ETV Bharat / state

ആസിഡ് ആക്രമണം : കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു - young man died in acid attack - YOUNG MAN DIED IN ACID ATTACK

ഏപ്രിൽ 13നാണ് യുവാവിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ടുപേരെ റിമാൻഡ് ചെയ്‌ത് പൊലീസ്

YOUNG MAN DIED IN ACID ATTACK  ACID ATTACK IN KOTTAYAM  ACID ATTACK DEATH  MURDER ATTEMPT BY POURING ACID
young man died in acid attack in kottayam
author img

By ETV Bharat Kerala Team

Published : Apr 22, 2024, 12:43 PM IST

കോട്ടയം : വനത്തിലെത്തിച്ച് മദ്യം നൽകിയ ശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ സുമിത്ത് പി കെ (30) ആണ് മരിച്ചത്.

ഏപ്രിൽ 13ന് ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11:30 ഓടെയാണ് മരണം സംഭവിച്ചത്. വിഷയത്തിൽ നേരത്തെ മണിമല പൊലീസ് കേസെടുത്ത് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്‌തിരുന്നു.

കേസിൽ അറസ്റ്റിലായ ഇടുക്കി അയ്യപ്പൻ കോവിൽ പരപ്പ് ഭാഗത്ത് വെട്ടുകുഴിയിൽ വീട്ടിൽ (കൊടുങ്ങൂർ എസ് ബി ഐക്ക് സമീപം വാടകയ്ക്ക് താമസം) സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപ്പുഴ ഭാഗത്ത് പടന്നമാക്കൽ വീട്ടിൽ (കൊടുങ്ങൂർ എസ് ബി ഐക്ക് സമീപം വാടകയ്ക്ക് താമസം) പ്രസീദ് ജി ( രാജു - 52) എന്നിവർ നിലവിൽ റിമാൻഡിൽ കഴിയുകയാണ്.

ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേർന്ന് വാഴൂർ സുമിത്തിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് മദ്യം നൽകിയ ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ്, പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം പിന്നീട്.

Also Read: യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.