ETV Bharat / state

സ്‌കൂട്ടറിന്‍റെ ടയർ പൊട്ടി അപകടം; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു - ACCIDENT DEATH IN KOZHIKODE

കൽപ്പറ്റ തുർക്കി ബസാറിൽ തുർക്കി സുനിയുടെ മകൻ ദില്‍കാശാണ് മരിച്ചത്. സ്‌കൂട്ടറിന്‍റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ലോറിയിലിടിക്കുകയായിരുന്നു.

കോഴിക്കോട് വാഹനാപകടം  YOUTH DIES IN ACCIDENT  KOZHIKODE ACCIDENT DEATH  KOZHIKODE NEWS
Dilkash (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 19, 2024, 10:23 PM IST

കോഴിക്കോട് : കൊടുവള്ളിയിൽ ലോറിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ മരിച്ചു. കൽപ്പറ്റ തുർക്കി ബസാറിൽ തുർക്കി സുനിയുടെ മകൻ ദില്‍കാശ് (22)ആണ് മരിച്ചത്. സൗത്ത് കൊടുവള്ളിക്ക് സമീപം ഇന്ന് (ഒക്‌ടോബർ 19) ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടമുണ്ടായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട് ഭാഗത്ത് നിന്നും കൊടുവള്ളിയിലേക്ക് വരികയായിരുന്ന ലോറിയിൽ കൊടുവള്ളി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിന്‍റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് ലോറിയിൽ ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ദിൽകാശിനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Also Read: കോഴിക്കോട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.