ETV Bharat / state

അതിഥിത്തൊഴിലാളിയുടെ ഫോൺ മോഷ്‌ടിച്ചു; രണ്ട് കോഴിക്കോട് സ്വദേശികൾ പിടിയിൽ - Arrested for mobile phone theft - ARRESTED FOR MOBILE PHONE THEFT

ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോൺ ആണ് ഇരുവരും ചേർന്ന് മോഷ്‌ടിച്ചത്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി.

MOBILE PHONE THEFT  KOZHIKODE NEWS  LATEST MALAYALAM NEWS  കോഴിക്കോട് മൊബൈൽ മോഷണം
അറസ്റ്റിലായ പ്രതികൾ (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 21, 2024, 10:51 PM IST

കോഴിക്കോട്: അതിഥിത്തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്‌ടിച്ച രണ്ടുപേർ പിടിയിൽ. മോഷണം നടന്ന് രണ്ട് മണിക്കൂറിനകമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ചക്കുംകടവ് സ്വദേശികളായ മുഹമ്മദ് ഷംസീർ, മുഹമ്മദ് ജാസ്, എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം മീഞ്ചന്ത ബൈപ്പാസിന് സമീപം പ്രവർത്തിക്കുന്ന ഓസിൽ റെഡിമെയ്‌സിലെ ജീവനക്കാരായ ബംഗാൾ സ്വദേശി മുല്ല എന്നയാളുടെ ഫോൺ ആണ് ഇരുവരും ചേർന്ന് മോഷ്‌ടിച്ചത്. കടയിലെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പൊലീസിൻ്റെ പിടിയിലായത്.

പന്നിയങ്കര പൊലീസ് ഇൻസ്‌പെക്‌ടർ എസ് സുകേഷ്, എസ് ഐ സുഭാഷ് ചന്ദ്രൻ, കെ പ്രസാദ്, എം ബിജു, പി പത്മരാജൻ, കെസി വിജേഷ്, എ കെ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരും ഒട്ടേറെ മോഷണക്കേസുകളിൽ മുൻപും ഉൾപ്പെട്ടിട്ടുണ്ട്. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read: റെയിൽവേ സ്‌റ്റേഷൻ പാർക്കിങ് ഏരിയയിൽ നിന്ന് ബൈക്ക് മോഷണം; യുവാവ് പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.