെയ്‌തു. ഇസ്രയേല്‍ ഹമാസിനും അവരുടെ സഖ്യകക്ഷികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. ഇത് സൗദിക്കും ഇസ്രയേലിനുമാകും ഫലത്തില്‍ ഗുണം ചെയ്യുക. ഹൂതികളുടെ കയ്യില്‍ മോചനം അസാധ്യവുമാകും. ഏതായാലും എങ്ങനെയാകും ഇസ്രയേല്‍ ഇറാന്‍റെ മിസൈല്‍ ആക്രമണങ്ങളോട് പ്രതികരിക്കുക എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
Also Read: ഗാസയ്‌ക്ക് എതിരായ യുദ്ധത്തിന് ഒരാണ്ടു തികയുന്നു; ഉലഞ്ഞ് ഇസ്രയേല്‍ സമ്പദ്ഘടന, വിവിധ പ്രദേശങ്ങള്‍ കടുത്ത ദാരിദ്ര്യത്തില്‍