ETV Bharat / technology

ഫോണിലേക്ക് വരുന്ന സ്‌പാം കോളുകളെ തടയാൻ എഐ സാങ്കേതികവിദ്യ: എഐ സ്‌പാം ഡിറ്റക്ഷൻ സംവിധാനവുമായി എയർടെൽ - AIRTEL AI SPAM DETECTION - AIRTEL AI SPAM DETECTION

സ്‌പാം കോളുകളിൽ നിന്നും എസ്‌എംഎസുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാൻ എഐ സ്‌പാം ഡിറ്റക്ഷൻ സംവിധാനം അവതരിപ്പിച്ച് എയർടെൽ. ഫോണിലേക്ക് വരുന്ന സ്‌പാം കോളുകളെയും എസ്‌എംഎസുകളെയും തിരിച്ചറിയാനും തടയാനും പുതിയ എഐ അധിഷ്‌ഠിത സംവിധാനത്തിന് സാധിക്കും. സ്‌പാം കോളുകളാണെങ്കിൽ എഐ ഉടനടി ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകും.

AIRTEL  എയർടെൽ  സ്‌പാം കോളുകൾ  എയർടെൽ എഐ സ്‌പാം ഡിറ്റക്ഷൻ
Representative image (ETV Bharat)
author img

By ETV Bharat Tech Team

Published : Sep 26, 2024, 1:31 PM IST

ഹൈദരാബാദ്: എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സ്‌പാം ഡിറ്റക്ഷൻ സംവിധാനം അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ. എയർടെൽ ഉപഭോക്താക്കൾക്ക് വരുന്ന സംശയാസ്‌പദമായ സ്‌പാം കോളുകളും എസ്‌എംഎസുകളും കണ്ടെത്തി തടയാൻ പുതിയ സ്‌പാം ഡിറ്റക്ഷൻ സാങ്കേതികവിദ്യയ്‌ക്ക് കഴിയുമെന്നാണ് എയർടെൽ പറയുന്നത്. ഈ സേവനം തീർത്തും സൗജന്യമായിരിക്കും.

നിങ്ങളുടെ ഫോണിലേക്ക് ഒരു സ്‌പാം കോളോ, സ്‌പാം എസ്‌എംഎസോ എത്തിയാൽ, അവയെ തിരിച്ചറിഞ്ഞ ശേഷം തത്സമയം അറിയിപ്പ് നൽകും. എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും എഐ സ്‌പാം ഡിറ്റക്ഷൻ സംവിധാനത്തിന്‍റെ സേവനം ലഭ്യമാകും. ഇതിനായി ആപ്പ് ഡൗൺലോഡ് ചെയ്യുകയോ, മറ്റ് ക്രമീകരണങ്ങൾ നടത്തുകയോ ചെയ്യേണ്ടതില്ലെന്നാണ് കമ്പനി പറയുന്നത്.

പുതിയ സംവിധാനം വരുന്നതോടെ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സ്‌പാം കോളുകളുടെയും സന്ദേശങ്ങളുടെയും എണ്ണം കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രതിദിനം നിരവധി സ്‌പാം കോളുകളാണ് ഇന്ത്യക്കാരിലെത്തുന്നത്. ഇത് ഉപഭോക്താക്കൾക്ക് വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. ഇതിന് തടയിടാനാണ് എയർടെൽ പുതിയ സംവിധാനമൊരുക്കുന്നത്.

പ്രവർത്തനം ഇങ്ങനെ:

എഐ അധിഷ്‌ഠിത സാങ്കേതികവിദ്യയും നെറ്റ്‌വർക്ക് ഇന്‍റലിജൻസും ഉപയോഗിച്ചാണ് സംശയാസ്‌പദമായ കോളുകളെയും എസ്‌എംഎസുകളെയും കണ്ടെത്തുന്നതും നിയന്ത്രിക്കുന്നതും. 12 മാസത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് എയർടെൽ പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഡബിൾ ലെയർ സെക്യൂരിറ്റിയോടെയാണ് സ്‌പാം ഡിറ്റക്ഷൻ സംവിധാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആദ്യത്തെ ലെയർ നെറ്റ്‌വർക്ക് തലത്തിലും രണ്ടാമത്തേത് ഐടി സിസ്റ്റത്തിലുമായിരിക്കും പ്രവർത്തിക്കുന്നത്.

എയർടെൽ ഉപഭോക്താക്കൾക്കെത്തുന്ന എല്ലാ കോളുകളും എസ്എംഎസുകളും ഈ ഡബിൾ ലെയർ എഐ ഷീൽഡിലൂടെ ആയിരിക്കും കടന്നുപോകുന്നത്. പ്രതിദിനം 150 കോടി എസ്‌എംഎസുകളും 250 കോടി കോളുകളും വെറും രണ്ട് മില്ലി സെക്കൻഡിൽ പ്രോസസ് ചെയ്യാൻ ശേഷിയുള്ളതായിരിക്കും എഐ സ്‌പാം ഡിറ്റക്ഷൻ സംവിധാനം. 10 ട്രില്യൺ റെക്കോർഡുകൾ തത്സമയം പ്രോസസ് ചെയ്യാനും ഇതുവഴി സാധിക്കും.

അൽഗോരിതം ഉപയോഗിച്ചായിരിക്കും സ്‌പാം ഡിറ്റക്ഷന്‍റെ പ്രവർത്തനം. പാറ്റേൺ, ഫ്രീക്വൻസി, ദൈർഘ്യം തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിച്ച് ഈ അൽഗോരിതത്തിന് കോളുകളും എസ്എംഎസും വിശകലനം ചെയ്യാൻ സാധിക്കും. തുടർന്ന് കോളുകളോ മെസേജുകളോ സ്‌പാം ആണെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ ഉപഭോക്താക്കളെ അറിയിക്കും. സെക്കൻഡുകൾക്കുള്ളിൽ തന്നെ ഉപഭോക്താവിന് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കുമെന്നതാണ് സ്‌പാം ഡിറ്റക്ഷൻ സംവിധാനത്തിന്‍റെ പ്രത്യേകത.

പ്രതിദിനം ലഭിക്കുന്ന 10 കോടി സ്‌പാം കോളുകളും 3 ദശലക്ഷം സ്‌പാം എസ്എംഎസുകളും വിജയകരമായി തിരിച്ചറിയാൻ സാധിക്കുമെന്നതിനാൽ തന്നെ, പുതിയ എഐ സംവിധാനം വരുന്നതോടെ ഉപഭോക്താക്കളിലേക്കെത്തുന്ന സ്‌പാം കോളുകൾ കുറയുമെന്നാണ് എയർടെൽ മാനേജിങ് ഡയറക്‌ടറും സിഇഒയുമായ ഗോപാൽ വിത്തൽ പറയുന്നത്.

Also Read: ക്യാൻസർ ട്യൂമർ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ: മെഡിക്കൽ രംഗത്തും എഐ ഇഫക്‌ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.