ETV Bharat / state

പാതയോരത്തെ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം: സംഭവം ബസിൽ വന്നിറങ്ങിയതിനു പിന്നാലെ - YOUTH FELL INTO GORGE IN ADIMALI - YOUTH FELL INTO GORGE IN ADIMALI

ദേശിയപാതയോരത്തെ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. സംഭവം അടിമാലി വാളറ ആറാംമൈലില്‍. സമീപത്ത് ബസിൽ വന്നിറങ്ങിയ യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കൊക്കയില്‍ വീണതായി കണ്ടെത്തിയത്

കൊക്കയിലേക്ക് വീണ് മരിച്ചു  അടിമാലി യുവാവ് കൊക്കയിലേക്ക് വീണു  ADIMALI GORGE ACCIDENT DEATH  YOUTH FELL IN GORGE IN ADIMALI
Representative image (Getty image)
author img

By ETV Bharat Kerala Team

Published : Aug 10, 2024, 12:45 PM IST

ഇടുക്കി : യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു. അടിമാലി വാളറ ആറാംമൈലില്‍ ദേശീയപാതയ്‌ക്ക് സമീപമാണ് സംഭവം. അടിമാലി സ്വദേശി സുബിൻ ആണ് മരിച്ചത്.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കാൽ വഴുതി വീണതാണെന്നാണ് നിഗമനം. അടിമാലി ഭാഗത്തു നിന്നും എത്തിയ ബസിലായിരുന്നു സുബിന്‍ ആറാംമൈലില്‍ വന്നിറങ്ങിയത്.

ഇയാള്‍ പാതയോരത്തെ കല്‍ക്കെട്ടിന് സമീപം നില്‍ക്കുന്നത് പ്രദേശവാസികള്‍ ശ്രദ്ധിച്ചിരുന്നു. അല്‍പ്പസമയത്തിന് ശേഷം യുവാവിനെ കാണാതായി. പിന്നീട് പ്രദേശവാസികള്‍ ഈ ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് കല്‍ക്കെട്ടിന് താഴേക്ക് വീണു കിടക്കുന്ന നിലയിൽ യുവാവിനെ കണ്ടത്. തുടര്‍ന്ന് പ്രദേശവാസികൾ ചേര്‍ന്ന് ഇയാളെ ശ്രമകരമായി മുകളില്‍ എത്തിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: ഓട്ട മത്സരത്തിനിടെ കുഴഞ്ഞ് വീണു; ചികിത്സയിലായിരുന്ന 7-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.