ETV Bharat / state

മാൻകൊമ്പുമായി യുവാക്കൾ പിടിയിൽ; കുടുങ്ങിയത്‌ വാഹന പരിശോധനക്കിടെ - Youths Arrested With Deer Antlers

author img

By ETV Bharat Kerala Team

Published : Jul 30, 2024, 4:19 PM IST

അമ്പലപ്പുഴ ആമയിടയിൽ വീട്ടിൽ പുരാതന വസ്‌തുക്കൾക്കൊപ്പം സൂക്ഷിച്ചിരുന്ന മാൻകൊമ്പ്‌ മോഷ്‌ടിച്ച യുവാക്കൾ പിടിയിൽ

DEER ANTLERS  STOLEN DEER ANTLERS IN AMBALAPUZHA  മാൻകൊമ്പുമായി യുവാക്കൾ പിടിയിൽ  മാൻകൊമ്പ്‌ മോഷ്‌ടിച്ചു
DEER ANTLERS (ETV Bharat)

ആലപ്പുഴ: അമ്പലപ്പുഴയിൽ മാൻകൊമ്പുമായി രണ്ട് യുവാക്കൾ പിടിയിൽ. മാനിന്‍റെ കൊമ്പോട് കൂടിയ തലയോട്ടിയുമായാണ് യുവാക്കൾ പിടിയിലായത്. അമ്പലപ്പുഴ നീർക്കുന്നം സ്വദേശികളായ ശ്യാം, ശ്യാം ലാൽ എന്നിവരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തു. വാഹന പരിശോധനക്കിടെയാണ് കാറിൽ കൊണ്ട് പോകുകയായിരുന്ന മാൻ കൊമ്പുമായി ഇവരെ പിടികൂടിയത്.

അമ്പലപ്പുഴ ആമയിടയിൽ വീട്ടിൽ പുരാതന വസ്‌തുക്കൾക്കൊപ്പം സൂക്ഷിച്ചിരുന്ന മാൻ കൊമ്പ്‌ മോഷ്‌ടിക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് കേസെടുത്ത ശേഷം പ്രതികളെ വനം വകുപ്പുദ്യോഗസ്ഥർക്ക് കൈമാറി. പ്രതികളെ റാന്നി റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. മാൻ കൊമ്പ് കടത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ: സിനിമയെ വെല്ലുന്ന അന്വേഷണം; വ്യാജ പതിപ്പ് വിതരണം ചെയ്യുന്ന യുവാവിനെ പിടികൂടിയത് ഇങ്ങനെ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.