കണ്ണൂർ: ചെറുപുഴയിൽ ക്യാന്‍സര്‍ രോഗിയായ അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ഭൂദാനം സ്വദേശി സതീശനാണ് അറസ്റ്റിലായത്. അമ്മ നാരായണിയെയാണ് ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
മര്‍ദനത്തില്‍ പരിക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം. രോഗിയായ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മാതാവ് പൊലീസില്‍ പരാതി നല്‍കി. ഇതോടെ ഇയാളെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ചോദ്യം ചെയ്യലില്‍ സതീശന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: ഒറ്റക്ക് താമസിക്കുന്ന 76കാരിയെ ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റിൽ